x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ണി​യം​പാ​റ മൃ​ഗാ​ശു​പ​ത്രി ഡോ​ക്ട​റു​മി​ല്ല, മ​രു​ന്നു​മി​ല്ല: ക്ഷീ​ര​ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ

വെബ് ഡെസ്ക്
Published: September 17, 2026 06:00 AM IST | Updated: September 17, 2026 06:00 AM IST

വാ​ണി​യം​പാ​റ മൃ​ഗാ​ശു​പ​ത്രി​യി​ൽ ക്ഷീ​ര​ക​ർ​ഷ​ക​രും വാ​ർ​ഡ് മെം​ബ​​ർ സ​നി​ൽ വാ​ണി​യം​പാ​റ​യും പ്ര​തി​ഷേ​ധി​ക്കു​ന്നു.

പ​ട്ടി​ക്കാ​ട്: വാ​ണി​യം​പാ​റ മൃ​ഗാ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റും മ​രു​ന്നും ഇ​ല്ലാ​താ​യ​തോ​ടെ പ്ര​ദേ​ശ​ത്തെ ക്ഷീ​ര​ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​യി.
ഇ​തോ​ടെ ക്ഷീ​ര​ക​ർ​ഷ​ക​രും വാ​ർ​ഡ് മെം​ബ​ർ സ​നി​ൽ വാ​ണി​യം​പാ​റ​യും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ര​ണ്ടു​മാ​സ​മാ​യി ഡോ​ക്ട​റു​ടെ സേ​വ​നം കൃ​ത്യ​മാ​യി ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ക്ഷീ​ര​ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.

വാ​ണി​യം​പാ​റ​യി​ൽ അ​ടി​പ്പാ​തനി​ർ​മാ​ണം തു​ട​ങ്ങി​യ​തോ​ടെ ഒ​രു​കി​ലോ​മീ​റ്റ​റോ​ളം ക​ന്നു​കാ​ലി​ക​ളെ ന​ട​ത്തി​യാ​ണ് മൃ​ഗാ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​വ​രു​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​തി​നു​ശേ​ഷം മാ​ത്ര​മാ​ണ് ഡോ​ക്ട​ർ ഇ​ല്ലെ​ന്നു​ള്ള വി​വ​രം അ​റി​യു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. വാ​ർ​ഡ് മെം​ബ​ർ ജി​ല്ലാ ഓ​ഫി​സ​റെ വി​ളി​ച്ച് അ​ടി​യ​ന്ത​ര​മാ​യി ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം​കാ​ണ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ര​മേ​ശ്, റെ​നി, ജോ​സ​ഫ് തു​ട​ങ്ങി​യ ക​ർ​ഷ​ക​ർ വാ​ർ​ഡ് മെം​ബ​റോ​ടൊ​പ്പമു​ണ്ടാ​യി​.

Tags : NattuVishesham DistrictNews

Recent News

Corehub Up