x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​നി​ടെ കു​ടി​വെ​ള്ള​പൈ​പ്പ് പൊ​ട്ടി; ഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ളോ​ളം മു​ട​ങ്ങി

വെബ് ഡെസ്ക്
Published: September 17, 2026 05:05 AM IST | Updated: September 17, 2026 05:05 AM IST

ഇ​റി​ഗേ​ഷ​ൻ ഓ​ഫിസി​ന് സ​മീ​പം കു​ടി​വെ​ള്ള പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പൊ​ളി​ച്ചു​നീ​ക്കി​യ ഭാ​ഗം.

നെ​ന്മാ​റ: മം​ഗ​ലം- ഗോ​വി​ന്ദാ​പു​രം പാ​ത​യി​ലെ നെ​ന്മാ​റ മു​ത​ൽ കൊ​ല്ല​ങ്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫിസ് വ​രെ​യു​ള്ള ഭാ​ഗ​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ മു​ന്ന​റി​യി​പ്പി​ല്ലാ​തെ റോ​ഡ് ത​ട​സ​പ്പെ​ടു​ത്തി​യ​തി​ൽ യാ​ത്ര​ക്കാ​രി​ലും നാ​ട്ടു​കാ​രി​ലും അ​മ​ർ​ഷം.

അ​യി​നം​പാ​ടം ഇ​റി​ഗേ​ഷ​ൻ ഓ​ഫിസി​ന് സ​മീ​പ​ത്തെ പ​ഴ​യ ക​ലു​ങ്ക് പൊ​ളി​ച്ച് നി​ർ​മാ​ണം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ പോ​ത്തു​ണ്ടി കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് പൊ​ട്ടു​ക​യും ഏ​താ​നും വീ​ടു​ക​ളി​ലേ​ക്കു​ള്ള ജ​ല​വി​ത​ര​ണം മു​ട​ങ്ങു​ക​യും ചെ​യ്തു. പൈ​പ്പ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നും റോ​ഡി​ന് കു​റു​കെ പു​തി​യ പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നു​മാ​യി ഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ​പ്പെ​ടു​ത്തി​യ​താ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യ​ത്.

\റോ​ഡ് പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ടു​ത്തി​യ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ടേ​ണ്ടി​വ​ന്ന​തോ​ടെ യാ​ത്ര​ക്കാ​ർ ഏ​റെ ബു​ദ്ധി​മു​ട്ടി. ആ​വ​ശ്യ​മാ​യ മു​ന്ന​റി​യി​പ്പോ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ളോ ഏ​ർ​പ്പെ​ടു​ത്താ​തെ​യാ​ണ് റോ​ഡ് ത​ട​സ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ പ​രാ​തി. ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന ഒ​ന്പ​ത് ക​ലു​ങ്കു​ക​ൾ പൊ​ളി​ച്ചു​നീ​ക്കി പു​തു​താ​യി നി​ർ​മി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നെ​ന്മാ​റ ഫോ​റ​സ്റ്റ് ഓ​ഫിസി​ന് സ​മീ​പ​ത്തെ​യും അ​യി​നം​പാ​ടം ഇ​റി​ഗേ​ഷ​ൻ ഓ​ഫിസി​ന് സ​മീ​പ​ത്തെ​യും ക​ലു​ങ്കു​ക​ൾ പൊ​ളി​ച്ചു​നീ​ക്കി നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up