x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​പ​വി നീ​തി വ​ര്‍​ഷ ഉ​ദ്ഘാ​ട​ന​വും ഓ​ർ​മ​യാ​ച​ര​ണ​വും

വെബ് ഡെസ്ക്
Published: October 14, 2026 12:55 AM IST | Updated: October 14, 2026 12:55 AM IST

ഉ​പ​വി നീ​തി വ​ര്‍​ഷ​ത്തി​ന്‍റെ ലോ​ഗോ തി​രു​വ​ല്ല അ​തി​ഭ​ദ്രാ​സ​ന വി​കാ​രി ജ​ന​റ​ല്‍ ഫാ. ​ഡോ. ഐ​സ​ക്ക് പ​റ​പ്പ​ള്ളി​ല്‍ ഇ​ട​വ​ക വി​കാ​രി ഫാ. ​ഫി​ലി​പ്പ് മ​ഞ്ചാ​ടി​യി​ലി​നു ന​ല്കി പ്ര​കാ​ശ​നം ചെ​യ്യു​ന

മീ​ന​ടം: മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍ (എം​സി​എ) തി​രു​വ​ല്ല അ​തി​ഭ​ദ്രാ​സ​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഉ​പ​വി നീ​തി വ​ര്‍​ഷ ഉ​ദ്ഘാ​ട​ന​വും ബെ​ന​ഡി​ക്ട് മാ​ര്‍ ഗ്രീ​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ ഓ​ര്‍​മ​യാ​ച​ര​ണ​വും മു​ണ്ടി​യാ​ക്ക​ല്‍ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ സം​ഘ​ടി​പ്പി​ച്ചു.

ഉ​പ​വി നീ​തി വ​ര്‍​ഷ​ത്തി​ന്‍റെ ലോ​ഗോ​യും പ്ര​കാ​ശ​നം ചെ​യ്തു. അ​തി​ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് ബി​ജു പാ​ല​ത്തി​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​ല്ല അ​തി​ഭ​ദ്രാ​സ​ന വി​കാ​രി ജ​ന​റ​ല്‍ ഫാ. ​ഡോ. ഐ​സ​ക്ക് പ​റ​പ്പ​ള്ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​ഭ​ദ്രാ​സ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​സ്റ്റി​ന്‍ ജോ​ണ്‍, കോ​ട്ട​യം മേ​ഖ​ല വി​കാ​രി ഫാ.​ഡോ. പ്ര​ദീ​പ് വാ​ഴ​ത്ത​റ​മ​ല​യി​ല്‍.

സ​ഭാ​ത​ല വൈ​സ്പ്ര​സി​ഡ​ന്‍റ് ഷി​ബു മാ​ത്യു ചു​ങ്ക​ത്തി​ല്‍, ഇ​ട​വ​ക വി​കാ​രി ഫാ. ​ഫി​ലി​പ്പ് മ​ഞ്ചാ​ടി​യി​ല്‍, ഉ​പ​വി നീ​തി വ​ര്‍​ഷ കോ​ട്ട​യം മേ​ഖ​ലാ ഡ​യ​റ​ക്ട​ര്‍ ഫാ. ​ഏ​ബ്ര​ഹാം വ​ലി​യ​കു​ളം, സി​സ്റ്റ​ര്‍ ആ​നി തെ​രേ​സ്, അ​തി​ഭ​ദ്രാ​സ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ജി ചാ​ണ്ടി, ജോ​ജി വി​ഴ​ലി​ല്‍, സ​ജി ജോ​ണ്‍, എ​ലി​സ​ബ​ത്ത് ടോ​ണി, പു​ഷ്പ നൈ​നാ​ന്‍, മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ളാ​യ ഏ​ബ്ര​ഹാം കെ. ​തോ​മ​സ്, റോ​യ് ടി. ​അ​ല​ക്‌​സ്, റീ​ബ ഷി​ജു, ഷി​ജു വ​ര്‍​ഗീ​സ്, ജെ​സ്വി​ന്‍ ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News DeepikaNews Inauguration

Recent News

Corehub Up