കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പത്തനംതിട്ട യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം അബിന് വര്ക്കി എംഎല്എ നിര്വഹിക്കുന്നു.
പത്തനംതിട്ട: കേരള വ്യാപാരി വ്യവസായി ഏകോപനസമതി പത്തനംതിട്ട യൂണിറ്റിന്റെ 2026-28 വര്ഷത്തെ പ്രവത്തനോദ്ഘാടനം ടൗണ് ഹാളില് നടന്ന യോഗത്തില് അബിന് വര്ക്കി എംഎല്എ നിര്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് എം. അബു നവാസ് അധ്യക്ഷത വഹിച്ചു.
പത്തനംതിട്ടയുടെ വികസനത്തിനുള്ള രേഖകള് തയാറാക്കിവരുന്നുവെന്നും ആയതിന് വ്യാപാരികളുടെ സഹകരണമുണ്ടാകണമെന്നും അബിന് വര്ക്കി എംഎല്എ ഉദ്ഘാടന പ്രസംഗത്തില് പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ.ജെ. ഷാജഹാന് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ജനറല് സെക്രട്ടറി കെ. ഇ. മാത്യു, കെ. സി. വര്ഗീസ്, എന്. എം. ഷാജഹാന്, അജയകുമാര്, ശശി ഐസക്, കെസി വര്ഗീസ് , അനിതാ രാജ്, എസ്. ഫാത്തിമ, ഷജീര് പി, ഉല്ലാസ് പി.എന്നിവര് പ്രസംഗിച്ചു