പ്രതീകാത്മക ചിത്രം
ചാവക്കാട്: ബാർബർ ഷോപ്പിൽ കയറി അക്രമംനടത്തിയ അഞ്ചംഗ സംഘത്തിലെ രണ്ടുപേർ പിടിയിൽ. മണത്തല സ്വദേശികളായ അബ്ദുൽ ഖയ്യും, അബ്ദുൽ മജിദ് എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവത്ര പുത്തൻ കടപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ബാർബർ ഷോപ്പിൽ കയറി അഞ്ചംഗസംഘം ആക്രമിക്കുകയായിരുന്നു. കണ്ണിന് സാരമായി പരിക്കേറ്റേ പുത്തൻകടപ്പുറം വലിയപുരയ്ക്കൽ നൗഷാദി(37)നെ അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാവിലെ 11ന് മുടിവെട്ടികൊണ്ടിരിക്കുന്നതിനിടെ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. അഞ്ചുപേർക്കെതിരേ ചാവക്കാട് പോലീസ് കേസെടുത്തിരുന്നു.