കുടിയാൻമലയിൽ ബാബുവിന്റെ കൃഷിയിടം പ്രിയങ്ക ഗാന്ധി എംപി സന്ദർശിച്ചപ്പോൾ
പുൽപ്പള്ളി: കുരുമുളക് കർഷകർ അനുഭവിക്കുന്ന പ്രതിസന്ധികൾ നേരിട്ട് കേട്ടറിഞ്ഞ് പ്രിയങ്ക ഗാന്ധി എംപി . മുള്ളൻകൊല്ലിയിൽ വച്ചാണ് കർഷകരുടെ പ്രതിനിധികൾ പ്രിയങ്ക ഗാന്ധി എംപി യുമായി കൂടിക്കാഴ്ച നടത്തിയത്. ഗുണനിലവാരമുള്ള കുരുമുളക് കൊടി ലഭിക്കാത്തത്തതും കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന വരൾച്ചയും, മതിയായ ഇറിഗേഷൻ സംവിധാനം ഇല്ലാത്തതും, പത്ത് വർഷത്തോളമായി കുരുമുളകിന് വില കൂടാത്തതും കർഷകർക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നതായി കർഷകർ പരാതിപ്പെട്ടു.
ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.