മണികണ്ഠൻ, സനൽകുമാർ.
പേരൂര്‍ക്കട: ചെരുപ്പുകച്ചവടക്കാരനെ ചവിട്ടി വീഴ്ത്തി പണവും ഫോണും കൈ ചെയിനും കവര്‍ന്ന കേസില്‍ അച്ഛനും മകനും പിടിയിലായി. ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ ക്രിമിനല്‍ക്കേസിലെ പ്രതി കാറ്റ് എന്നറിയപ്പെടുന്ന മണികണ് ഠന് (43), മകന് സനല്‍കുമാര്‍ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്ത് ചെരുപ്പു കച്ചവടം നടത്തുന്ന രാജേഷിനു നേരെയായിരുന്നു അക്രമം.
രാവിലെ പുത്തരിക്കണ്ടം പൊതു ശൗചാലയത്തിനു സമീപം ഇരുചക്രവാഹന ത്തിൽ ഇരുന്ന രാജേഷിനെ പ്രതികള്‍ ചവിട്ടി നിലത്തു തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് രാജേഷിന്റെ കൈയിലുണ്ടായിരുന്ന വെള്ളി കൈചെയിൻ, മൊബൈല്‍ ഫോണ്‍, 5800 രൂപ എന്നിവ പ്രതികള്‍ ബലമായി പിടിച്ചുപറിച്ചു കടന്നുകളഞ്ഞു. പരാതിയെ തുടര്‍ന്ന് ഫോര്‍ട്ട് സിഎ ആര്.എസ്. ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്.
കൃത്യത്തിനുശേഷം ഒളിവില്‍ പോയ പ്രതികളില്‍ മണികണ്ഠനെ ഉടന്‍തന്നെ അറസ്റ്റുചെയ്യുകയായിരുന്നു. ഇയാളുടെ മകന് സനല്‍കുമാര്‍ പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. എസ്ഐമാരായ ജഗൻമോ ഹന്, കൃഷ്ണമോഹന്, എസ്സിപിഒ റഷീദ്, അനീഷ് കുമാര്‍, സിപിഒ നിജിന്‍ രാജ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.