സിറാജുൾ
ചിങ്ങവനം: പോലീസ് സ്റ്റേഷനു മുന്നിലെ റോഡരികില്‍ പാർക്ക് ചെയ്ത പോലീസ് ഉദ്യോഗസ്ഥന്റെ വാഹനം മോഷ്ടിക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. അസം സ്വദേശിയായ സിറാജുള്‍ ഇസ്ലീമി(24)നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. അപകടത്തില്‍പ്പെട്ട് റോഡില്‍ കിടന്ന ലോറിയില്‍നിന്നു സാധനങ്ങളെടുത്ത ശേഷമാണ് പ്രതി കാർ മോഷ്ടിക്കാനായി പ്രതി എത്തിയത്. കാറിന്റെ ചില്ലുകള്‍ തല്ലിത്തകർത്തു കാറിലുണ്ടായിരുന്ന പണവും മൊബൈലും എടുത്തതിനു ശേഷം മോഷണശ്രമം ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.
സംഭവത്തെത്തുടർന്ന് പ്രദേശത്തെ അൻപതോളം സിസിടിവി കാമറ പരിശോധിച്ചാണ് പ്രതിയായ ഇതരസംസ്ഥാന തൊഴിലാളിയെ പോലീസ് കണ്ടെത്തിയത്. മദ്യലഹരിയിലായിരുന്ന പ്രതിയെ മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ചിങ്ങവനം എസ്എച്ച്ഒ എസ്. പ്രദീസ്, എസ്ഐമാരായ പ്രവീണ്‍, എസ്. കൃഷ്ണകുമാർ, സിവില്‍ പോലീസ് ഓഫീസർമാരായ സുമേഷ്, സാല്‍ബിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
Tags : arrested. NattuVishasham DistrictNews