മഞ്ചേരി : വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തനോദ്ഘാടനം അഡ്വ. എം. റഹ്മത്തുള്ള എംഎല്‍എ നിര്‍വഹിച്ചു.
എച്ച്എംവൈഎച്ച്എസ്എസില് നടന്ന ചടങ്ങില്‍ ഉപജില്ലയിലെ നൂറോളം സ്കൂളുകളിലെ അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുത്തു. വിദ്യാരംഗം മഞ്ചേരിയുടെ നേതൃത്വത്തിലള്ള മ്യൂസിക് ക്ലബിന്റെ ലോഗോ എംഎല്‍എ എം. റഹ്മത്തുള്ള പ്രശസ്ത സൂഫി ഗായകന് സമീര്‍ ബിന്‍സിക്ക് നല്കി പ്രകാശനം ചെയ്തു.
എച്ച്എം ഫോറം കണ്‍വീനര്‍ കെ. ജയദീപ് അധ്യക്ഷനായി. വിദ്യാരംഗം ഉപജില്ലാ കോഡിനേറ്റര്‍ കെ. ശ്രീജിത്ത്, സിദ്ധീഖ് ചേലൂര്‍ പറഞ്ഞു. പ്രഥമാധ്യാപിക സജ്ന ടീച്ചര്‍, അജിത് കൃഷ്ണന്, ടി. മീര എന്നിവര്‍ പ്രസംഗിച്ചു.
എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ മികച്ച വായന മാസാചാരണ പ്രവര്‍ത്തനം നടത്തിയ സ്കൂളുകള്‍ക്കുള്ള സമ്മാന വിതരണവും നടത്തി. പിഎംഎസ്എഎച്ച്എസ്എസ് എളങ്കൂര്‍, ജിബിഎച്ച്എസ്എസ് മഞ്ചേരി, ജിഎച്ച്എസ്എസ് പാണ്ടിക്കാട്, ജിയുപിഎസ് പന്തല്ലൂര്‍, എച്ച്എംഎസ്എയുപിഎസ് തുറക്കല്‍, എഎംയുപിഎസ് മുള്ളമ്പാറ, എഎംഎല്‍പിഎസ് കിടങ്ങയം, എഎംഎല്‍പിഎസ് വള്ളുവങ്ങാട്, ജിഎല്‍പിഎസ് തെയ്യമ്പാടിക്കുത്ത് എന്നീ സ്കൂളുകള്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.