x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ​ല​യി​ൽ റീ​ജ​ണ​ൽ അ​ഫെ​റി​സി​സ് സെ​ന്‍റ​ർ

വെബ് ഡെസ്ക്
Published: September 17, 2026 05:49 AM IST | Updated: September 17, 2026 05:49 AM IST

അ​മ​ല ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലെ റീ​ജ​ണ​ൽ അ​ഫെ​റി​സി​സ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം തൃ​ശൂ​ർ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ എ.​സി. പ്രീ​തി നി​ർ​വ​ഹി​ക്കു​ന്നു.

തൃ​ശൂ​ർ: അ​മ​ല ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലെ ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ മെ​ഡി​സി​ൻ വി​ഭാ​ഗം ആ​രം​ഭി​ച്ച റീ​ജ​ണ​ൽ അ​ഫെ​റി​സി​സ് സെ​ന്‍റ​റി​ന്‍റെ (ആ​ർ​എ​സി​എ) ഉ​ദ്ഘാ​ട​നം തൃ​ശൂ​ർ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ എ.​സി. പ്രീ​തി നി​ർ​വ​ഹി​ച്ചു. അ​ഫെ​റി​സി​സ് സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ ആ​വ​ശ്യ​മാ​യ പ്ര​ത്യേ​ക ര​ക്ത​ഘ​ട​ക​ങ്ങ​ൾ മ​റ്റു ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ൾ​ക്കും രോ​ഗി​ക​ൾ​ക്കും ല​ഭ്യ​മാ​ക്കു​ക​യാ​ണു ല​ക്ഷ്യം.

ഓ​ണ്‍​ലൈ​ൻ റി​ക്വ​സ്റ്റ് സം​വി​ധാ​ന​വും സ​മ​ർ​പ്പി​ത അ​ഫെ​റി​സി​സ് ഡോ​ണ​ർ ര​ജി​സ്ട്രി​യും വ​ഴി ആ​ശു​പ​ത്രി​ക​ൾ, ഡോ​ക്ട​ർ​മാ​ർ, ദാ​താ​ക്ക​ൾ, രോ​ഗി​ക​ൾ എ​ന്നി​വ​രെ ഏ​കോ​പി​ത​ശൃം​ഖ​ല​യി​ൽ ബ​ന്ധി​പ്പി​ച്ച്, ആ​വ​ശ്യ​മാ​യ ര​ക്ത​ഘ​ട​കം ആ​വ​ശ്യ​മാ​യ രോ​ഗി​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ സ​മ​യ​ത്ത് എ​ത്തി​ക്കു​ന്ന സം​രം​ഭ​മാ​യാ​ണ് ആ​ർ​എ​സി​എ​യെ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ച​ട​ങ്ങി​ൽ അ​മ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ബു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ദീ​പ്തി രാ​മ​കൃ​ഷ്ണ​ൻ, ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ മെ​ഡി​സി​ൻ മേ​ധാ​വി ഡോ. ​വി​നു വി​പി​ൻ, ഹെ​മ​റ്റോ​ഓ​ങ്കോ​ള​ജി​സ്റ്റ് വി. ​ശ്രീ​രാ​ജ്, അ​മ​ല ബ്ല​ഡ് സെ​ന്‍റ​ർ ഇ​ൻ​ചാ​ർ​ജ് സി​സ്റ്റ​ർ എ​ലി​സ​ബ​ത്ത്, അ​ഫെ​റി​സി​സ് ഡോ​ണ​ർ വി.​സി. ഹ​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up