Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arrested.

Thiruvananthapuram

ചെ​രു​പ്പു​ക​ച്ച​വ​ട​ക്കാ​ര​നെ ആ​ക്ര​മി​ച്ച് ക​വ​ര്‍​ച്ച; അച്ഛനും മ​ക​നും പി​ടി​യി​ല്‍

പേ​രൂ​ര്‍​ക്ക​ട: ചെ​രു​പ്പു​ക​ച്ച​വ​ട​ക്കാ​ര​നെ ച​വി​ട്ടി വീ​ഴ്ത്തി പ​ണ​വും ഫോ​ണും കൈ ചെയിനും ക​വ​ര്‍​ന്ന കേ​സി​ല്‍ അച്ഛനും മ​ക​നും പി​ടി​യി​ലാ​യി. ഫോ​ര്‍​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ക്രി​മി​ന​ല്‍​ക്കേ​സി​ലെ പ്ര​തി കാ​റ്റ് എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​ണി​ക​ണ് ഠ​ന്‍ (43), മ​ക​ന്‍ സ​ന​ല്‍​കു​മാ​ര്‍ (20) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കി​ഴ​ക്കേ​ക്കോ​ട്ട പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്ത് ചെ​രു​പ്പു ക​ച്ച​വ​ടം ന​ട​ത്തു​ന്ന രാ​ജേ​ഷി​നു നേ​രെ​യാ​യി​രു​ന്നു അ​ക്ര​മം.

രാ​വി​ലെ പു​ത്ത​രി​ക്ക​ണ്ടം പൊതു ശൗചാലയത്തിനു സ​മീ​പം ഇരുചക്രവാഹന ത്തിൽ ഇ​രു​ന്ന രാ​ജേ​ഷി​നെ പ്ര​തി​ക​ള്‍ ച​വി​ട്ടി നി​ല​ത്തു ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് രാ​ജേ​ഷി​ന്‍റെ കൈയിലു​ണ്ടാ​യി​രു​ന്ന വെ​ള്ളി കൈചെയിൻ, മൊ​ബൈ​ല്‍ ഫോ​ണ്‍, 5800 രൂ​പ എ​ന്നി​വ പ്ര​തി​ക​ള്‍ ബ​ല​മാ​യി പി​ടി​ച്ചു​പ​റി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞു. പ​രാ​തി​യെ തു​ട​ര്‍​ന്ന് ഫോ​ര്‍​ട്ട് സി​എ ആ​ര്‍.​എ​സ്. ശ്രീ​കാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കി​യ​ത്.

കൃ​ത്യ​ത്തി​നു​ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി​ക​ളി​ല്‍ മ​ണി​ക​ണ്ഠ​നെ ഉ​ട​ന്‍​ത​ന്നെ അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ മ​ക​ന്‍ സ​ന​ല്‍​കു​മാ​ര്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ര​ഹ​സ്യ​വി​വ​ര​ത്തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. എ​സ്ഐ​മാ​രാ​യ ജ​ഗൻമോ ഹ​ന്‍, കൃ​ഷ്ണ​മോ​ഹ​ന്‍, എ​സ്​സിപി​ഒ റ​ഷീ​ദ്, അ​നീ​ഷ് കു​മാ​ര്‍, സി​പി​ഒ നി​ജി​ന്‍ രാ​ജ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

District News

മ​ധ്യ​വ​യ​സ്ക​നെ ആ​ക്ര​മി​ച്ച സം​ഭ​വം; ര​ണ്ടു​പേ​ര്‍ പി​ടി​യി​ൽ

കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ത്തി​ന് അ​ടി​യി​ല്‍​വ​ച്ച് മ​ധ്യ​വ​യ​സ്‌​ക​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ പി​ടി​യി​ൽ. കൊ​ല്ലം 17- ാം മൈ​ൽ​സ് സ്വ​ദേ​ശി അ​ഭി​ലാ​ഷ്, പ​ന്ത​ലാ​യ​നി സ്വ​ദേ​ശി അ​തു​ല്‍ എ​ന്നി​വ​രെ​യാ​ണ് കൊ​യി​ലാ​ണ്ടി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം കൊ​യി​ലാ​ണ്ടി മേ​ല്‍​പ്പാ​ല​ത്തി​ന് അ​ടി​യി​ല്‍​വെ​ച്ചാ​ണ് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
ഇ​രു​വ​രെ​യും കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ന​ടേ​രി പു​തു​ശേ​രി​ക്ക​ണ്ടി ല​ത്തീ​ഫ് ആ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ര​ണ്ടു​പ്ര​തി​ക​ളും ത​മ്മി​ല​ടി​ക്കു​ന്ന​ത് ക​ണ്ട് മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​ൻ എ​ത്തി​യ ല​ത്തീ​ഫി​നെ ഇ​രു​വ​രും ചേ​ര്‍​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

District News

പ്ലാ​മൂ​ട് ജം​ഗ്ഷ​നി​ലെ വീ​ട്ടി​ല്‍ ക​വ​ര്‍​ച്ച: പ്ര​തി പി​ടി​യി​ൽ

ചാ​ത്ത​ന്നൂ​ര്‍: പ്ലാ​മൂ​ട് ജം​ഗ്ഷ​നി​ല്‍ വീ​ട് കു​ത്തി​ത്തു​റ​ന്ന് അ​ഞ്ചു പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യെ ചാ​ത്ത​ന്നൂ​ര്‍ പൊലിസ് അ​റ​സ്റ്റ് ചെ​യ്തു.
തി​രു​വ​ന​ന്ത​പു​രം നേ​മം പാ​പ്പ​നം​കോ​ട് ഫ​ര്‍​ഹ​ന്‍ വി​ല്ല​യി​ല്‍ ബാ​റ്റ​റി ന​വാ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ന​വാ​സ്(53) ആ​ണ് പി​ടി​യി​ലാ​യ​ത്.

പ്ലാ​മൂ​ട് ജം​ഗ്ഷ​നു സ​മീ​പം രാ​ജ് ഭ​വ​നി​ല്‍ അ​ല​ക്‌​സാ​ണ്ട​റു​ടെ വീ​ട്ടി​ല്‍ നി​ന്നാ​ണു സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന​ത്, ര​ണ്ടുദി​വ​സം മു​മ്പ് വീ​ട് പൂ​ട്ടി ബ​ന്ധു​വീ​ട്ടി​ല്‍ പോ​യ​ശേ​ഷം മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്.

വാ​തി​ല്‍ ത​ക​ര്‍​ത്ത് ഉ​ള്ളി​ല്‍​ക്ക​ട​ന്ന മോ​ഷ്ടാ​ക്ക​ള്‍ കി​ട​പ്പു​മു​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ക​വ​ര്‍​ന്ന​ത്. ഇ​തി​നു സ​മീ​പ​ത്തെ വീ​ട്ടി​ലും ക​വ​ര്‍​ച്ചാ​ശ്ര​മം ഉ​ണ്ടാ​യി. കോ​യി​പ്പാ​ട് സ്‌​കൂ​ളി​നും മാ​ര്‍​ത്തോ​മ്മാ പ​ള്ളി​ക്കും സ​മീ​പ​ത്തും ക​ഴി​ഞ്ഞ ദി​വ​സം ക​വ​ര്‍​ച്ചാ​ശ്ര​മം ന​ട​ന്നി​രു​ന്നു.

മോ​ഷ​ണ​ക്കേ​സി​ല്‍ ജ​യി​ലി​ലാ​യി​രു​ന്ന ന​വാ​സ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത് തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണെ​ന്ന് പൊലിസ് പ​റ​യു​ന്നു. സം​സ്ഥാ​ന​ത്തെ വി​വി​ധ പൊലിസ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 81 ഓ​ളം മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ന​വാ​സ്. ഓ​രോ ത​വ​ണ ജാ​മ്യ​ത്തി​ലി​റ​ങ്ങു​മ്പോ​ഴും ഏ​റ്റ​വും കു​റ​ഞ്ഞ​ത് മൂ​ന്നു മോ​ഷ​ണ​മെ​ങ്കി​ലും ന​ട​ത്തു​ന്ന​താ​ണ് ശൈ​ലി. സി​സിടി​വി ദൃ​ശ്യ​ങ്ങ​ളും വി​ര​ല​ട​യാ​ള​ങ്ങ​ളും മോ​ഷ​ണ​രീ​തി​യും പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു വ​രു​ത്തി​യ​ശേ​ഷ​മാ​ണ് പാ​പ്പ​നം​കോ​ട്ടു നി​ന്നു ന​വാ​സി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

District News

സെ​മി​ത്തേ​രി​യി​ലെ ഗ്രാ​നൈ​റ്റ് മോ​ഷ​ണം; മൂ​ന്നുപേർ പി​ടി​യി​ല്‍

മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി മേ​ഖ​ല​യി​ല്‍ സെ​മി​ത്തേ​രി​യി​ല്‍ നി​ന്ന് ഗ്രാ​നൈ​റ്റ് മോ​ഷ​ണം ന​ട​ത്തി​യ​വ​ര്‍ പി​ടി​യി​ല്‍. മ​ല്ല​പ്പ​ള്ളി​യി​ല്‍ മാ​താ ഗ്രാ​നൈ​റ്റ്‌​സ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ന്ന ത​മി​ഴ്‌​നാ​ട് ക​ന്യാ​കു​മാ​രി സ്വ​ദേ​ശി ജ​ലാ​ല്‍ സു​ന്ദ​ര്‍ സിം​ഗ് (43), പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി സു​ര്‍​ജി​ത് ബ​ര്‍​മാ​ന്‍ (26), പാ​ടി​മ​ണ്‍ കു​ട​പ്പ​ന​യ്ക്ക​ല്‍ സ​ജി​ത്ത് (27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഗ്രാ​നൈ​റ്റ് ക്ഷാ​മം വ​ന്ന​തോ​ടെ​യാ​ണ് പ​ള്ളി സെ​മി​ത്തേ​രി​ക​ളി​ല്‍ നി​ന്ന് മോ​ഷ​ണം തു​ട​ങ്ങി​യ​തെ​ന്ന് ഇ​വ​ര്‍ പൊ​ലി​സി​നോ​ട് പ​റ​ഞ്ഞു. ഒ​രു പ​ള്ളി​യി​ല്‍ നി​ന്ന് മോ​ഷ്‌​ടി​ച്ച് അ​ടു​ത്ത ആ​വ​ശ്യ​ക്കാ​ര്‍​ക്ക് വി​ല്‍​ക്കു​ക​യാ​ണ് പ​തി​വ്. കീ​ഴ്വാ​യ്പൂ​ര് സി​ഐ സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​തു​വ​രെ മ​ല്ല​പ്പ​ള്ളി ഭാ​ഗ​ത്തെ മൂ​ന്നു പ​ള്ളി​ക​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ആ​നി​ക്കാ​ട് നൂ​റോ​മ്മാ​വ് സെ​ന്‍റ് തോ​മ​സ് മാ​ര്‍​ത്തോ​മ്മാ പ​ള്ളി സെ​മി​ത്തേ​രി​യി​ലെ കു​ടും​ബ​ക​ല്ല​റ​യ്ക്കു മു​ക​ളി​ലെ ഗ്രാ​നൈ​റ്റ് സ്ലാ​ബാ​ണ് ക​ഴി​ഞ്ഞ രാ​ത്രി മോ​ഷ്‌​ടി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ പ​ള്ളി അ​ധി​കൃ​ത​ര്‍ കീ​ഴ്വാ​യ്പൂ​ര് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൂ​ന്നം​ഗ സം​ഘം കു​ടു​ങ്ങി​യ​ത്. നേ​ര​ത്തേ ന​ട​ന്ന ര​ണ്ട് ഗ്രാ​നൈ​റ്റ് സ്ലാ​ബ് മോ​ഷ​ണ​വും ഇ​വ​ര്‍ ത​ന്നെ​യാ​ണ് ന​ട​ത്തി​യ​തെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

മോ​ഷ്‌​ടി​ച്ച ഗ്രാ​നൈ​റ്റ് സ്ലാ​ബു​ക​ള്‍ വീ​ണ്ടും സ്ഥാ​പി​ക്കാ​ന്‍ ഇ​വ​ര്‍​ക്കു ത​ന്നെ പു​ന​ര്‍​നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ ല​ഭി​ച്ച​താ​യും മോ​ഷ്‌​ടാ​ക്ക​ള്‍ പൊ​ലി​സി​നോ​ട് പ​റ​ഞ്ഞു.

District News

ബാ​ർ ജീ​വ​ന​ക്കാ​രു​ടെ മ​ർ​ദ​ന​മേ​റ്റ് മ​ര​ണം: മൂ​ന്നാം പ്ര​തി​യും പി​ടി​യി​ൽ

മ​ര​ട്: കു​ണ്ട​ന്നൂ​രി​ൽ ബാ​റി​ലെ ജീ​വ​ന​ക്കാ​രു​ടെ മ​ർ​ദ​ന​മേ​റ്റ് നെ​ട്ടൂ​ർ സ്വ​ദേ​ശി എം.​എ.​പു​ഷ്പ​ൻ (54) മ​രി​ച്ച കേ​സി​ൽ മൂ​ന്നാം പ്ര​തി പൊ​ലി​സ് പി​ടി​യി​ലാ​യി. പ​ന​ങ്ങാ​ട് ച​ങ്ങ​നാ​ട്ട് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പൂ​ണി​ത്തു​റ തൈ​ക്കൂ​ടം ക​നാ​ൽ റോ​ഡി​ൽ ഈ​ശ​യി​ൽ വീ​ട്ടി​ൽ ത​രു​ൺ സു​രേ​ന്ദ്ര​ൻ (34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബാ​റി​ൽ മ​ദ്യ​പി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ത​രു​ൺ. ഞാ​യ​റാ​ഴ്‌​ച കു​ണ്ട​ന്നൂ​ർ ഓ​ജീ​സ് കാ​ന്താ​രി ബാ​റി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും പു​ഷ്പ​നു​മാ​യു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു ത​രു​ൺ. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് സം​ഭ​വ​ത്തി​ൽ ത​രു​ണി​ന്‍റെ പ​ങ്കാ​ളി​ത്തം ക​ണ്ടെ​ത്തി​യ​ത്. അ​റ​സ്റ്റി​ലാ​യ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രാ​യ കൊ​ല്ലം പ​ത്ത​നാ​പു​രം സ്വ​ദേ​ശി സു​രേ​ഷ്കു​മാ​ർ (46), ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി റോ​സ് ല​യ​ന​ൽ (37) എ​ന്നി​വ​രെ കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. ത​രു​ണി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

 

District News

ക​ടം ന​ൽ​കി​യ പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ന് മ​ർ​ദനം: പ്ര​തി പി​ടി​യി​ൽ​

ക​റു​ക​ച്ചാ​ൽ: ക​ടം ന​ൽ​കി​യ പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ന് ഇന്‍റർലോക്ക് ക​ട്ട കൊ​ണ്ട് ഇ​ടി​ച്ചു പ​രിക്കേ​ൽ​പി​ച്ച​താ​യി പ​രാ​തി.​ ക​ങ്ങ​ഴ മു​ണ്ട​ത്താ​നം പ​ള്ളി​ തെ​ക്കേ​തി​ൽ അ​ൻ​സാ​രി മു​ഹ​മ്മ​ദ്(56)നാ​ണ് പ​രിക്കേറ്റത്. ഇ​യാ​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വെ​ള്ളാ​വൂ​ർ മു​ടി​മ​ല പൂ​ത​ക്കു​ഴി​യി​ൽ അ​ജേ​ഷ് കു​മാ​ർ(44)നെ ​ക​റു​ക​ച്ചാ​ൽ പൊലിസ് അ​റ​സ്റ്റ് ചെ​യ്തു.

കൈ​യ്ക്കും മു​ഖ​ത്തും പ​രിക്കേറ്റ അ​ൻ​സാ​രി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​തി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ശ​നി​യാ​ഴ്ച രാ​ത്രി 9.30ന് ​മു​ണ്ട​ത്താ​നം ക​വ​ല​യ്ക്ക​ടു​ത്താ​ണ് സം​ഭ​വം. അ​ൻ​സാ​രി മു​ഹ​മ്മ​ദ് ത​നി​ക്ക് കി​ട്ടാ​നു​ള്ള പ​ണം ചേ​ദി​ച്ച​തി​ൽ ക്ഷു​ഭി​ത​നാ​യി അ​ജേ​ഷ് കു​മാ​ർ അ​സ​ഭ്യം പ​റ​യു​ക​യും ത​ള്ളിയി​ടു​ക​യു​മാ​യി​രു​ന്നു. എ​ഴു​ന്നേ​റ്റു വ​ന്ന അ​ൻ​സാ​രി​യെ നി​ര​ത്തി​യി​ട്ടി​രു​ന്ന ഇന്‍റർ ലോ​ക്ക് ക​ട്ട​യെ​ടു​ത്ത് കൈ​യ്ക്കും മു​ഖ​ത്തും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊലിസ് പ​റ​ഞ്ഞു.​അ​ൻ​സാ​രി​യു​ടെ ഇ​ട​ത് കൈ​ക്കു​ഴ​യ്ക്ക് പൊ​ട്ട​ലും മു​ഖ​ത്തെ മൂ​ന്നു പ​ല്ലു​ക​ൾ ഒ​ടി​യു​ക​യും ക​ണ്ണി​ന് പ​രിക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ക​റു​ക​ച്ചാ​ൽ എ​സ്‌​ഐ ടി.​എ​സ്.​ ജ​യ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊലിസ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

District News

എം​പി​യു​ടെ ഡ്രൈ​വ​റെ​യും കു​ടും​ബ​ത്തെ​യും മ​ര്‍ദി​ച്ച കേ​സ്: ര​ണ്ടാം പ്ര​തി അ​റ​സ്റ്റി​ല്‍

വ​ണ്ടൂ​ര്‍: പി.​വി. അ​ബ്ദു​ല്‍ വ​ഹാ​ബ് എം​പി​യു​ടെ ഡ്രൈ​വ​റെ​യും ഭാ​ര്യ​യെ​യും മ​ക​നെ​യും മ​ര്‍​ദി​ച്ച കേ​സി​ല്‍ ര​ണ്ടാം പ്ര​തി അ​റ​സ്റ്റി​ല്‍. ക​രു​ണാ​യ​പ​ടി സ്വ​ദേ​ശി പൂ​ലാ​ട​ന്‍ ഹൗ​സി​ല്‍ ഇ​ബ്‌​നു റാ​ഷി​ദ് ആ​ണ് (35) പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ മാ​സം 13നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.​കേ​സി​ലെ ഒ​ന്നാം​പ്ര​തി

വി​ഷ്ണു അ​ട​ക്കം ര​ണ്ട് പേ​ര്‍ ഒ​ളി​വി​ലാ​ണ്. കാ​റി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന എം.​പി​യു​ടെ ഡ്രൈ​വ​റാ​യ സി​ദ്ദീ​ഖ്, മ​ക​ന്‍ അ​മ​ല്‍ ശാ​രി​ഖ്, ഭാ​ര്യ മ​ക​ന്റെ മൂ​ന്ന് വ​യ​സ് പ്രാ​യ​മു​ള്ള കു​ട്ടി എ​ന്നി​വ​രെ നാ​ലം​ഗ സം​ഘം മ​ര്‍​ദ്ദി​ച്ചെ​ന്നാ​ണ് കേ​സ്. വാ​ഹ​ന പാ​ര്‍​ക്കിം​ഗ് സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു ആ​ക്ര​മ​ണം. കാ​ര്‍ ബ്ലോ​ക്ക് ചെ​യ്ത് അ​മ​ല്‍ ശാ​രി​ഖി​നെ​യും കാ​റി​ലു​ണ്ടാ​യി​രു​ന്ന സി​ദ്ദീ​ഖി​ന്‍റെ ഭാ​ര്യ​യെ അ​ട​ക്കം മ​ര്‍​ദി​ക്കു​ക​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. പ്ര​തി​യെ പെ​രി​ന്ത​ല്‍​മ​ണ്ണ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യെ അ​ട​ക്കം ര​ണ്ടു​പേ​രെ ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്ന് സി​ഐ ഇ. ​ഗോ​പ​കു​മാ​ര്‍ പ​റ​ഞ്ഞു.

District News

ക​ഞ്ചാ​വുചെ​ടി​ക​ള്‍ ന​ട്ടു​വ​ള​ര്‍​ത്തി​യയാൾ‍ പി​ടി​യി​ല്‍

മൂ​ന്നാ​ർ: അ​ടു​ക്ക​ളത്തോ​ട്ട​ത്തി​ന്‍റെ മ​റ​വി​ല്‍ ക​ഞ്ചാ​വു​ചെ​ടി​ക​ള്‍ ന​ട്ടു​വ​ള​ര്‍​ത്തി​യ ആ​ള്‍ പി​ടി​യി​ല്‍. മൂ​ന്നാ​ര്‍ അ​രു​വി​ക്കാ​ട് എ​സ്റ്റേ​റ്റ് സ്വ​ദേ​ശി​യാ​യ രാ​ജാ​ങ്കം (61) ആ​ണ് പി​ടി​യി​ലാ​യ​ത്. ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ല​ഭി​ച്ച ര​ഹ​സ്യവി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സും എ​ക്‌​സൈ​സ് വ​കു​പ്പും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

ആ​റു മാ​സം വ​ള​ര്‍​ച്ചയെ​ത്തി​യ 14 ചെ​ടി​ക​ളാ​ണുണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍നി​ന്നു പ​ത്തു കി​ലോവ​രെ ക​ഞ്ചാ​വ് ല​ഭി​ക്കു​മെ​ന്ന് എ​ക്‌​സൈ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. ഇ​തു കൂ​ടാ​തെ ഉ​ണ​ക്കാ​നി​ട്ട നി​ല​യി​ല്‍ ര​ണ്ടു കി​ലോ ക​ഞ്ചാ​വും ക​ണ്ടെ​ത്തി.

മൂ​ന്നാ​ര്‍ ഡി​വൈ​എ​സ്പിയു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ന്ന​ത്. പോ​ലീ​സ് സം​ഘ​വും മൂ​ന്നാ​ര്‍ സ​ബ് ഡി​വി​ഷ​ന്‍ ഡാ​ന്‍​സാ​ഫ് സം​ഘ​വും ചേ​ര്‍​ന്നാ​യി​രു​ന്നു ഓ​പ്പ​റേ​ഷ​ന്‍ ന​ട​ത്തി​യ​ത്.
ക​ഞ്ചാ​വു​ചെ​ടി​ക​ള്‍ വ​ള​ര്‍​ത്തു​ന്ന​തി​ന് പു​റ​ത്തുനി​ന്നു മ​റ്റാ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടോ എ​ന്നു​ള്ള​തും പ​രി​ശോ​ധി​ച്ചുവ​രു​ന്നു.

District News

തി​രു​വോ​ണ ദി​ന​ത്തി​ല്‍ പ​ണ​വും കാ​റും ക​വ​ര്‍​ന്ന മോ​ഷ്ടാ​വ് പി​ടി​യി​ല്‍

തൊ​ടു​പു​ഴ: തി​രു​വോ​ണ ദി​ന​ത്തി​ല്‍ തൊ​ടു​പു​ഴ പെ​രു​മ്പി​ള്ളി​ച്ചി​റ ഭാ​ഗ​ത്തു​നി​ന്നു പ​ണ​വും കാ​റും ക​വ​ര്‍​ച്ച ന​ട​ത്തി​യ കേ​സി​ല്‍ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പി​ടി​യി​ലാ​യി. ക​ണ്ണൂ​ര്‍ ഇ​രി​ട്ടി പ​ട്ടു​വം സ്വ​ദേ​ശി ദാ​റു​ള്‍​സ​ലാ​ഹ് വീ​ട്ടി​ല്‍ ഇ​സ്മാ​യി​ലി​നെ (34) ആ​ണ് തൊ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​രു​വ​ന​ന്ത​പു​രം പൂ​വാ​റി​ലെ വാ​ട​ക​വീ​ട്ടി​ല്‍​നി​ന്നാ​ണ് തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി​യു​ടെ സ്‌​ക്വാ​ഡ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ല്‍​നി​ന്നും മോ​ഷ്ടി​ച്ച സ്വ​ര്‍​ണ​വും പ​ണ​വും കാ​റും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

യൂ​ബ​ര്‍ ടാ​ക്‌​സി ഡ്രൈ​വ​റാ​യ പ്ര​തി ച​ങ്ങ​നാ​ശേ​രി​യി​ല്‍​നി​ന്നു മോ​ഷ്ടി​ച്ച ബൈ​ക്കും സ്വ​ര്‍​ണ​വു​മാ​യാ​ണ് സം​ഭ​വ​ദി​വ​സം രാ​ത്രി​യി​ല്‍ തൊ​ടു​പു​ഴ​യി​ൽ ക​വ​ര്‍​ച്ച ന​ട​ത്തു​ന്ന​തി​നാ​യി എ​ത്തി​യ​ത്. കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര​നാ​യ തോ​പ്പി​ല്‍ ഷാ​ന​വാ​സ് ഖാ​ന്‍റെ സാ​ന്‍​ട്രോ കാ​റി​നു​പു​റ​മേ പു​തു​ച്ചി​റ ഭാ​ഗ​ത്തു​ള്ള അ​ഭി​ഭാ​ഷ​ക​ന്‍റെ വീ​ട്ടി​ല്‍​നി​ന്ന് 50,000 രൂ​പ​യും മ​റ്റൊ​രു വീ​ട്ടി​ല്‍​നി​ന്നും ഷൂ​സും ക​വ​ര്‍​ന്നു. തി​രി​ച്ച​റി​യാ​തി​രി​ക്കാ​നാ​യി മു​ഖം മ​റ​ച്ചാ​ണ് ഇ​യാ​ള്‍ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്.

മോ​ഷ​ണ വി​വ​ര​മ​റി​ഞ്ഞ് നാ​ട്ടു​കാ​ര്‍ കൂ​ടി​യ​പ്പോ​ള്‍ ഇ​യാ​ള്‍ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഈ ​ദൃ​ശ്യം കാ​മ​റ​യി​ല്‍ പ​തി​ഞ്ഞാ​ണ് പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​ന് വ​ഴി​യൊ​രു​ക്കി​യ​ത്.
ഷാ​ന​വാ​സി​ന്‍റെ കാ​റു​മാ​യി ഇ​യാ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തി​നാ​ണ് ക​ട​ന്ന​ത്. മോ​

ഷ​ണ​ത്തി​നി​ട​യി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ന്ന​തും ഇ​യാ​ളു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. മോ​ഷ​ണം ന​ട​ത്തു​ന്ന വീ​ടു​ക​ളി​ല്‍​നി​ന്നും ഷൂ​സു​ക​ള്‍ മോ​ഷ്ടി​ക്കു​ന്ന ഹോ​ബി​യും പ്ര​തി​ക്കു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
കേ​ര​ള​ത്തി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി പ്ര​തി​ക്കെ​തി​രേ 50 ക​വ​ര്‍​ച്ച​ക്കേ​സു​ക​ള്‍ ഉ​ള്ള​താ​യി ഡി​വൈ​എ​സ്പി സ​ജി മാ​ര്‍​ക്കോ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍​പേ​ര്‍ ഉ​ള്‍​പ്പെ​ട്ട​താ​യി സൂ​ച​ന​യു​ള്ള​തി​നാ​ല്‍ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​യെ മോ​ഷ​ണം ന​ട​ത്തി​യ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു.

തൊ​ടു​പു​ഴ സി​ഐ മ​നേ​ഷ് കെ. ​പൗ​ലോ​സി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം എ​സ്‌​ഐ​മാ​രാ​യ ടി.​എം. ഷം​സു​ദീ​ന്‍, ജി​ബി​ന്‍ ജോ​സ​ഫ്, അ​നീ​ഷ് ജോ​സ്, അ​രു​ണ്‍ ച​ന്ദ്ര​ന്‍, അ​ന​ന്ദു ശേ​ഖ​ര്‍, സി​പി​ഒ​മാ​രാ​യ അ​ജി​മോ​ന്‍, ബാ​ബു സു​രേ​ഷ്, അ​മ​ല്‍, റെ​നീ​ഷ്, അ​തു​ല്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

District News

ഞീ​ഴൂ​രി​ല്‍ വ​ന്‍ ല​ഹ​രി​വേ​ട്ട; യു​വാ​വ് അ​റ​സ്റ്റി​ല്‍

ക​ടു​ത്തു​രു​ത്തി: ഞീ​ഴൂ​രി​ല്‍ വ​ന്‍ ല​ഹ​രി​വേ​ട്ട. യു​വാ​വ് അ​റ​സ്റ്റി​ല്‍. ഞീ​ഴൂ​ര്‍ പ​തി​ക്ക​പ​റ​മ്പി​ല്‍ അ​ഖി​ല്‍​ദാ​സ് (30) നെ​യാ​ണ് പൊ​ലീ​സ് കസ്റ്റഡി​യി​ലെ​ടു​ത്ത​ത്. തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെത്തു​ട​ര്‍​ന്ന് കോ​ട്ട​യം നാ​ര്‍​ക്കോ​ട്ടി​ക്ക് സെ​ല്ലും ക​ടു​ത്തു​രു​ത്തി പൊ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഞീ​ഴൂ​ര്‍ വി​ശ്വ​ഭാ​ര​തി സ്‌​കൂ​ള്‍ ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള അ​ഖി​ല്‍​ദാ​സി​ന്‍റെ വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 15 ഗ്രാം ​ക​ഞ്ചാ​വും ആ​റു ഗ്രാം ​ഹ​ഷീ​ഷും ഏ​ഴ് ഗ്രാം ​എം​ഡി​എം​എ​യും പി​ടി​ച്ചെ​ടു​ത്ത​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ വീ​ട് വ​ള​ഞ്ഞാ​ണ് പൊ​ലീ​സ് ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ള്‍ ഉ​ള്‍​പ്പെടെ അ​ഖി​ല്‍ദാ​സ​നെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ ഇ​തി​ന് മു​മ്പും ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി പി​ടി​കൂ​ടി​യി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു.

District News

വാ​ക്കേ​റ്റ​ത്തി​നി​ടെ യു​വാ​വ് വീ​ണുമ​രി​ച്ച സം​ഭ​വ​ം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ

എ​ട​ക്ക​ര: സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നി​ടെ യു​വാ​വ് വീ​ണുമ​രി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ പൂ​ക്കോ​ട്ടും​പാ​ടം പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​ലാ​ങ്ക​ര മ​ട​ക്കും​മൂ​ട്ടി​ൽ ഷി​ബുവി​നെ​യാ​ണ് (46) പൂ​ക്കോ​ട്ടും​പാ​ടം എ​സ്ഐ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളെ നി​ല​ന്പൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നി​ട​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പാ​ലാ​ങ്ക​ര പു​ന്ന​പ്പാ​ല അ​സൈ​നാ​ർ (54) ഞാ​റ​യാ​ഴ്ച കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ 23 നാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

പാ​ലാ​ങ്ക​ര ടൗ​ണി​ലെ ക്ല​ബി​ൽ വ​ച്ചു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നും കൈ​യാ​ങ്ക​ളി​ക്കു​മി​ട​യി​ൽ അ​സൈ​നാ​ർ ത​ല​യ​ടി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​ൻ ഷി​ബു ശ്ര​മി​ച്ചെ​ങ്കി​ലും അ​സൈ​നാ​ർ ത​യാ​റാ​യി​ല്ല. പി​റ്റേ ദി​വ​സ​മാ​ണ് അ​സൈ​നാ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഏ​ഴ് ദി​വ​സം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​സൈ​നാ​ർ ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് നാ​ലോ​ടെ​യാ​ണ് മ​രി​ച്ച​ത്.

District News

ചെ​ന്നി​ത്ത​ല​യി​ലെ മോ​ഷ​ണം: ര​ണ്ടു പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

മാ​ന്നാ​ർ: ചെ​ന്നി​ത്ത​ല​യി​ൽ പ്ര​വാ​സി​യു​ടെ വീ​ട്ടി​ൽ നി​ന്നും 20 പ​വ​ൻ സ്വ​ർ​ണം മോ​ഷ​ണം പോ​യ കേ​സി​ൽ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. ശൂ​ര​നാ​ട് ച​ക്കു​വ​ള​ളി പ​ര​പ്പാ​ടി പു​ത്ത​ൻ വീ​ട്ടി​ൽ സ​ന്തോ​ഷ് കു​മാ​ർ (44)നെ ​ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 2026 ജ​നു​വ​രി 30 നാ​ണ് ചെ​ന്നി​ത്ത​ല വ​ലി​യ​വീ​ട്ടി​ൽ ഷാ​രോ​ൺ വി​ല്ല​യി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. തു​ട​ർ​ന്ന് മാ​ന്നാ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​യി​രു​ന്നു.
ഇ​തി​നി​ടെ, നൂ​റ​നാ​ട് പോ​ലീ​സ് മ​റ്റൊ​രു കേ​സി​ൽ ചി​ല്ല് ശ്രീ​കു​മാ​ർ എ​ന്ന വി​ളി​പ്പേ​രു​ള്ള ച​വ​റ ശ​ങ്ക​ര​മം​ഗ​ലം പ​ള്ള​ത്ത് പ​ടീ​റ്റേ​തി​ൽ ശ്രീ​കു​മാ​ർ (36) നെ ​പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ശ്രീ​കു​മാ​ർ ചെ​ന്നി​ത്ത​ല​യി​ലെ മോ​ഷ​ണ​കാ​ര്യം സ​മ്മ​തി​ച്ച​ത്. ഇ​തി​ന്‍റെ​യ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ന്നാം പ്ര​തി​യാ​യ ചി​ല്ല് ശ്രീ​കു​മാ​റി​നെ മാ​ന്നാ​ർ പോ​ലീ​സ് ജ​യി​ലി​ലെ​ത്തി അ​റ​സ്‌​റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ക​സ്‌​റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്ന് കി​ട്ടി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ര​ണ്ടാം പ്ര​തി​യാ​യ സ​ന്തോ​ഷി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി അ​ല​ക്സ് ബേ​ബി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മാ​ന്നാ​ർ പോ​ലി​സ് ഇ​ൻ​സ്പ​ക്ട​ർ എ​സ്.​വി. ബി​ജു, എ​സ്ഐ ഇ.​എ​സ്. ഷൈ​ജ, എ​എ​സ്ഐ ര​ജി​ത, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ അ​രു​ൺ ഭാ​സ്‌​ക​ർ, ഉ​ണ്ണി​കൃ​ഷ്‌​ണ​പി​ള്ള, മു​ഹ​മ്മ​ദ് ഷെ​ഫീ​ക്ക് എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഏ​റ്റു​മാ​നൂ​രി​ൽ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കു​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

District News

പ​ഞ്ച​സാ​ര ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ഒ​ന്ന​ര​ക്കോ​ടി ത​ട്ടി; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലേ​ക്ക് പ​ഞ്ച​സാ​ര ഇ​റ​ക്കി കൊ​ടു​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ഏ​ഴു​പേ​ർ ചേ​ർ​ന്ന് ഒ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മ​ഹാ​രാ​ഷ്‌​ട്ര സാം​ഗ്ളി സ്വ​ദേ​ശി രാ​ജി​വ് നേ​താ​ജി മോ​റ (35) യെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​ബി. കൈ​ലാ​സ്നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹ​രി​യാ​ന​യി​ൽനി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ക​ണ്ണൂ​ർ കൊ​റ്റാ​ളി സ്വ​ദേ​ശി സു​നീ​ഷ്, മേ​ലെ ചൊ​വ്വ സ്വ​ദേ​ശി പ്ര​സൂ​ൺ എ​ന്നി​വ​ർ ചേ​ർ​ന്ന് ക​ണ്ണൂ​ർ ക​ണ്ണോ​ത്തും​ചാ​ലി​ൽ ന​ട​ത്തു​ന്ന സു​പ്രീം ട്രേ​ഡേ​ഴ്സി​ലേ​ക്ക് പ​ഞ്ച​സാ​ര ഇ​റ​ക്കി കൊ​ടു​ക്കു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് പ​ണം ത​ട്ടി​യ​ത്. കേ​സി​ലെ ഏ​ഴാം പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ രാ​ജീ​വ്.

സ്ഥാ​പ​ന​ത്തി​ന്‍റെ പാ​ർ​ട്ണ​റാ​യ സു​നീ​ഷ് ക​ണ്ണൂ​ർ ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്ത കേ​സി​ൽ കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ടൗ​ൺ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. കൂ​ട്ടു​പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

District News

ബാ​റി​ന്‍റെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ അ​ക്ര​മം: മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ

 പെ​രു​മ്പാ​വൂ​ർ: ബാ​റി​ന്‍റെ പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ൽ അ​ക്ര​മം ന​ട​ത്തി​യ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. പെ​രു​മ്പാ​വൂ​ർ കാ​രാ​ട്ട് പ​ള്ളി​ക്ക​ര നെ​ല്ലി​പ്പി​ള്ളി​ൽ സി​ജി​ൽ ( 52 ), ഈ​യം കു​ഴി​യി​ൽ ബൈ​ജു (48), മാ​റ​മ്പി​ള്ളി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഷാ​ന​വാ​സ്(40) എ​ന്നി​വ​രെ​യാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പെ​രു​മ്പാ​വൂ​രി​ലു​ള്ള ബാ​റി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. അ​ഭി​ഷേ​ക് എ​ന്ന​യാ​ളെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. മ​ദ്യ​പി​ച്ച് ബാ​റി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ന്ന വ​ഴി ബാ​റി​ന്‍റെ വാ​തി​ൽ ദേ​ഹ​ത്ത് ത​ട്ടി​യ​തി​ലു​ള്ള വി​രോ​ധ​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണം. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ എ​ൽ. അ​നി​ൽ​കു​മാ​ർ, എ​സ്ഐ മാ​രാ​യ അ​സി​രി​ഫ് ഷ​ഫീ​ഖ് ,ജോ​ജോ ജോ​ർ​ജ്, കെ. ​ആ​ദ​ർ​ശ്, പി.​കെ. വി​നാ​സ് , എ​എ​സ്ഐ എം.​ബി. സു​ബൈ​ർ സി​പി​ഒ എ.​കെ. ന​ജ്മി, എം.​ബി. ജ​യ​ന്തി എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

District News

സ്വ​ർ​ണ​മാ​ല മോ​ഷ​ണം: വീ​ട്ടു​ജോ​ലി​ക്കാ​രി​യും അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: എ​ള​യാ​വൂ​രി​ൽ വീ​ട്ടി​ൽ​നി​ന്ന് സ്വ​ർ​ണം മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ടാം പ്ര​തി​യും അ​റ​സ്റ്റി​ൽ. ആ​റ്റ​ട​പ്പ സ്റ്റാ​ർ നി​വാ​സി​ൽ എം.​കെ. സ​വി​ത (48) യാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​ളി​വി​ൽ ക​ഴി​യ​വേ പ​യ്യ​ന്നൂ​രി​ൽ നി​ന്നാ​ണ് പ്ര​തി​യെ ക​ണ്ണൂ​ർ ടൗ​ൺ എ​സ്ഐ വൈ​ഷ്ണ​വ് രാ​മ​ച​ന്ദ്ര​നും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. സ​വി​ത​യു​ടെ ഭ​ർ​ത്താ​വ് എ​ള​യാ​വൂ​ർ സൗ​ത്ത് വ​ട​ക്കേ​ച്ചാ​ലി​ൽ ഹൗ​സി​ലെ എ.​ഷി​നേ​ഷ് ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യി​രു​ന്നു.

ജൂ​ൺ എ​ട്ടി​ന് രാ​വി​ലെ ഒ​ന്പ​തി​നും ഉ​ച്ച​യ്ക്ക് ഒ​ന്നി​നും ഇ​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. കി​ഴു​ത്ത​ള്ളി​യി​ലെ പു​ഷ്പ​യു​ടെ വീ​ട്ടി​ലെ മേ​ശ​വ​ലി​പ്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ട​ര പ​വ​ൻ സ്വ​ർ​ണ​മാ​ല​യാ​ണ് മോ​ഷ്ടി​ച്ച​ത്. വീ​ടി​ന്‍റെ മു​ക​ളി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പ്ര​തി​ക​ൾ അ​തി​ക്ര​മി​ച്ചു ക​യ​റി​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. പ്ര​തി അ​വി​ടെ വീ​ട്ടു​ജോ​ലി​യും ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.

മോ​ഷ്ടി​ച്ച സ്വ​ർ​ണം ആ​ദ്യം ബാ​ങ്കി​ൽ പ​ണ​യം വ​യ്ക്കു​ക​യും തു​ട​ർ​ന്ന് ക​ണ്ണൂ​രി​ലെ ജ്വ​ല്ല​റി​യി​ൽ വി​ൽ​ക്കു​ക​യു​മാ​യി​രു​ന്നു. മോ​ഷ​ണ​മു​ത​ൽ ക​ണ്ടെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. എ​എ​സ്ഐ ഗോ​പ​കു​മാ​ർ , ഉ​ദ്യോ​ഗ​സ്ഥ​രാ​യ ല​തീ​ഷ് , വി​നി​ൽ, പ്ര​വി​ത എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

District News

ല​ഹ​രി മാ​ഫി​യ​യ്ക്ക് ബാ​ങ്ക് അ​ക്കൗ​ണ്ട് വി​ല്പ​ന: മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

ത​ല​ശേ​രി: അ​ന്ത​ർ​സം​സ്ഥാ​ന രാ​സ​ല​ഹ​രി വി​പ​ണ​ന സം​ഘ​ത്തി​ന് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ​ക്ക് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ വി​ൽ​ക്കു​ന്ന റാ​ക്ക​റ്റി​ലെ പ്ര​ധാ​ന​ക​ണ്ണി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. എ​റ​ണാ​കു​ളം പ​ള്ളു​രു​ത്തി ഇ​ല്ല​ത്ത് ന​ഗ​റി​ലെ കെ.​എം. റി​ഷാ​ദ് (42), കാ​സ​ർ​ഗോ​ഡ് മൊ​ഗ്രാ​ലി​ലെ അ​ബ്ദു​ൾ റ​ഹ്‌​മാ​ൻ (39) എ​ന്നി​വ​രെ ത​ല​ശേ​രി പോ​ലീ​സ് ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും മു​ഹ​മ്മ​ദ് ത​മീം എ​ന്ന​യാ​ളെ ഹ​രി​യാ​ന പോ​ലീ​സ് ഡ​ൽ​ഹി​യി​ൽ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ത​ല​ശേ​രി എ​എ​സ്പി ഡോ. ​ന​ന്ദ​ഗോ​പ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വ​ഷ​ണ​ത്തി​ലാ​ണ് ബാ​ങ്ക് അ​ക്കൗ​ണ്ട് വി​ല്പ​ന സം​ഘ​ത്തെ​ക്കു​റി​ച്ച് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രി​ക​യും മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ലാ​കു​ക​യും ചെ​യ്ത​ത്.

ബം​ഗ​ളൂ​രു മ​ഡ്‌​വാ​ള​യി​ൽ ന​ട​ത്തി​യ മി​ന്ന​ൽ റെ​യ്ഡി​ൽ പി​ടി​യി​ലാ​യ ര​ണ്ടു​പേ​രെ​യും ഇ​ന്ന​ലെ രാ​വി​ലെ ത​ല​ശേ​രി​യി​ലെ​ത്തി​ച്ച് പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. ഡ​ൽ​ഹി​യി​ൽ നി​ന്ന് പി​ടി​കൂ​ടി​യ പ്ര​തി​യു​ടെ അ​റ​സ്റ്റ് ഹ​രി​യാ​ന പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​യാ​ളെ ത​ല​ശേ​രി പോ​ലീ​സ് പി​ന്നീ​ട് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. പ്ര​തി​ക​ളു​ടെ മ​ഡ്‌​വാ​ള​യി​ലെ മു​റി​യി​ൽ​നി​ന്ന് വ്യാ​ജ ആ​ധാ​ർ കാ​ർ​ഡ്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, മൊ​ബൈ​ൽ ഫോ​ണു​ക​ൾ, സിം ​കാ​ർ​ഡു​ക​ൾ, വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, ജോ​ബ് എ​ക്സ്പീ​രി​യ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി നി​ര​വ​ധി രേ​ഖ​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ബാ​ങ്ക് അ​ക്കൗ​ണ്ട് എ​ടു​ക്കാ​നും രാ​സ​ല​ഹ​രി ക​ട​ത്താ​നും എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കു​ന്ന സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പി​ടി​യി​ലാ​യി​ട്ടു​ള്ള​ത്. മ​രി​ച്ച​വ​രു​ടെ പേ​രു​ക​ളി​ലും സം​ഘം വി​വി​ധ ബാ​ങ്കു​ക​ളി​ൽ അ​ക്കൗ​ണ്ടു​ക​ൾ തു​റ​ന്നി​ടു​ണ്ട്. ഏ​ത് സം​സ്ഥാ​ന​ത്തും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ എ​ടു​ത്ത് വി​ൽ​ക്കാ​ൻ സം​വി​ധാ​ന​മു​ള്ള ഈ ​സം​ഘ​ത്തി​ലെ മ​റ്റ് ക​ണ്ണി​ക​ൾ​ക്കാ​യി വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്.

District News

വീട്ടിൽ കയറി ഭീഷണി; അഞ്ചു പേർ പിടിയിൽ

പെ​രു​മ്പാ​വൂ​ർ: വീ​ട്ടി​ൽ ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ അ​ഞ്ചു പേ​ർ ഓ​പ്പ​റേ​ഷ​ൻ സ്റ്റീ​ൽ ബേ​ർ​ഡി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. കാ​ല​ടി മ​റ്റൂ​ർ സ്വ​ദേ​ശി​ക​ളാ​യ ക​ല്ലു​ങ്ങ​ൽ അ​ല​ക്സ് (24), ഐ​ശ്വ​ര്യ ന​ഗ​റി​ൽ കൈ​താ​ര​ത്ത് അ​മോ​സ് ബാ​ബു (27), ആ​ന്‍റോ​പു​രം സ്വ​ദേ​ശി​ക​ളാ​യ പ​ട​യ​ത്ത്കു​ടി അ​മ​ൽ (27), പാ​ലൈ​ക്ക​പ്പാ​ടം ബി​ബി​ൻ (30), പാ​റ​മാ​ലി​ൽ വീ​ട്ടി​ൽ രാ​ഹു​ൽ (28) എ​ന്നി​വ​രെ​യാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​ക്ക​ലി​ൽ സ്വ​ദേ​ശി​യു​ടെ ക​ല്യാ​ണ റി​സ​പ്ഷ​ന് വ​ന്ന ഒ​രു യു​വാ​വി​നെ തി​ര​ക്കി​യാ​ണ് അ​ക്ര​മി സം​ഘം എ​ത്തി​യ​ത്. തു​ട​ർ​ന്ന് ആ​യു​ധം ഉ​പ​യോ​ഗി​ച്ച് വീ​ട്ട​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് സം​ഘം ഒ​ളി​വി​ൽ പോ​യി. തു​ട​ർ​ന്ന് ന​ട​ന്ന ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

അ​ല​ക്സ് കാ​ല​ടി സ്റ്റേ​ഷ​നി​ൽ മൂ​ന്ന് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. അ​മോ​സി​നെ​തി​രെ കാ​ല​ടി, നെ​ടു​മ്പാ​ശേ​രി സ്റ്റേ​ഷ​നു​ക​ളി​ലാ​യി നാ​ലു കേ​സു​ക​ളു​ണ്ട്. അ​മ​ലി​നും ബി​പി​നു​മെ​തി​രെ പെ​രു​മ്പാ​വൂ​ർ സ്റ്റേ​ഷ​നി​ൽ ഓ​രോ കേ​സു​ക​ളു​ണ്ട്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്രി​മി​ന​ലു​ക​ൾ​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി​യാ​ണ് ഓ​പ്പ​റേ​ഷ​ൻ സ്റ്റീ​ൽ ബേ​ർ​ഡ്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ആ​ണ് ഓ​പ്പ​റേ​ഷ​ൻ ആ​രം​ഭി​ച്ച​ത്. ഇ​തു​വ​രെ 30ഓ​ളം ക്രി​മി​നു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. പെ​രു​മ്പാ​വൂ​ർ ഇ​ൻ​സ്പെ​ക്ട​ർ എ​ൽ. അ​നി​ൽ​കു​മാ​ർ, എ​സ്ഐ​മാ​രാ​യ അ​സ​രി​ഫ് ഷ​ഫീ​ഖ്, ജോ​ജോ ജോ​ർ​ജ്, ആ​ദ​ർ​ശ്, സു​ഭാ​ഷ് ത​ങ്ക​പ്പ​ൻ, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ സി​ജോ പോ​ൾ, ഷാ​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

District News

നി​ർ​ത്തി​യി​ട്ട കാ​റി​നു​ള്ളി​ൽ എം​ഡി​എം​എ; ഒ​രാ​ൾ പി​ടി​യി​ൽ

ചെ​റാ​യി: ഒ​എ​ൽ​എ​ച്ച് കോ​ള​നി​ക്ക് പ​ടി​ഞ്ഞാ​റ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ര​ണ്ട് കാ​റു​ക​ളി​ൽ ന​ന്നാ​യി മു​ന​മ്പം പോ​ലീ​സ് 0.46 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി. ല​ഹ​രി​മ​രു​ന്ന് വി​ല്പ​ന​ക്കാ​ര​നാ​യ കൊ​ടു​ങ്ങ​ല്ലൂ​ർ എ​റി​യാ​ട് കൊ​ച്ചാ​ൽ വീ​ട്ടി​ൽ മി​ഥു​നെ (38) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ആ​ദ്യം പോ​ലീ​സ് ജീ​പ്പ് ക​ട​ന്നു പോ​യ​പ്പോ​ൾ റോ​ഡ​രി​കി​ൽ കി​ട​ന്നി​രു​ന്ന കാ​റി​ൽ ഒ​രാ​ൾ സം​ശ​യ​ക​ര​മാ​യി ഇ​രി​ക്കു​ന്ന​ത് ക​ണ്ടു തു​ട​ർ​ന്ന് കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 0.26 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​തി​നി​ടെ കു​റ​ച്ചു​മാ​റി കി​ട​ന്നി​രു​ന്നു മ​റ്റൊ​രു കാ​റി​ൽ നി​ന്ന് ഒ​രാ​ൾ ഓ​ടി​പ്പോ​കു​ന്ന​താ​യി ക​ണ്ട​തി​നെ തു​ട​ർ​ന്ന് എ​സ്ഐ എം.​എ​സ്. ഷെ​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​കാ​റും തു​റ​ന്നു പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സി​പ്പ് ലോ​ക്ക് ക​വ​റി​ലാ​യി 0.20 ഗ്രാം ​ല​ഹ​രി മ​രു​ന്ന് കാ​റി​ന്‍റെ ഡാ​ഷ്ബോ​ർ​ഡി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്.

ര​ണ്ട് കാ​റു​ക​ളും ല​ഹ​രി വ​സ്തു​ക്ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പ്ര​തി​യെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.ര​ണ്ട് കാ​റു​ക​ളും ല​ഹ​രി​മ​രു​ന്ന് വി​ൽ​പ്പ​ന​ക്കാ​ര​നാ​യ യു​വാ​വി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൊ​ടു​ങ്ങ​ല്ലൂ​ർ എ​റി​യാ​ട് കൊ​ച്ചാ​ൽ വീ​ട്ടി​ൽ മി​ഥു​ൻ (38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

District News

മു​ക്കു​പ​ണ്ടം പ​ണ​യ ത​ട്ടി​പ്പ്; മൂ​ന്നു​പേ​ർ പി​ടി​യി​ൽ

ചാ​വ​ക്കാ​ട്: വ്യാ​ജ​സ്വ​ർ​ണം പ​ണ​യ​പ്പെ​ടു​ത്തി പ​ണം​ത​ട്ടാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. എ​രു​മ​പ്പെ​ട്ടി ത​യ്യൂ​ർ രാ​യം മ​ര​യ്ക്കാ​ർ വീ​ട്ടി​ൽ ജ​സ്ന(30), ത​മ്പു​രാ​ൻ​പ​ടി ന​മ്പി​യ​ത്ത് ദീ​പ്തി(42), എ​രു​മ​പ്പെ​ട്ടി ക​ര​ക്കെ​ട്ടി ശി​ഹാ​ബു​ദീ​ൻ(38) എ​ന്നി​വ​രെ​യാ​ണ് ചാ​വ​ക്കാ​ട് അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​ണ​ത്ത​ല ത​ച്ച​പ്പു​ള്ളി ഗോ​ൾ​ഡ് ലോ​ണി​ൽ എ​ട്ടു​ഗ്രാം സ്വ​ർ​ണ​വ​ള പ​ണ​യം​വ​ച്ച് 80,000 രൂ​പ വാ​ങ്ങി​ക്കു​ന്ന​തി​നാ​ണ് മൂ​വ​ർ​സം​ഘം എ​ത്തി​യ​ത്. സം​ശ​യം​തോ​ന്നി​യ ജീ​വ​ന​ക്കാ​ര​ൻ സ്ഥാ​പ​ന ഉ​ട​മ മ​നോ​ജി​നെ വി​ളി​ച്ചു​വ​രു​ത്തി. മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​പ്പോ​ൾ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

District News

യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ ആ​ക്ര​മി​ച്ച കേ​സ്: ര​ണ്ടു​പേ​ർ പി​ടി​യി​ൽ

ചാ​വ​ക്കാ​ട്: ബാ​ർ​ബ​ർ ഷോ​പ്പി​ൽ ക​യ​റി അ​ക്ര​മംന​ട​ത്തി​യ അ​ഞ്ചം​ഗ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. മ​ണ​ത്ത​ല സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ൽ ഖ​യ്യും, അ​ബ്ദു​ൽ മ​ജി​ദ് എ​ന്നി​വ​രെ​യാ​ണ് ചാ​വ​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​രു​വ​ത്ര പു​ത്ത​ൻ ക​ട​പ്പു​റ​ത്ത് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ ബാ​ർ​ബ​ർ ഷോ​പ്പി​ൽ ക​യ​റി അ​ഞ്ചം​ഗ​സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ണി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റേ പു​ത്ത​ൻ​ക​ട​പ്പു​റം വ​ലി​യപു​ര​യ്ക്ക​ൽ നൗ​ഷാ​ദി(37)​നെ അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ക​ണ്ണാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ 11ന് ​മു​ടി​വെ​ട്ടി​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ അ​ഞ്ചം​ഗ സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മു​ൻ​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. അ​ഞ്ചു​പേ​ർ​ക്കെ​തി​രേ ചാ​വ​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

District News

മു​ള​കു​പൊ​ടി ആ​ക്ര​മ​ണം: ക​വ​ർ​ച്ച ആ​സൂ​ത്രി​ത​മെ​ന്ന് പോ​ലീ​സ്; പ്ര​തി​ പി​ടി​യി​ൽ

ആ​ല​പ്പു​ഴ: വീ​ടു വാ​ട​ക​യ്ക്കെ​ടു​ക്കാ​നെ​ന്ന വ്യാ​ജേ​ന​യെ​ത്തി മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് ദ​മ്പ​തി​മാ​രെ മ​ർ​ദി​ച്ച​ശേ​ഷം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​ത് ആ​സൂ​ത്രി​ത​മെ​ന്ന് പോ​ലീ​സ്. ക​വ​ർ​ച്ച ന​ട​ന്ന വീ​ട്ടി​ൽ പ്ര​തി​യു​മാ​യെ​ത്തി പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ക​വ​ർ​ച്ച​യി​ൽ കാ​സ​ർ​കോ​ട് ഹോ​സ്ദു​ർഗ് എ​ച്ചി​ക്കാ​നം ആ​ന​ന്ദാ​ശ്ര​മം ചാ​മ​ക്കു​റ്റി ഹൗ​സി​ൽ രാ​ജ് മോ​ഹ​ൻ (42) ആ​ണ് സൗ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

കൈ​ത​വ​ന ക​ണി​യാം​കു​ളം അ​പ​ർ​ണ​യി​ൽ ക​യ​ർ​ഫെ​ഡ് മു​ൻ പ​ർ​ച്ചേ​സ് മാ​നേ​ജ​ർ കെ.​ആ​ർ.​സു​ദ​ർ​ശ​ൻ (70), ഭാ​ര്യ ര​ത്ന​കു​മാ​രി (65) എ​ന്നി​വ​രെ ആ​ക്ര​മി​ച്ചാ​യി​രു​ന്നു സ്വ​ർ​ണം ക​വ​ർ​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഇ​രു​വ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ ക​ണി​യാം​കു​ളം ജം​ഗ്ഷ​നു സ​മീ​പം റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. മോ​ഷ​ണം ന​ട​ന്നു മ​ണി​ക്കൂ​റു​ക​ൾ​ക്കകം പ്ര​തി​യെ ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് പി​ടി​കൂ​ടി സ്വ​ർ​ണ​വും പ​ണ​വും ക​ണ്ടെ​ത്തി.

പ്ര​തി​ക്കെ​തി​രേ ഫ്ലാ​റ്റ് ത​ട്ടി​പ്പ്, പ​ണംത​ട്ട​ൽ തു​ട​ങ്ങി​യ കേ​സു​ക​ളു​ണ്ട്. എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ റി​മാ​ൻ​ഡ് ക​ഴി​ഞ്ഞു ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ് പ്ര​തി ജാ​മ്യം​നേ​ടി​യ​ത്. എ​റ​ണാ​കു​ള​ത്ത് വാ​ട​ക​യ്ക്കു താ​മ​സി​ച്ചി​രു​ന്ന ഫ്ളാ​റ്റ് ഒ​റ്റി​ക്കു ന​ൽ​കി 15 ല​ക്ഷം രൂ​പ​വീ​തം ര​ണ്ടു​പേ​രി​ൽനി​ന്നു ത​ട്ടി​യെ​ടു​ത്ത​തി​ലാ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. ഇ​തി​ൽ ഇ​യാ​ളു​ടെ ഭാ​ര്യ​യും പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ആ​ല​പ്പു​ഴ വാ​ട​യ്ക്ക​ൽ ഭാ​ഗ​ത്ത് മാ​സ​ങ്ങ​ളാ​യി പ്ര​തി​യു​ടെ കു​ടും​ബം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ക​യാ​ണ്. ജാ​മ്യ​ത്തി​ലി​റ​ങ്ങി ആ​ല​പ്പു​ഴ​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഓ​ൺ​ലൈ​ൻ സൈ​റ്റി​ലൂ​ടെ വീ​ടു വാ​ട​ക​യ്ക്കു​ള്ള വി​വ​രം പ്ര​തി അ​റി​ഞ്ഞ​ത്. ഇ​ത​ന്വേ​ഷി​ച്ചു ഫോ​ൺ വി​ളി​ച്ച​ശേ​ഷം വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും പ​രി​ച​യ​ക്കാ​രു​ണ്ടെ​ങ്കി​ലേ വീ​ടു ന​ൽ​കൂവെ​ന്ന് വീ​ട്ടു​ട​മ​സ്ഥ​ൻ സു​ദ​ർ​ശ​ൻ പ​റ​ഞ്ഞു. ഇ​തോ​ടെ പ​രി​ച​യ​പ്പെ​ടു​ത്താ​ൻ ആ​ളു​മാ​യി വ​ര​മെ​ന്ന് പറഞ്ഞശേ​ഷം മ​ട​ങ്ങി.

പി​ന്നീ​ട്, തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വീ​ണ്ടു​മെ​ത്തി ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ കൊ​ണ്ടു​പോ​കാ​ൻ മു​ക​ൾ നി​ല​യി​ലേ​ക്കു​ള്ള വ​ഴി അ​ള​ന്നു. ഉ​ച്ച​യോ​ടെ നി​ല​വി​ൽ താ​മ​സി​ക്കു​ന്ന വീ​ടി​ന്‍റെ വാ​ട​ക​ക്ക​രാ​റു​മാ​യെ​ത്തി സു​ദ​ർ​ശ​നു കൈ​മാ​റി. ഇ​തു വാ​യി​ച്ചു​നോ​ക്കു​ന്ന​തി​നി​ടെ​യാ​ണ് മു​ള​കു​പൊ​ടി വി​ത​റി ദ​മ്പ​തി​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. സു​ദ​ർ​ശ​ന്‍റെ ഭാ​ര്യ ര​ത്ന​കു​മാ​രി ധ​രി​ച്ചി​രു​ന്ന താ​ലി​മാ​ല ഉ​ൾ​പ്പെ​യു​ള്ള​വ​യും അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മാ​ല​യും ര​ണ്ടു​ വ​ള​യും മൂ​ന്നു മോ​തി​ര​വു​മ​ട​ക്കം 63.5 ഗ്രാം ​സ്വ​ർ​ണ​വും 5,000 രൂ​പ​യുമാണ് ക​വ​ർ​ന്ന​ത്. ഷ​ർ​ട്ടി​ൽ മു​ള​കു​പൊ​ടി​ വീണതിനാ​ൽ സു​ദ​ർ​ശ​ന്‍റെ ഷ​ർ​ട്ടും ധ​രി​ച്ചാ​ണ് പ്ര​തി ര​ക്ഷ​പ്പെ​ട്ട​ത്.

ദ​മ്പ​തി​മാ​രു​ടെ വാ​യി​ൽ തു​ണി​ തി​രു​കാ​ൻ ശ്ര​മി​ച്ച പ്ര​തി മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞേ പു​റ​ത്തി​റ​ങ്ങാ​വൂ​ എ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.

റോ​ഡി​ലി​റ​ങ്ങി ക​ള​ർ​കോ​ട്ടേ​ക്കു ന​ട​ന്നു​പോ​യ​ശേ​ഷം ഓ​ട്ടോ​റി​ക്ഷാ​യി​ൽ ര​ക്ഷ​പ്പെ​ട്ടു. ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ​ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ​ത്തി മൂ​ന്ന​ര പ​വ​ന്‍റെ മാ​ല പ​ണ​യം​വ​ച്ച് ര​ണ്ട​ര​ല​ക്ഷം രൂ​പ അ​ക്കൗ​ണ്ടി​ലൂ​ടെ പ്ര​തി കൈ​പ്പ​റ്റി. പി​ന്നീ​ട്, ശ​വ​ക്കോ​ട്ട​പ്പാ​ല​ത്തി​നു സ​മീ​പ​ത്തെ​ത്തി ഷ​ർ​ട്ട് ഉ​പേ​ക്ഷി​ക്കു​ക​യും സ​മീ​പ​ത്തെ ബാ​ങ്കി​ൽ ക​യ​റി വീ​ട്ടു​വാ​ട​ക​യു​ടെ കു​ടി​ശി​ക ഉ​ട​മ​യ്ക്ക് അ​യ​യ്ക്കു​ക​യും ചെ​യ്തു. ശേ​ഷം, വാ​ട​ക​വീ​ട്ടി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.കൈ​യി​ലു​ള്ള സ്വ​ർ​ണ​വു​മാ​യി നാ​ടു​വി​ടാ​നാ​യി​രു​ന്നു പ്ര​തി ല​ക്ഷ്യ​മി​ട്ട​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​ണ​യ സ്വ​ർ​ണം വീ​ണ്ടെ​ടു​ക്കു​ന്ന​തു​ൾ​പ്പെ​ടെ കൂ​ടു​ത​ൽ തെ​ളി​വെ​ടു​പ്പി​നാ​യി ഇ​യ​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ടി.​കെ.​വി​ഷ്ണു പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി ജി.​ബി മു​കേ​ഷ്, സി​ഐ വി​നീ​ഷ്, എ​സ്ഐ മു​ജീ​ബ്, പോ​ലീ​സു​കാ​രാ​യ ശ്യാം, ​വി​പി​ൻ ബ​ഷീ​ർ, അ​രു​ൺ, വി.​ജി. ബി​ജു എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

District News

നി​ര​വ​ധി കേസുകളിലെ പ്ര​തി​ പിടിയിൽ

​പേ​രൂ​ര്‍​ക്ക​ട: നി​ര​വ​ധി ക്രി​മി​ന​ല്‍​ക്കേ​സു​ക​ളി​ലെ പ്ര​തി​യെ പൂ​ജ​പ്പു​ര പൊലീ​സ് പി​ടി​കൂ​ടി. തി​രു​വ​ന​ന്ത​പു​രം മൊ​ട്ട​മൂ​ട് വാ​ഴോ​ട്ടു​കോ​ണം കി​ഴ​ക്കും​ക​ര പു​ത്ത​ന്‍​വീ​ട്ടി​ല്‍ മൊ​ട്ട​മൂ​ട് രാ​ജേ​ഷ് (49) ആ​ണ് പി​ടി​യി​ലാ​യ​ത്. പൂ​ജ​പ്പു​ര സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന ഒ​രു യു​വ​തി​യെ അ​പ​മാ​നി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ പൊലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ജ​സ്റ്റി​ന്‍ രാ​ജ്, രാ​ജേ​ഷ്‌​കു​മാ​ര്‍, അ​ല്‍​അ​മീ​ന്‍ തു​ട​ങ്ങി​യ നി​ര​വ​ധി പേ​രു​ക​ളി​ല്‍ ഇ​യാ​ള്‍ അ​റി​യ​പ്പെ​ടു​ന്നു​ണ്ട്. കാ​പ്പ ആ​ക്ടി​ല്‍ ഉ​ള്‍​പ്പെ​ട്ടു​ള്ള ഇ​യാ​ള്‍​ക്കെ​തി​രേ പി​ടി​ച്ചു​പ​റി, വ​ഞ്ച​ന തു​ട​ങ്ങി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

District News

ഓ​പ്പ​റേ​ഷ​ൻ സൈ-ഹ​ണ്ട്: അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ൽ

ആ​ലു​വ: ഓ​പ്പ​റേ​ഷ​ൻ സൈ- ​ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി റൂ​റ​ൽ ജി​ല്ല​യി​ൽ 17 കേ​സു​ക​ളി​ലാ​യി അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ൽ. മു​ന​മ്പം വ​ട​ക്കേ​ക്ക​ര ചു​ള്ളി​പ്പ​റ​മ്പ് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് നാ​ദി​ർ​ഷ (22) , മൂ​വാ​റ്റു​പു​ഴ വാ​ഴ​പ്പ​ള്ളി കൂ​ട്ടു​ങ്ങ​ൽ വീ​ട്ടി​ൽ രാ​ഹു​ൽ (33) , മ​ഞ്ഞു​മ്മ​ൽ ഉ​ദ്യോ​ഗ മ​ണ്ഡ​ൽ വ​ലി​യ​വേ​ലി​ക്ക​ക​ത്ത് ജോ​ൺ ഏ​ബ്ര​ഹാം ( 20) , എ​രു​വേ​ലി ചോ​റ്റാ​നി​ക്ക​ര സ്വ​ദേ​ശി ഐ​ക്ക​നാ​ട് വീ​ട്ടി​ൽ റോ​ൺ റോ​യ് (20) , കീ​ഴ്മാ​ട് നീ​ലേ​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് യാ​സീ​ൻ (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ത​ട്ടി​പ്പി​ന് ഉ​പ​യോ​ഗി​ച്ച ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ണ​ളാ​യ ലാ​പ്ടോ​പ്പു​ക​ൾ , മൊ​ബൈ​ൽ ഫോ​ണു​ക​ൾ, സിം ​കാ​ർ​ഡു​ക​ൾ, എ​ടി​എം കാ​ർ​ഡു​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. റൂ​റ​ൽ ജി​ല്ല​യി​ലെ 35 ഇ​ട​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

 

Kerala

വ​ട​ക​ര എം​ഡി​എം​എ കേ​സ്: ഒ​രു അ​ധ്യാ​പി​ക കൂ​ടി അ​റ​സ്റ്റി​ൽ

വ​ട​ക​ര: വ​ട​ക​ര എംഡിഎംഎ കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ. പേ​രാ​മ്പ്ര ബി​ആ​ർ​സി​യി​ലെ അ​ധ്യാ​പി​ക​യും കു​റ്റോ​ത്ത് സ്വ​ദേ​ശി​നി​യു​മാ​യ വ​ലി​യ പ​റ​മ്പി​ൽ വി.​പി. നീ​ഷ്മ​യെ (30) ആ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്.

നേ​ര​ത്തെ പി​ടി​യി​ലാ​യ കീ​ർ​ത്ത​ന, കാ​വ്യ എ​ന്നീ അ​ധ്യാ​പി​ക​മാ​രി​ൽ നി​ന്നും ല​ഭി​ച്ച നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. വ​ട​ക​ര റൂ​റ​ൽ എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ഇ​ൻ​സ്റ്റാ​ഗ്രാം മു​ഖേ​ന​യാ​ണ് പ്ര​തി​ക​ൾ ല​ഹ​രി മാ​ഫി​യ​യു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ചി​രു​ന്ന​ത്. ആ​വ​ശ്യ​ക്കാ​രു​മാ​യി നേ​രി​ട്ട് കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​തെ, ഓ​ൺ​ലൈ​ൻ അ​ക്കൗ​ണ്ടു​ക​ൾ വ​ഴി ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ എം​ഡി​എം​എ ഇ​ട​പാ​ടു​ക​ളാ​ണ് ഇ​വ​ർ ന​ട​ത്തി​യി​രു​ന്ന​ത്. കേ​സി​ൽ കൂ​ടു​ത​ൽ ക​ണ്ണി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

District News

ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ്: ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത പ്ര​തി പി​ടി​യി​ല്‍

കൊ​ല്ലം: ഒ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ലൂ​ടെ ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ പോ​ലീ​സ് പി​ടി​യി​ലാ​യി. ക​ണ്ണൂ​ര്‍ മ​ട്ട​ന്നൂ​ര്‍ ശി​വ​പു​ര​ത്ത് അ​ല്‍-​അ​മീ​ന്‍ മ​ന്‍​സി​ലി​ല്‍ മു​ഹ​മ്മ​ദ് (56) ആ​ണ് കൊ​ല്ലം സി​റ്റി സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വ​ര്‍​ക്ക് ഫ്രം ​ഹോം എ​ന്ന രീ​തി​യ​ല്‍ പ​ര​സ്യം ന​ല്‍​കി വി​ശ്വ​സി​പ്പി​ച്ചാ​ണ് പ​ര​വൂ​ര്‍ സ്വ​ദേ​ശി​യു​ടെ 41 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. ത​ട്ടി​പ്പ് മ​ന​സി​ലാ​യ​തോ​ടെ സൈ​ബ​ര്‍ പോ​ലീ​സി​ന് പ​രാ​തി ന​ല്‍​കി​യ​തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മു​ഹ​മ്മ​ദി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് ത​ട്ടി​ച്ചെ​ടു​ത്ത പ​ണ​ത്തി​ല്‍ അ​ഞ്ച് ല​ക്ഷം രൂ​പ എ​ത്തി​യ​ത് ക​ണ്ടെ​ത്തു​ന്ന​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം സൈ​ബ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ഷ​മീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌​ഐ ന​ന്ദ​കു​മാ​ര്‍ എ​സ്‌​സി​പി​ഒ ഷൈ​ന്‍, സി​പി​ഒ​മാ​രാ​യ രാ​ഹു​ല്‍​ക​ബൂ​ര്‍, അ​ബ്ദു​ള്‍ ഹ​ബീ​ബ് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​ യ​ത്.

District News

പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍റെ കാ​​​​ർ മോ​​​​ഷ്‌​​​​ടി​​​​ക്കാ​​​​ൻ ശ്ര​​​​മം; ഇ​​​​ത​​​​രസം​​​​സ്ഥാ​​​​ന തൊ​​​​ഴി​​​​ലാ​​​​ളി അ​​​​റ​​​​സ്റ്റി​​​​ൽ

ചി​​​​ങ്ങ​​​​വ​​​​നം: പോ​​​​ലീ​​​​സ് സ്‌​​​​റ്റേ​​​​ഷ​​​​നു മു​​​​ന്നി​​​​ലെ റോ​​​​ഡ​​​​രി​​​​കി​​​​ല്‍ പാ​​​​ർ​​​​ക്ക് ചെ​​​​യ്ത പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍റെ വാ​​​​ഹ​​​​നം മോ​​​​ഷ്‌​​​​ടി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ച ഇ​​​​ത​​​​ര സം​​​​സ്ഥാ​​​​ന തൊ​​​​ഴി​​​​ലാ​​​​ളി പി​​​​ടി​​​​യി​​​​ൽ. അ​​​​സം സ്വ​​​​ദേ​​​​ശി​​​​യാ​​​​യ സി​​​​റാ​​​​ജു​​​​ള്‍ ഇ​​​​സ്‌​​​​ലീ​​​​മി(24)​​​​നെ​​​​യാ​​​​ണ് ചി​​​​ങ്ങ​​​​വ​​​​നം പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. തി​​​​ങ്ക​​​​ളാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ​​​​യാ​​​​യി​​​​രു​​​​ന്നു കേ​​​​സി​​​​നാ​​​​സ്പ​​​​ദ​​​​മാ​​​​യ സം​​​​ഭ​​​​വം. അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍പ്പെ​​​​ട്ട് റോ​​​​ഡി​​​​ല്‍ കി​​​​ട​​​​ന്ന ലോ​​​​റി​​​​യി​​​​ല്‍നി​​​​ന്നു സാ​​​​ധ​​​​ന​​​​ങ്ങ​​​​ളെ​​​​ടു​​​​ത്ത ശേ​​​​ഷ​​​​മാ​​​​ണ് പ്ര​​​​തി കാ​​​​ർ മോ​​​​ഷ്‌​​​​ടി​​​​ക്കാ​​​​നാ​​​​യി പ്രതി എ​​​​ത്തി​​​​യ​​​​ത്. കാ​​​​റി​​​​ന്‍റെ ചി​​​​ല്ലു​​​​ക​​​​ള്‍ ത​​​​ല്ലി​​​​ത്ത​​​​ക​​​​ർ​​​​ത്തു കാ​​​​റി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന പ​​​​ണ​​​​വും മൊ​​​​ബൈ​​​​ലും എ​​​​ടു​​​​ത്ത​​​​തി​​​​നു ശേ​​​​ഷം മോ​​​​ഷ​​​​ണ​​​​ശ്ര​​​​മം ഉ​​​​പേ​​​​ക്ഷി​​​​ച്ചു ക​​​​ട​​​​ന്നുക​​​​ള​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

സം​​​​ഭ​​​​വ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​ദേ​​​​ശ​​​​ത്തെ അ​​​​ൻ​​​​പ​​​​തോ​​​​ളം സി​​​​സി​​​​ടി​​​​വി കാ​​​​മ​​​​റ പ​​​​രി​​​​ശോ​​​​ധി​​​​ച്ചാ​​​​ണ് പ്ര​​​​തി​​​​യാ​​​​യ ഇ​​​​ത​​​​രസം​​​​സ്ഥാ​​​​ന തൊ​​​​ഴി​​​​ലാ​​​​ളി​​​​യെ പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. മ​​​​ദ്യ​​​​ല​​​​ഹ​​​​രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന പ്രതിയെ മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ള്‍ നീ​​​​ണ്ട അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ല്‍ ചി​​​​ങ്ങ​​​​വ​​​​നം എ​​​​സ്എ​​​​ച്ച്‌​​​​ഒ എ​​​​സ്. പ്ര​​​​ദീ​​​​സ്, എ​​​​സ്ഐ​​​​മാ​​​​രാ​​​​യ പ്ര​​​​വീ​​​​ണ്‍, എ​​​​സ്. കൃ​​​​ഷ്ണ​​​​കു​​​​മാ​​​​ർ, സി​​​​വി​​​​ല്‍ പോ​​​​ലീ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​രാ​​​​യ സു​​​​മേ​​​​ഷ്, സാ​​​​ല്‍ബി​​​​ൻ എ​​​​ന്നി​​​​വ​​​​ർ ചേ​​​​ർ​​​​ന്നാ​​​​ണ് പ്ര​​​​തി​​​​യെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. കോ​​​​ട​​​​തി​​​​യി​​​​ല്‍ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ ഇ​​​​യാ​​​​ളെ റി​​​​മാ​​​​ന്‍റ് ചെ​​​​യ്തു.‍

District News

സോ​ളാ​ര്‍ ബാ​റ്റ​റി മോ​ഷ​ണക്കേസ് പ്ര​തി പി​ടി​യി​ല്‍

എ​ട​ത്വ: വ​ഴി​വി​ള​ക്കി​ന്‍റെ സോ​ളാ​ര്‍ ബാ​റ്റ​റി​ക​ള്‍ മോ​ഷ്ടി​ക്കു​ന്ന പ്ര​തി എ​ട​ത്വ പോ​ലീ​സി​ന്‍റെ പി​ടി​യി​ല്‍. ഒ​ന്നാം പ്ര​തി മ​റ്റൊ​രു കേ​സി​ല്‍ ജ​യി​ലി​ല്‍. ച​ങ്ങ​നാ​ശേ​രി പാ​ല​മ​റ്റം പെ​രി​യാ​ര​ത്തു മ​ല​യി​ല്‍ പി.​എ. ആ​കാ​ശാ​ണ് (21) പി​ടി​യി​ലാ​യ​ത്.

മോ​ഷ​ണം ന​ട​ന്ന താ​യ​ങ്ക​രി, ച​ങ്ങ​ങ്ക​രി ഭാ​ഗ​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍നി​ന്ന് സി​സി​ടി​വി ദൃ​ശ്യം പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​ക​ളു​ടെ രൂ​പം ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​ക​ളി​ലൊ​രാ​ള്‍ ച​ങ്ങ​നാ​ശേ​രി മാ​ര്‍​ക്ക​റ്റി​ലു​ണ്ട​ന്ന​റി​ഞ്ഞ പോ​ലീ​സ് ഇ​യാ​ളെ ക​ണ്ടെ​ത്തി പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ച്ചു.
പോ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മി​ച്ച ആ​കാ​ശി​നെ സ​ഹാ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​യാ​ളി​ല്‍നി​ന്നാ​ണ് ഒ​ന്നാം പ്ര​തി ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി രാ​ഹു​ലി​നെക്കുറി​ച്ചു​ള്ള വി​വ​രം പോ​ലീ​സ് ശേ​ഖ​രി​ച്ച​ത്. ഇ​യാ​ള്‍ മ​റ്റൊ​രു കേ​സി​ല്‍ ജ​യി​ലി​ലാ​ണ്. ആ​കാ​ശി​നെ തെ​ളി​വെ​ടു​പ്പി​നാ​യി മോ​ഷ​ണം ന​ട​ത്തി​യ സ്ഥ​ല​ങ്ങ​ളി​ല്‍ പോ​ലീ​സ് എ​ത്തി​ച്ചു.

ഒ​ന്നാം പ്ര​തി രാ​ഹു​ലി​നെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യശേ​ഷം തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. ഡി​വൈ​എ​സ്പി കെ.​എ​ന്‍. രാ​ജേ​ഷ്, എ​സ്എ​ച്ച്ഒ എ​ന്‍. രാ​ജേ​ഷ്, എ​സ്‌​ഐ റി​ജോ, എ​എ​സ്‌​ഐ പ്ര​തീ​പ് കു​മാ​ര്‍, സീ​നി​യ​ര്‍ സി​പി​ഒ ജി​ഷ്ണു, ഹ​രി​കൃ​ഷ്ണ​ന്‍, സി​പി​ഒ വൈ​ശാ​ഖ്, മ​ഹേ​ഷ്, ഇ​മ്മാ​നു​വ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

District News

ത​രം​ഗ​മാ​യി തൂ​ഫാ​ൻ: 5,366 പ​രി​ശോ​ധ​ന​ക​ൾ, 207 പേ​ര്‍ അ​റ​സ്റ്റി​ൽ

 

തൊ​ടു​പു​ഴ: ല​ഹ​രി​ക്കെ​തി​രേ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​ദ്ധ​തി വ​ഴി ബു​ധ​നാ​ഴ്ച വ​രെ ഇ​ടു​ക്കി ജി​ല്ല​യി​ൽ ന​ട​ന്ന​ത് 5,366 റെ​യ്ഡു​ക​ൾ. 195 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​പ്പോ​ൾ 207 പേ​ര്‍ അ​റ​സ്റ്റി​ലാ​യി. 13.493 കി​ലോ ക​ഞ്ചാ​വും 6.67 ഗ്രാം ​എം​ഡി​എം​എ​യും എ​ട്ട് ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും 94 ക​ഞ്ചാ​വ് ബീ​ഡി​ക​ളും പി​ടി​ച്ചെ​ടു​ത്തു. വി​വി​ധ​യി​ട​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ 10 ക​ഞ്ചാ​വ് ചെ​ടി​ക​ളും അ​ധി​കൃ​ത​ർ ന​ശി​പ്പി​ച്ചു. ജി​ല്ല​യി​ൽ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ഊ​ര്‍​ജി​ത​മാ​യി ന​ട​ക്കു​ക​യാ​ണ്.

എ​ക്‌​സൈ​സ് പ​ദ്ധ​തി​യാ​യ ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​ര്‍ വ​ഴി ജി​ല്ല​യി​ല്‍ 88 എ​ന്‍​ഡി​പി​എ​സ് കേ​സു​ക​ൾ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 80 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ക​ഞ്ചാ​വ് - 959 ഗ്രാം, ​ക​ഞ്ചാ​വ് ചെ​ടി- 21 എ​ണ്ണം, എം​ഡി​എം​എ - 0.29 ഗ്രാം, ​ച​ര​സ് - ര​ണ്ട് ഗ്രാം, ​ക​ഞ്ചാ​വ് മി​ഠാ​യി-315 ഗ്രാം, ​കോ​ട - 70 ലി​റ്റ​ർ, ചാ​രാ​യം- ര​ണ്ട് ലി​റ്റ​ർ, ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യം - 307.185 ലി​റ്റ​ര്‍ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

92 അ​ബ്കാ​രി കേ​സു​ക​ളും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന വി​ല്‍​പ്പ​ന, ഉ​പ​യോ​ഗം, പൊ​തു​സ്ഥ​ല​ത്തെ പു​ക​വ​ലി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 495 കോ​ട്പ കേ​സു​ക​ളും ഒ​രു മാ​സ​ത്തി​നി​ടെ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. അ​ബ്കാ​രി കേ​സു​ക​ളി​ല്‍ 92 പേ​ർ അ​റ​സ്റ്റി​ലാ​യി.

ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലും അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലും എ​ക്‌​സൈ​സ്-​പോ​ലീ​സ് പ​ട്രോ​ളിം​ഗും വാ​ഹ​ന​പ​രി​ശോ​ധ​ന​യും ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. സ്‌​കൂ​ള്‍ -കോ​ള​ജ് പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​ണ്.

ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണം ഇ​ന്ന്

ഇ​ടു​ക്കി: ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ഇ​ന്ന് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ള്‍. തൊ​ടു​പു​ഴ പോ​ലീ​സ് സ​ബ് ഡി​വി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന്യൂ​മാ​ന്‍ കോ​ള​ജി​ല്‍ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സ​ദ​സ് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ന​ട​ന്‍ ആ​സി​ഫ് അ​ലി വി​ശി​ഷ്ടാ​തി​ഥി​യാ​കും. തൊ​ടു​പു​ഴ മ​ങ്ങാ​ട്ടു​ക​വ​ല ബ​സ്‌​സ്റ്റാ​ന്‍​ഡി​ല്‍​നി​ന്ന് ന്യൂ​മാ​ന്‍ കോ​ള​ജി​ലേ​ക്ക് ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ റാ​ലി​യും ന​ട​ക്കും.

മൂ​ന്നാ​റി​ല്‍ രാ​വി​ലെ 11.30ന് ​ല​ഹ​രി​വി​രു​ദ്ധ റാ​ലി​യും തു​ട​ര്‍​ന്ന് യോ​ഗ​വും ന​ട​ക്കും. എ​ഫ്. രാ​ജ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ട്ടി​ക്കാ​നം മ​രി​യ​ന്‍ കോ​ള​ജി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ല​ഹ​രി​വി​രു​ദ്ധ അ​വ​ബോ​ധ ക്ലാ​സ് രാ​വി​ലെ 10ന് ​സി​റി​യ​ക് തോ​മ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ട്ട​പ്പ​ന, ഇ​ടു​ക്കി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ബൈ​ക്ക് റാ​ലി, ഫ്ലാ​ഷ് മോ​ബ്, ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ എ​ന്നി​വ ന​ട​ക്കും.

വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​വി​ല്പ​ന അ​നു​വ​ദി​ക്ക​രു​ത്: മ​ദ്യ​ല​ഹ​രിവി​രു​ദ്ധ​ സ​മി​തി

കോ​ത​മം​ഗ​ലം: പു​തു​ത​ല​മു​റ​യെ ല​ഹ​രി​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്ന വീ​ര്യം​കു​റ​ഞ്ഞ മ​ദ്യ​വി​ല്‍​പ്പ​ന ന​ട​ത്താ​നു​ള്ള നീ​ക്കം പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ ഇ​തി​ല്‍നി​ന്നു പി​ന്‍​മാ​റ​ണ​മെ​ന്നും കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധസ​മി​തി കോ​ത​മം​ഗ​ലം രൂ​പ​താ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

ല​ഹ​രി ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന തൂ​ഫാ​ന്‍, ത​ണ്ട​ര്‍ പ​ദ്ധ​തി​ക​ള്‍ പ​രാ​ജ​യ​പ്പെ​ടു​ന്ന​തി​ന് ഇ​തു കാ​ര​ണ​മാ​കു​മെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജയിം​സ് ഐ​ക്ക​ര​മ​റ്റം യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കോ​റ​മ്പേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​ണി ക​ണ്ണാ​ട​ന്‍, ജോ​യ്‌​സ് മു​കു​ടം, സെ​ബാ​സ്റ്റ്യ​ന്‍ കൊ​ച്ച​ടി​വാ​രം, ജോ​ബി ജോ​സ​ഫ്, ജോ​യി പ​ട​യാ​ട്ടി​ല്‍, ബി​ജു വെ​ട്ടി​ക്കു​ഴ, സു​നി​ല്‍ സോ​മ​ന്‍, സി​ജോ കൊ​ട്ടാ​ര​ത്തി​ല്‍, ജോ​മോ​ന്‍ ജേ​ക്ക​ബ്, മാ​ര്‍​ട്ടി​ന്‍ കീ​ഴേ​മാ​ട​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ഓ​ട്ടോ​ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച​വ​ര്‍ പി​ടി​യി​ലാ​യി

പേ​രൂ​ര്‍​ക്ക​ട: മു​ന്‍​വൈ​രാ​ഗ്യ​ത്താ​ല്‍ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച ര​ണ്ടു​പേ​രെ പേ​ട്ട പോ​ലീ​സ് പി​ടി​കൂ​ടി.

പൗ​ഡി​ക്കോ​ണം കെ.​കെ. ലെ​യി​ന്‍ ശ്രീ​നി​ല​യ​ത്തി​ല്‍ ശ്രീ​കാ​ന്ത് (32), വി​ള​പ്പി​ല്‍ ചെ​റു​കോ​ട് ഗി​രി​ജാ ഭ​വ​നി​ല്‍ സു​ജി​ത്ത് എ​ന്ന വി​ഷ്ണു​പ്ര​ഭ (39) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഡി​സം​ബ​ര്‍ ഏ​ഴി​ന് ആ​ന​യ​റ​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വ​ഞ്ചി​യൂ​ര്‍ സ്വ​ദേ​ശി​യാ​യ ഓ​ട്ടോ​ഡ്രൈ​വ​റാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

District News

"റോ​ഡ​രി​കി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ പി​ടി​കൂ​ട​ണം'

വ​ണ്ടി​ത്താ​വ​ളം: ത​ണ്ണീ​ർ​പ്പ​ന്ത​ൽ റോ​ഡ​രി​കി​ൽ മ​ണ്ണി​ൽ ജീ​ർ​ണി​ക്കാ​ത്ത പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രേ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം ശ​ക്ത​മാ​യി. കാ​റ്റ​ടി​ക്കു​മ്പോ​ഴും മ​ഴസ​മ​യ​ത്തും പ്ലാ​സ്റ്റി​ക് മാ​ലി​ന്യം വ​യ​ലി​ലാ​ണ് എ​ത്തു​ന്ന​ത്. മ​ണ്ണി​ൽ പു​ത​ഞ്ഞ വേ​സ്റ്റ് തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് പു​റ​ത്തെ​ടു​ക്കു​ന്ന​തും ശ്ര​മ​ക​ര​മാ​വു​ക​യാ​ണ്.

ഇ​തു നെ​ൽ​ച്ചെ​ടി​ക​ൾ​ക്കും ദോ​ഷ​ക​ര​മാ​വു​മെ​ന്ന​തും ക​ർ​ഷ​ക​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ക​യാ​ണ്. ഈ ​സ്ഥ​ല​ത്ത് വീ​ടു​ക​ളോ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളൊ ഇ​ല്ലാ​ത്ത​താ​ണ് മാ​ലി​ന്യം ത​ള്ളാ​ൻ സൗ​ക​ര്യ​മാ​വു​ന്ന​ത്. ഭ​ക്ഷ​ണ​മാ​ലി​ന്യ​മ​ട​ങ്ങി​യ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ തെ​രു​വു​നാ​യ​ക​ൾ വ​ലി​ച്ച് റോ​ഡി​ലി​ടു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നി​ര​ത്തി​ലി​ടു​ന്നതി​നെതിരേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി രം​ഗ​ത്തു​വ​ന്ന പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ യാ​ത്ര​ക്കാ​ർ പ​രാ​തി ന​ൽ​കി​യാ​ലും മൗ​നം പാ​ലി​ക്കു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്.

District News

ര​മേ​ശ് ചെ​ന്നി​ത്ത​ല രാ​ജി​വയ്ക്കണമെന്ന്

ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​യി​ൽനി​ന്ന് പ​ണം മോ​ഷ്ടി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​വി​നെ സം​ര​ക്ഷി​ക്കു​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല രാ​ജി​വയ്​ക്ക​ണ​മെ​ന്ന് ഡി​വൈ​എ​ഫ്‌​ഐ. ദേ​വ​സ്വം ബോ​ർ​ഡി​ലെ കോ​ൺ​ഗ്ര​സ് സം​ഘ​ട​ന എം​പ്ലോ​യീസ് ഫ്ര​ണ്ടി​ന്‍റെ ഹ​രി​പ്പാ​ട് ഗ്രൂ​പ്പ് പ്ര​സി​ഡ​ന്‍റ് കു​മാ​ര​പു​രം എ​രി​ക്കാ​വ് വൈ​ഷ്‌​ണ​വ​ത്തി​ൽ രാ​കേ​ഷ് കൃ​ഷ്ണ​നെ(40) യാ​ണ് കാ​ണി​ക്ക​യി​ലെ പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഹ​രി​പ്പാ​ട് ദേ​വ​സ്വം അ​സി.​ക​മ്മീ​ഷ​ണ​ർ പി​ടി​കൂ​ടി​യ​ത്.

ഹ​രി​പ്പാ​ട് ദേ​വ​സ്വം അ​സി​സ്‌​റ്റന്‍റ് ക​മ്മീ​ഷ​ണ​ർ ജ​യ​ല​ക്ഷ്‌​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 20 ജീ​വ​ന​ക്കാ​രാ​ണ് പ​ണം എ​ണ്ണി ബ​ണ്ടി​ലാ​ക്കി പെ​ട്ടി​ക്കു​ള്ളി​ൽ അ​ടു​ക്കിവ​ച്ച​ത്. പ​ണം കൊ​ണ്ടു​പോ​കാ​ൻ ബാ​ങ്ക് ജീ​വ​ന​ക്കാ​രെ​ത്തി​യ​പ്പോ​ൾ ഹാ​ർ​ഡ്ബോ​ർ​ഡ് പെ​ട്ടി​യി​ൽനി​ന്ന് നോ​ട്ടു​കെ​ട്ടു​ക​ൾ മേ​ശ​പ്പു​റ​ത്ത് നി​ര​ത്തിവ​ച്ചു. പെ​ട്ടി​ക​ൾ അ​വി​ടെ​നി​ന്ന് രാ​കേ​ഷ് കൃ​ഷ്ണ​ൻ മാ​റ്റി​ക്കൊ​ണ്ടു​പോ​കു​ന്ന​തു​ ക​ണ്ട അ​സി.​ ക​മ്മീ​ഷ​ണ​ർ പെ​ട്ടി അ​വി​ടെ വയ്​ക്കാ​നും അ​ക​ത്തു​ള്ള പ്ലാ​സ്റ്റി​ക് ചാ​ക്കും ക​ട​ലാ​സും പു​റ​ത്തി​ടാ​നും ആ​വ​ശ്യ​പ്പെ​ട്ടു. പെ​ട്ടി ക​മ​ഴ്ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് രാ​കേ​ഷ് കൃ​ഷ്ണ​ൻ ത​ട്ടി​യെ​ടു​ത്ത 32,000 രൂ​പ ക​ണ്ടെ​ത്തി​യ​ത്.

രാ​കേ​ഷ് കൃ​ഷ്‌​ണ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ കു​മാ​ര​പു​രം മ​ണ്‌​ഡ​ലം പ്ര​സി​ഡ​ന്‍റും 2020ലെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​മാ​ര​പു​രം പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​താം വാ​ർ​ഡി​ൽനി​ന്ന് യുഡി​എ​ഫ് സ്‌​ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച ആ​ളു​മാ​ണെ​ന്നും ഡി​വൈ​എ​ഫ്‌​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ജ​യിം​സ് സാ​മു​വ​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ജ്മ​ൽ ഹ​സ​ൻ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം അ​നീ​ഷ് കു​ര്യ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

Latest News

Corehub Up