ഇരിങ്ങാലക്കുട രൂപതയുടെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി ആചരിച്ച കുടുംബവര്‍ഷത്തിന്റെ സമാപനവും കരുണയുടെ വര്‍ഷാരംഭ പരിപാടികളുടെ ഉദ്ഘാടനവും മേജര്‍ ആര്‍ച്ച
ഇരിങ്ങാലക്കുട: രൂപതയുടെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി ആചരിച്ച കുടുംബവര്‍ഷത്തിന്റെ സമാപനവും കരുണയുടെ വര്‍ഷാരംഭ പരിപാടികളുടെ ഉദ്ഘാടനവും മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിച്ചു. യോഗത്തില്‍ ഇരിങ്ങാലക്കുട രൂപതാ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു.
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ദിനത്തില്‍ കഴിഞ്ഞ കാലയളവില്‍ ഇടവകയെ ശുശ്രൂഷിച്ച് കടന്നുപോയ കൈക്കാരന്മാരെയും കുടുംബസമ്മേളനകേന്ദ്രസമിതി പ്രസിഡന്റുമാരെയും പള്ളി ജീവനക്കാരെയും അവരുടെ ജീവിതപങ്കാളികളോടൊപ്പം ആദരിച്ചു. കരുണയുടെ വര്‍ഷത്തിന്റെ ഭാഗമായി ദിവ്യകാരുണ്യത്തില്‍ നിന്ന് ജീവകാരുണ്യത്തിലേക്ക് എന്ന ആപ്തവാക്യം ഉള്‍കൊണ്ടാണ് സ്വന്തമായി ഭവനം ഇല്ലാത്തവര്‍ക്ക് ഒരു ഭവനം എന്ന പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇടവകയിലെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന കുടുംബക്ഷേമനിധി, വിന്‍സെന്റ് ഡി പോള്‍ സംഘടന, പാലിയേറ്റീവ് കെയര്‍, കുടുംബസമ്മേളന കേന്ദ്രസമിതി എന്നിവരാണ് വികാരിയുടെ യും കൈക്കാരന്മാരുടേയും നേതൃത്വത്തില്‍ പദ്ധതി നടപ്പില്‍ വരുത്തുക. ഈ പദ്ധതിയുടെ ഭാഗമായി ഒരു വീടിന് 10 ലക്ഷം രൂപ ഇതിനകം ഒരു വ്യക്തി സംഭാവന നല്‍കിയിട്ടുണ്ട്. രണ്ടാമത്തെ വീടിനായി പതിനായിരം രൂപ വച്ച് ഒരു വര്‍ഷം 100 പേരെ കണ്ടെത്തി ഈ കാരുണ്യപദ്ധതി മുന്നോട്ട് കൊണ്ടുപോകും.
ആദരവ് യോഗത്തില്‍ രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍, സിസ്റ്റര്‍ ലീന പോള്‍, മിനി ജോണ്സന്, അഡ്വ.സി.ജി. ആന്റോ എന്നിവര്‍ പ്രസംഗിച്ചു. വികാരി ഫാ. ജോര്‍ജ് പാറേമേന്‍ സ്വാഗതവും അസിസ്റ്റന്റ് വികാരി ഫാ. ജിതിന് പുന്നശേരി നന്ദിയും പറഞ്ഞു.
Tags : NattuVishesham DistrictNews