മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും രാഹുൽ ഗാന്ധിക്ക് അഭിവാദ്യം അർപ്പിച്ചും ഐഎൻടിയുസിയുടെ നേതൃത്വത്തിൽ നടത്തിയ ഏജീ
തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുക, പേപ്പർ ബാലറ്റ് ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐഎൻടിയുസി തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ തലസ്ഥാത്ത് പന്തംകൊളുത്തി പ്രകടനം നടത്തി.
പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ നിന്നാരംരംഭിച്ച പ്രകടനം ഏജീസ് ഓഫിസിനു മുന്നിൽ സമാപിച്ചു. ഏജിസ് ഓഫിസിനു മുന്നിൽ നടന്ന ഐക്യദാർഢ്യ പ്രഖ്യാപന മാർച്ച് ഐഎൻ ടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ അധ്യക്ഷത വഹിച്ചു. മനോജ് എടാനി, എ.കെ. സനിൽ, പി. ബിജു, എം.എസ്. താജുദ്ദീൻ, സുനിൽ തമ്പാനൂർ, പത്താംകല്ല് സുഭാഷ്, ആന്റണി ആൽബർട്ട്, പള്ളിക്കൽ നിസാർ, ഡി.ഷുബില, ജെ. സതികുമാരി, ഷീജ പേട്ട, എ. ഹക്കീന എ ന്നിവർ പ്രസംഗിച്ചു.