x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​വാ​സ മേ​ഖ​ല​ക​ളെ ഇ​എ​സ്എ പ​രി​ധി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണം: കേ​ര​ള കോ​ൺ​ഗ്ര​സ്- എം

വെബ് ഡെസ്ക്
Published: September 17, 2026 05:03 AM IST | Updated: September 17, 2026 05:03 AM IST

കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​ത​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ. കു​ശ​ല​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

​വ​ട​ക്ക​ഞ്ചേ​രി: ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന കി​ഴ​ക്ക​ഞ്ചേ​രി പോ​ലെ​യു​ള്ള വി​ല്ലേ​ജു​ക​ളെ ഇ​എ​സ്എ പ​രി​ധി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​ത​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ന്ദ്ര വ​നം​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ഇ​റ​ക്കി​യി​രി​ക്കു​ന്ന വി​ജ്ഞാ​പ​നം ന​ട​പ്പാ​ക്കി​യാ​ൽ ക​ർ​ഷ​ക​ർ ത​ങ്ങ​ളു​ടെ വാ​സ​സ്ഥ​ലം​വി​ട്ട് മ​റ്റു​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റേ​ണ്ടി​വ​രു​ന്ന ഗു​രു​ത​ര സാ​ഹ​ച​ര്യ​മാ​ണ്.

പ​ന്നി​യ​ങ്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന യാ​ത്രാ​സൗ​ജ​ന്യം പ​ല മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യും നി​ർ​ത്ത​ൽ ചെ​യ്യാ​നു​ള്ള ടോ​ൾ​ക​മ്പ​നി​യു​ടെ നീ​ക്ക​ത്തി​ലും യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ൾ പു​തി​യ​താ​യി വാ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും സൗ​ജ​ന്യം അ​നു​വ​ദി​ക്കാ​ത്ത പ​ക്ഷം ഇ​നി​യും സ​മ​ര​രം​ഗ​ത്തി​റ​ങ്ങാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ. കു​ശ​ല​കു​മാ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി ന​ട​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റ് മെം​ബ​ർ എ. ​ശ​ശി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ ഓ​ഫീ​സ് ചാ​ർ​ജ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് ജോ​ൺ കാ​രു​വ​ള്ളി​ൽ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടൈ​റ്റ​സ് ജോ​സ​ഫ്, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​സ് വി. ​ജോ​ർ​ജ് വ​ട​ക്കേ​ക്ക​ര, ബി​ജു പു​ലി​ക്കു​ന്നേ​ൽ, സ​ന്തോ​ഷ് അ​റ​ക്ക​ൽ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജെ​യിം​സ് പ​ട​മാ​ട​ൻ, ജോ​യ് കു​ന്ന​ത്തേ​ട​ത്ത്, സു​നി​ൽ​ദാ​സ് ത​രൂ​ർ, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ഷ്വാ രാ​ജു, സോ​ണി സെ​ബാ​സ്റ്റ്യ​ൻ ഇ​രു​വേ​ലി​ക്കു​ന്നേ​ൽ, വ​ർ​ഗീ​സ് കെ. ​തോ​മ​സ്, പ്ര​ദീ​പ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up