പാങ്ങ് ഗവണ്മെന്റ് എൽപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ പ്രവർത്തനോദ്ഘാടനം ശ്രീജ ഗോപിനാഥ് നിർവഹിക്കുന്നു.
പാങ്ങ് : പാങ്ങ് ഗവണ്മെന്റ് എൽപി സ്കൂളിലെ കുട്ടികൾക്കായി നാടൻപാട്ട് ശിൽപശാലയൊരുക്കി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ജില്ലാ പ്രവർത്തനോദ്ഘാടനം ശ്രദ്ധേയമായി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീജഗോപിനാഥ് ഉദ്ഘാടനം നിർവഹിച്ചു.
കുറുവ പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൾസലാം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം. സുലൈഖ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. അബ്ദുൾ അസീസ്, വാർഡ് അംഗം പി. ഉമ്മുഹബീബ, എസ്എസ്കെ ജില്ലാ പ്രോഗ്രാം ഓഫിസർ മുഹമ്മദ് അലി, വിദ്യാരംഗം ജില്ലാ കോഓർഡിനേറ്റർ വി. വിനുരാജ്, ഹെഡ്മാസ്റ്റർ എം.ടി. അലി, സ്റ്റാഫ് സെക്രട്ടറി പി. അബ്ദുൾ മജീദ് എന്നിവർ പ്രസംഗിച്ചു.
വായനമാസാചരണ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം നടത്തിയ വിദ്യാലയങ്ങൾക്ക് ഉപഹാരം നൽകി. അധ്യാപകർക്കായി നടത്തിയ ജില്ലാതല ഫോട്ടോഗ്രാഫി മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും നൽകി.കരുവാരക്കുണ്ട് കതിർ നാടൻപാട്ട് സംഘത്തിന്റെ നേതൃത്വത്തിൽ നാടൻപാട്ട് അരങ്ങേറി. പരിപാടികൾക്ക് വിനോദ് മേലാറ്റൂർ, കെ.വി. സെയ്ത് ഹാഷിം, രജീഷ് നടുവത്ത്, മനോജ് അരീക്കോട്, ബിന്ദു പരിയാപുരത്ത് ഫൂലൻദേവി നിലന്പൂർ തുടങ്ങിയവർ നേതൃത്വം നൽകി.
Tags : District News Nattuvishesham Inauguration Activities and Workshop Vidyarangam