x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദി​വാ​സി ഊ​രു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി പ​ഞ്ചാ​യ​ത്ത്, സ്കൂ​ൾ അ​ധി​കൃ​ത​ർ

വെബ് ഡെസ്ക്
Published: September 17, 2026 05:09 AM IST | Updated: September 17, 2026 05:09 AM IST

വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ര​ദ ഗോ​പി​നാ​ഥ്, ആ​ല​ത്തൂ​ർ എ​ഇ​ഒ ബാ​ല​ഗോ​പാ​ല​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ളി​ക​ക്ക​ല്ല് ആ​ദി​വാ​സി ഊ​രു​ക​ളി​ൽ ന​ട​ത്തി​യ സ​ന്ദ​ർ​ശ​നം.

മം​ഗ​ലം​ഡാം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ സീ​റോ ഡ്രോ​പ്പൗ​ട്ട് മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ല​ത്തൂ​ർ സ​ബ് ജി​ല്ല​യി​ലെ വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ട്ട ക​ട​പ്പാ​റ, ത​ളി​ക​ക്ക​ല്ല് പ്ര​ദേ​ശ​ത്തെ ആ​ദി​വാ​സി ഊ​രു​ക​ളി​ൽ പ​ഞ്ചാ​യ​ത്ത്, സ്കൂ​ൾ അ​ധി​കൃ​ത​ർ തു​ട​ങ്ങി​യ​വ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ഊ​രു​ക​ളി​ൽ കൊ​ഴി​ഞ്ഞു​പോ​യ മു​ഴു​വ​ൻ കു​ട്ടി​ക​ളേ​യും സ്കൂ​ളി​ലെ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. മം​ഗ​ലം​ഡാം ലൂ​ർ​ദ്മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ക​ട​പ്പാ​റ ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു ഗൃ​ഹ​സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. വ​ണ്ടാ​ഴി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ര​ദ ഗോ​പി​നാ​ഥ്, ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ശ്രീ​ല​ത, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ രാ​ധാ​കൃ​ഷ്ണ​ൻ, വാ​ർ​ഡ് മെം​ബ​ർ അ​ച്ചാ​മ്മ ജോ​സ​ഫ്, ആ​ല​ത്തൂ​ർ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എം.​പി. ബാ​ല​ഗോ​പാ​ല​ൻ, ലൂ​ർ​ദ്മാ​താ സ്കൂ​ൾ അ​ധ്യാ​പി​ക സി​സ്റ്റ​ർ മേ​രി പോ​ൾ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​നു ജോ​സ​ഫ്, ക​ട​പ്പാ​റ സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ജാ​സ്മി​ൻ, മു​ട​പ്പ​ല്ലൂ​ർ സൗ​ത്ത് എ​എ​ൽ​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ന​ന്ദി​നി എ​ന്നി​വ​ര​ട​ങ്ങു​ന്ന​വ​രാ​ണ് ഊ​രു​ക​ൾ സ​ന്ദ​ർ​ശി​ച്ച് കു​ട്ടി​ക​ളു​മാ​യും ര​ക്ഷി​താ​ക്ക​ളു​മാ​യും വി​ദ്യാ​ഭ്യാ​സ വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സം​സാ​രി​ച്ച​ത്.
കു​ട്ടി​ക​ളെ സ്കൂ​ളി​ലെ​ത്തി​ക്കാ​നാ​വ​ശ്യ​മാ​യ സ​ഹ​ക​ര​ണം ഉ​ണ്ടാ​കു​മെ​ന്ന് ഊ​രു മൂ​പ്പ​ൻ നാ​രാ​യ​ണ​നും ര​ക്ഷി​താ​ക്ക​ളും പ​റ​ഞ്ഞു.

Tags : NattuVishesham DistrictNews

Recent News

Corehub Up