x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് മേ​രീ​സ് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ അ​ക്കാ​ദ​മി​ക് വ​ർ​ഷ ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: August 7, 2026 03:07 AM IST | Updated: August 7, 2026 03:07 AM IST

വ​ള്ളി​യോ​ട് സെ​ന്‍റ് മേ​രീ​സ് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ പു​തി​യ അ​ക്കാ​ദ​മി​ക് വ​ർ​ഷ ഉ​ദ്ഘാ​ട​ന​വും വെ​ബ്സൈ​റ്റ് പ്ര​കാ​ശ​ന​വും പി.​പി. സു​മോ​ദ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​ന്നു.

വ​ട​ക്ക​ഞ്ചേ​രി: വ​ള്ളി​യോ​ട് സെ​ന്‍റ് മേ​രീ​സ് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ പു​തി​യ അ​ക്കാ​ദ​മി​ക വ​ർ​ഷ ഉ​ദ്ഘാ​ട​ന​വും പു​തി​യ വെ​ബ്സൈ​റ്റി​ന്‍റെ പ്ര​കാ​ശ​ന​വും- എ​ൻ​ഫ്ലെ​യിം 26 വ​ർ​ണാ​ഭ​മാ​യി. പി.​പി. സു​മോ​ദ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ.​ഡോ. മാ​ത്യു ഇ​ല്ല​ത്തു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ എം.​പി. ഇ​ന്ദു​ക​ല, വ​ട​ക്ക​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം അ​രു​ണ രാ​ജ്, കോ​ള​ജ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​സ​ജു അ​റ​യ്ക്ക​ൽ, ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി ലി​ഡി​യ ജോ​ൺ​സ് പ്ര​സം​ഗി​ച്ചു. ഐ​ഐ​ടി പാ​ല​ക്കാ​ട് കെ​മി​സ്ട്രി വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ.​വി. ഹ​രി​ദാ​സ് ക്ലാ​സ് ന​യി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളു​ടെ അ​വ​ത​ര​ണ​വു​മു​ണ്ടാ​യി.

Tags : Nattuvishesham DistrictNews DeepikaNews Inauguration

Recent News

Corehub Up