പുഷ്പഗിരിയിൽ വിറക് പുരയ്ക്ക് പിടിച്ച തീ അണയ്ക്കുന്ന അഗ്നിരക്ഷാ സേന.
തളിപ്പറമ്പ്: പുഷ്പഗിരി സർവാത്ത് റോഡിൽ കെ.കെ. സലാമിന്റെ വീടിനോട് ചേർന്ന വിറക്പുരയിൽ സൂക്ഷിച്ച വിറകിന് തീ പിടിച്ചു. സമീപത്ത് ഉണ്ടായിരുന്ന വേസ്റ്റ് കത്തിക്കുന്ന ഇൻസിനേറ്ററിൽ നിന്ന് തീ വിറകിലേക്ക് പടരുകയായിരുന്നു.
തളിപ്പറമ്പ് അഗ്നിരക്ഷാ സേനയുടെ ഒരു യുണിറ്റ് സ്ഥലത്തെത്തി തീയണച്ചതിനാൽ വിറക്പുരയുടെ മറ്റ് ഭാഗങ്ങളും വീടും സംരക്ഷിക്കാൻ കഴിഞ്ഞു. സീനിയർ ഫയർ ആൻറ് റസ്ക്യൂ ഓഫിസർ സി.കെ. ഷൈജേഷിന്റെ നേതൃത്വത്തിൽ അനീഷ് പാലവിള, വി. അനൂപ്, യദുകൃഷ്ണൻ, ദിലീപ് കുമാർ, അനൂപ് അടിയോടി എന്നിവർ ചേർന്നാണ് തീയണച്ചത്.
Tags : NattuVishesham DistrictNews