x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​സ്ഥി​തി​സൗ​ഹൃ​ദ പാ​ച​കം: അ​മ്മ​മാ​ർ​ക്കാ​യി ശി​ല്പ​ശാ​ല

വെബ് ഡെസ്ക്
Published: September 17, 2026 05:44 AM IST | Updated: September 17, 2026 05:44 AM IST

ദേ​ശീ​യ പോ​ഷ​കാ​ഹാ​ര പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ശൂ​ർ ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് സെ​ന്‍റ​റി​ൽ അ​മ്മ​മാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ശി​ല്പ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം തൃ​ശൂ​ർ അ​തി​രൂ​പ​ത മാ​തൃ​വ

തൃ​ശൂ​ർ: ആ​രോ​ഗ്യ​ക​ര​മാ​യ കു​ടും​ബ​ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ൾ​ക്കൊ​പ്പം പ​രി​സ്ഥി​തി​സൗ​ഹൃ​ദ​മാ​യ പാ​ച​ക​രീ​തി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ദേ​ശീ​യ പോ​ഷ​കാ​ഹാ​ര പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​മ്മ​മാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ശി​ല്പ​ശാ​ല "ആ​രോ​ഗ്യ​ദാ​യ​ക​വും സു​സ്ഥി​ര​വു​മാ​യ അ​ടു​ക്ക​ള​യി​ലേ​ക്ക്’ തൃ​ശൂ​ർ അ​തി​രൂ​പ​ത മാ​തൃ​വേ​ദി ഡ​യ​റ​ക്ട​ർ ഫാ. ​ട്വി​ങ്കി​ൾ വാ​ഴ​പ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ന്‍റ് തോ​മ​സ് കോ​ള​ജ് (ഓ​ട്ടോ​ണ​മ​സ്) റി​സ​ർ​ച്ച് ആ​ൻ​ഡ് പി​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സു​വോ​ള​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​തൃ​വേ​ദി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി. 150ഓ​ളം അ​മ്മ​മാ​ർ പ​ങ്കെ​ടു​ത്തു.
ജി​ല്ലാ​ത​ല സ​മാ​പ​ന​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് സെ​ന്‍റ​റി​ൽ ന​ട​ന്ന ശി​ൽ​പ​ശാ​ല​യി​ൽ വ​ന​മി​ത്ര അ​വാ​ർ​ഡ് ജേ​താ​വും കി​ല ഫാ​ക്ക​ൽ​റ്റി​യു​മാ​യ വി.കെ. ശ്രീ​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഇ​ൻ​സ്പ​യ​ർ ഇ​ന്ത്യ പ്ര​വ​ർ​ത്ത​ക​യും കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി റി​ട്ട. എ​ൻ​ജി​നി​യ​റു​മാ​യ വി.​കെ. ര​മ​ണി കാ​ർ​ബ​ണ്‍ ന്യൂ​ട്ര​ൽ പാ​ച​ക​ക്ലാ​സി​നു നേ​തൃ​ത്വംന​ൽ​കി. മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ഉ​ജ്വ​ല ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​വോ​ള​ജി വ​കു​പ്പു​മേ​ധാ​വി പ്ര​ഫ. വി​മ​ല ജോ​ണ്‍ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി റീ​ന വ​ർ​ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags : NattuVishesham DistrictNews

Recent News

Corehub Up