x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ർ​ണം ക​വ​ർ​ന്ന കേ​സ്: സ്ത്രീ ​അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: October 14, 2026 01:55 AM IST | Updated: October 14, 2026 01:55 AM IST

ഹസീന

ച​വ​റ: വീ​ടി​നു​ള്ളി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ഒ​ന്ന​ര​വ​യ​സു​കാ​രി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന സ്ത്രീ​യെ പൊ​ലിസ് പി​ടി​കൂ​ടി. പ​ന്മ​ന കൊ​ല്ല​ക ദാ​റു​ൽ മു​ബാ​റി​ക്കി​ൽ ഹ​സീ​ന (45) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ പ​ക​ൽ 11ന് ​കൊ​ല്ല​ക ക​ന്നി​മൂ​ല കി​ഴ​ക്കേ​തി​ൽ സ​തീ​ഷി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. കു​ട്ടി വീ​ടി​ന​ക​ത്തി​രു​ന്നു ക​ളി​ക്കു​ക​യും അ​മ്മ ശ്യാ​മ പു​റ​ത്ത് തു​ണി അ​ല​ക്കു​ക​യു​മാ​യി​രു​ന്നു.

ഈ ​സ​മ​യം ഇ​വി​ടെ എ​ത്തി​യ ഹ​സീ​ന ശ്യാ​മ കാ​ണാ​തെ തു​റ​ന്നു കി​ട​ന്ന അ​ടു​ക്ക​ള​വാ​തി​ൽ​വ​ഴി അ​ക​ത്തു ക​ട​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ കി​ട​ന്ന ഒ​രു പ​വ​ൻ തൂ​ക്കം വ​രു​ന്ന അ​ര​ഞ്ഞാ​ണ​വും ഒന്പത് ഗ്രാം ​തൂ​ക്കം വ​രു​ന്ന മാ​ല​യും ഊ​രി​യെ​ടു​ത്ത് മു​ൻ​വാ​തി​ൽ തു​റ​ന്ന് പു​റ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. മോ​ഷ്ടാ​ക്ക​ൾ എ​ത്തി കു​ട്ടി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​താ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ വീ​ട്ടു​കാ​ർ ച​വ​റ പൊ​ലിസി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പൊ​ലി​സ് വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സി​സി​ടി​വി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും വ​ഴി​യാ​ത്ര​ക്കാ​രോ​ട് അ​ന്വേ​ഷി​ച്ചും മോ​ഷ​ണം ന​ട​ത്തി​യ സ്ത്രീ​യെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ക​വ​ർ​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ഒ​രു ജ്വ​ല്ല​റി​യി​ൽ വി​റ്റ് രണ്ട് ല​ക്ഷം രൂ​പ​യു​മാ​യി മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ ഹ​സീ​ന പൊ​ലിസ് വ​ല​യി​ലാ​കു​ക​യാ​യി​രു​ന്നു.

നേ​ര​ത്തേ സ​തീ​ഷി​ന്‍റെ വീ​ട്ടു​കാ​രു​മാ​യി ഹ​സീ​ന​യ്ക്കു പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു. അ​ന്ന് ഇ​വ​ർ സ്വ​ർ​ണം പ​ണ​യം വ​യ്ക്കാ​ൻ വാ​ങ്ങു​ക​യും പ​ല​ത​വ​ണ നി​ർ​ബ​ന്ധി​ച്ച​തോ​ടെ മ​ട​ക്കി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

ഹ​സീ​ന​യെ റി​മാ​ൻ​ഡ് ചെ​യ്തു. എ​സ്എ​ച്ച്ഒ സു​ജോ ജോ​ർ​ജ് ആ​ന്‍റണി, എ​സ്ഐ ബി. ​ഓ​മ​ന​ക്കു​ട്ട​ൻ, ഗ്രേ​ഡ് എ​സ്ഐ ഷാ​ജി​മോ​ൻ, എ​സ്‌​സി​പി​ഒ വി. ​പ്ര​ദീ​പ്, സി​പി​ഒ ആ​ര്യ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags : Nattuvishesham District News DeepikaNews arrested

Recent News

Corehub Up