x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ള​കു​പൊ​ടി ആ​ക്ര​മ​ണം: ക​വ​ർ​ച്ച ആ​സൂ​ത്രി​ത​മെ​ന്ന് പോ​ലീ​സ്; പ്ര​തി​ പി​ടി​യി​ൽ

വെബ്ഡെസ്ക്
Published: August 4, 2026 11:16 PM IST | Updated: August 4, 2026 11:16 PM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: വീ​ടു വാ​ട​ക​യ്ക്കെ​ടു​ക്കാ​നെ​ന്ന വ്യാ​ജേ​ന​യെ​ത്തി മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് ദ​മ്പ​തി​മാ​രെ മ​ർ​ദി​ച്ച​ശേ​ഷം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​ത് ആ​സൂ​ത്രി​ത​മെ​ന്ന് പോ​ലീ​സ്. ക​വ​ർ​ച്ച ന​ട​ന്ന വീ​ട്ടി​ൽ പ്ര​തി​യു​മാ​യെ​ത്തി പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ക​വ​ർ​ച്ച​യി​ൽ കാ​സ​ർ​കോ​ട് ഹോ​സ്ദു​ർഗ് എ​ച്ചി​ക്കാ​നം ആ​ന​ന്ദാ​ശ്ര​മം ചാ​മ​ക്കു​റ്റി ഹൗ​സി​ൽ രാ​ജ് മോ​ഹ​ൻ (42) ആ​ണ് സൗ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

കൈ​ത​വ​ന ക​ണി​യാം​കു​ളം അ​പ​ർ​ണ​യി​ൽ ക​യ​ർ​ഫെ​ഡ് മു​ൻ പ​ർ​ച്ചേ​സ് മാ​നേ​ജ​ർ കെ.​ആ​ർ.​സു​ദ​ർ​ശ​ൻ (70), ഭാ​ര്യ ര​ത്ന​കു​മാ​രി (65) എ​ന്നി​വ​രെ ആ​ക്ര​മി​ച്ചാ​യി​രു​ന്നു സ്വ​ർ​ണം ക​വ​ർ​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഇ​രു​വ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ ക​ണി​യാം​കു​ളം ജം​ഗ്ഷ​നു സ​മീ​പം റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. മോ​ഷ​ണം ന​ട​ന്നു മ​ണി​ക്കൂ​റു​ക​ൾ​ക്കകം പ്ര​തി​യെ ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് പി​ടി​കൂ​ടി സ്വ​ർ​ണ​വും പ​ണ​വും ക​ണ്ടെ​ത്തി.

പ്ര​തി​ക്കെ​തി​രേ ഫ്ലാ​റ്റ് ത​ട്ടി​പ്പ്, പ​ണംത​ട്ട​ൽ തു​ട​ങ്ങി​യ കേ​സു​ക​ളു​ണ്ട്. എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ റി​മാ​ൻ​ഡ് ക​ഴി​ഞ്ഞു ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ് പ്ര​തി ജാ​മ്യം​നേ​ടി​യ​ത്. എ​റ​ണാ​കു​ള​ത്ത് വാ​ട​ക​യ്ക്കു താ​മ​സി​ച്ചി​രു​ന്ന ഫ്ളാ​റ്റ് ഒ​റ്റി​ക്കു ന​ൽ​കി 15 ല​ക്ഷം രൂ​പ​വീ​തം ര​ണ്ടു​പേ​രി​ൽനി​ന്നു ത​ട്ടി​യെ​ടു​ത്ത​തി​ലാ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. ഇ​തി​ൽ ഇ​യാ​ളു​ടെ ഭാ​ര്യ​യും പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ആ​ല​പ്പു​ഴ വാ​ട​യ്ക്ക​ൽ ഭാ​ഗ​ത്ത് മാ​സ​ങ്ങ​ളാ​യി പ്ര​തി​യു​ടെ കു​ടും​ബം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ക​യാ​ണ്. ജാ​മ്യ​ത്തി​ലി​റ​ങ്ങി ആ​ല​പ്പു​ഴ​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഓ​ൺ​ലൈ​ൻ സൈ​റ്റി​ലൂ​ടെ വീ​ടു വാ​ട​ക​യ്ക്കു​ള്ള വി​വ​രം പ്ര​തി അ​റി​ഞ്ഞ​ത്. ഇ​ത​ന്വേ​ഷി​ച്ചു ഫോ​ൺ വി​ളി​ച്ച​ശേ​ഷം വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും പ​രി​ച​യ​ക്കാ​രു​ണ്ടെ​ങ്കി​ലേ വീ​ടു ന​ൽ​കൂവെ​ന്ന് വീ​ട്ടു​ട​മ​സ്ഥ​ൻ സു​ദ​ർ​ശ​ൻ പ​റ​ഞ്ഞു. ഇ​തോ​ടെ പ​രി​ച​യ​പ്പെ​ടു​ത്താ​ൻ ആ​ളു​മാ​യി വ​ര​മെ​ന്ന് പറഞ്ഞശേ​ഷം മ​ട​ങ്ങി.

പി​ന്നീ​ട്, തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വീ​ണ്ടു​മെ​ത്തി ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ കൊ​ണ്ടു​പോ​കാ​ൻ മു​ക​ൾ നി​ല​യി​ലേ​ക്കു​ള്ള വ​ഴി അ​ള​ന്നു. ഉ​ച്ച​യോ​ടെ നി​ല​വി​ൽ താ​മ​സി​ക്കു​ന്ന വീ​ടി​ന്‍റെ വാ​ട​ക​ക്ക​രാ​റു​മാ​യെ​ത്തി സു​ദ​ർ​ശ​നു കൈ​മാ​റി. ഇ​തു വാ​യി​ച്ചു​നോ​ക്കു​ന്ന​തി​നി​ടെ​യാ​ണ് മു​ള​കു​പൊ​ടി വി​ത​റി ദ​മ്പ​തി​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. സു​ദ​ർ​ശ​ന്‍റെ ഭാ​ര്യ ര​ത്ന​കു​മാ​രി ധ​രി​ച്ചി​രു​ന്ന താ​ലി​മാ​ല ഉ​ൾ​പ്പെ​യു​ള്ള​വ​യും അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മാ​ല​യും ര​ണ്ടു​ വ​ള​യും മൂ​ന്നു മോ​തി​ര​വു​മ​ട​ക്കം 63.5 ഗ്രാം ​സ്വ​ർ​ണ​വും 5,000 രൂ​പ​യുമാണ് ക​വ​ർ​ന്ന​ത്. ഷ​ർ​ട്ടി​ൽ മു​ള​കു​പൊ​ടി​ വീണതിനാ​ൽ സു​ദ​ർ​ശ​ന്‍റെ ഷ​ർ​ട്ടും ധ​രി​ച്ചാ​ണ് പ്ര​തി ര​ക്ഷ​പ്പെ​ട്ട​ത്.

ദ​മ്പ​തി​മാ​രു​ടെ വാ​യി​ൽ തു​ണി​ തി​രു​കാ​ൻ ശ്ര​മി​ച്ച പ്ര​തി മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞേ പു​റ​ത്തി​റ​ങ്ങാ​വൂ​ എ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.

റോ​ഡി​ലി​റ​ങ്ങി ക​ള​ർ​കോ​ട്ടേ​ക്കു ന​ട​ന്നു​പോ​യ​ശേ​ഷം ഓ​ട്ടോ​റി​ക്ഷാ​യി​ൽ ര​ക്ഷ​പ്പെ​ട്ടു. ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ​ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ​ത്തി മൂ​ന്ന​ര പ​വ​ന്‍റെ മാ​ല പ​ണ​യം​വ​ച്ച് ര​ണ്ട​ര​ല​ക്ഷം രൂ​പ അ​ക്കൗ​ണ്ടി​ലൂ​ടെ പ്ര​തി കൈ​പ്പ​റ്റി. പി​ന്നീ​ട്, ശ​വ​ക്കോ​ട്ട​പ്പാ​ല​ത്തി​നു സ​മീ​പ​ത്തെ​ത്തി ഷ​ർ​ട്ട് ഉ​പേ​ക്ഷി​ക്കു​ക​യും സ​മീ​പ​ത്തെ ബാ​ങ്കി​ൽ ക​യ​റി വീ​ട്ടു​വാ​ട​ക​യു​ടെ കു​ടി​ശി​ക ഉ​ട​മ​യ്ക്ക് അ​യ​യ്ക്കു​ക​യും ചെ​യ്തു. ശേ​ഷം, വാ​ട​ക​വീ​ട്ടി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.കൈ​യി​ലു​ള്ള സ്വ​ർ​ണ​വു​മാ​യി നാ​ടു​വി​ടാ​നാ​യി​രു​ന്നു പ്ര​തി ല​ക്ഷ്യ​മി​ട്ട​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​ണ​യ സ്വ​ർ​ണം വീ​ണ്ടെ​ടു​ക്കു​ന്ന​തു​ൾ​പ്പെ​ടെ കൂ​ടു​ത​ൽ തെ​ളി​വെ​ടു​പ്പി​നാ​യി ഇ​യ​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ടി.​കെ.​വി​ഷ്ണു പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി ജി.​ബി മു​കേ​ഷ്, സി​ഐ വി​നീ​ഷ്, എ​സ്ഐ മു​ജീ​ബ്, പോ​ലീ​സു​കാ​രാ​യ ശ്യാം, ​വി​പി​ൻ ബ​ഷീ​ർ, അ​രു​ൺ, വി.​ജി. ബി​ജു എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews arrested.

Recent News

Corehub Up