പുതുനഗരം സിഗ്നൽ ജംഗ്ഷനു സമീപം തകർന്ന റോഡ്.
പുതുനഗരം: ടൗൺ സിഗ്നൽജംഗ്ഷനിൽനിന്ന് മുസ്ലിം ഹയർ സെക്കൻഡറി സ്കൂൾ ഭാഗത്തേക്കുള്ള റോഡ് തകർന്ന് ഇരുചക്രവാഹനസഞ്ചാരം പോലും അപകടഭീഷണയിൽ.
ടൗണിലെ പ്രധാന വ്യാപാരസ്ഥാപനങ്ങളിലധികവം ഈ പാതയോടു ചേർന്നാണ്. നിലവിൽ റോഡ് പൂർണമായും തകർന്ന അവസ്ഥയിലാണ്. ഇത് ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. അപകടങ്ങൾക്കും കുറവില്ല.
രണ്ടുമാസംമുൻപാണ് കുടിവെള്ള പൈപ്പിടാനാണ് റോഡിൽ കുഴിയെടുത്തത്. പിന്നിട് മണ്ണിട്ട് മൂടുകയായിരുന്നു.
കുഴിയെടുത്ത ഭാഗം ടാറിംഗ് നാടത്താൻ വാട്ടർ അഥോറിറ്റി പണം പൊതുമരാമത്ത് വകുപ്പിൽ അടച്ചതായാണ് വിവരം ലഭിക്കുന്നത്. എന്നാൽ പൊതുമരാമത്ത് അധികൃതർ റോഡ് അറ്റകുറ്റപ്പണികൾ നീട്ടിക്കൊണ്ടു പോവുന്നതിനാൽ യാത്രക്കാർ ദുരിതം പേറുകയാണ്.
ട്രാഫിക് സിഗ്നലിൽ പച്ചവെളിച്ചം തെളിഞ്ഞാലും വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്നതും കാരണം വൻ ഗതാഗതക്കുരുക്കാണ് പുതുനഗരത്ത് അനുഭവപ്പെടുന്നത്. കൊടുവായൂർ പെരുവെമ്പ് , കരിപ്പോട്, തത്തമംഗലം ഭാഗങ്ങളിൽനിന്ന് വരുന്ന പാതകൾ ഒന്നിക്കുന്നത് സിഗ്നൽ ജംഗ്ഷനിലാണ്. ആയിരത്തിലേറെ വിദ്യാർഥികൾ വന്നുപോകുന്നതും വളരെ ശ്രമകരമായാണ്. അടിയന്തിരമായി റോഡ് നവീകരിക്കണമെന്നാണ് വിദ്യാർഥികളും വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.
Tags : NattuVishesham DistrictNews