x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​യം ലൂ​ർ​ദ് ഫൊ​റോ​ന പ​ള്ളിയിൽ എ​ട്ടു​നോ​മ്പാ​ച​ര​ണ​വും തി​രു​നാ​ളും

വെബ് ഡെസ്ക്
Published: September 1, 2026 04:13 AM IST | Updated: September 1, 2026 04:13 AM IST

കോ​​ട്ട​​യം ലൂ​​ർ​​ദ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ പ​​രി​​ശു​​ദ്ധ ക​​ന്യ​​ാ​​മ​​റി​​യ​​ത്തി​​ന്‍റെ ജ​​ന​​ന​​ത്തി​​രു​​നാ​​ളി​​നും എ​​ട്ടു​​നോ​​മ്പാ​​ച​​ര​​ണ​​ത്തി​​നും വി​​കാ​​രി ഫാ.​​ജേ​​ക്ക​​ബ് വ​​ട്ട

കോ​​ട്ട​​യം: ലൂ​​ർ​​ദ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ പ​​രി​​ശു​​ദ്ധ ക​​ന്യ​​കാ​​മ​​റി​​യ​​ത്തി​​ന്‍റെ ജ​​ന​​ന​​ത്തി​​രു​​നാ​​ളി​​നും എ​​ട്ടു​​നോ​​മ്പാ​​ച​​ര​​ണ​​ത്തി​​നും തു​​ട​​ക്ക​​മാ​​യി. തി​​രു​​നാ​​ളി​​ന് ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​ജേ​​ക്ക​​ബ് വ​​ട്ട​​യ്ക്കാ​​ട്ട് കൊ​​ടി​​യേ​​റ്റി. തു​​ട​​ർ​​ന്നു ന​​ട​​ന്ന വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്കു ഫാ. ​​വ​​ർ​​ക്കി മ​​ണ​​ക്ക​​ളം കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു.

ഇ​​ന്നു മു​​ത​​ൽ അ​​ഞ്ചു വ​​രെ​​യും ഏ​​ഴി​​നും വൈ​​കു​​ന്നേ​​രം 4.45ന് ​​ജ​​പ​​മാ​​ല​​യും തു​​ട​​ർ​​ന്ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും ന​​ട​​ക്കും. ആ​​റി​​ന് വൈ​​കു​​ന്നേ​​രം 4.30ന് ​​ജ​​പ​​മാ​​ല​​യും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും. വി​​വി​​ധ ദി​​വ​​സ​​ങ്ങ​​ളി​​ൽ ഫാ. ​​ജോ​​സ​​ഫ് പ​​ള്ളി​​ക്ക​​ൽ, ഫാ. ​​സി​​റി​​യ​​ക്ക് കാ​​ഞ്ഞി​​ര​​ത്തും​​മൂ​​ട്ടി​​ൽ, ഫാ. ​​യോ​​ഹ​​ന്നാ​​ൻ ക​​ട്ട​​ത്ത​​റ, ഫാ. ​​ജോ​​ൺ പ​​ടി​​ഞ്ഞാ​​റേ​​വീ​​ട് സി​​എം​​ഐ, ഫാ. ​​സി​​റി​​ൾ ക​​ള​​രി​​ക്ക​​ൽ, ഫാ. ​​വി​​ൽ​​സ​​ൺ ചാ​​വ​​റ സി​​എം​​ഐ, ഫാ. ​​ആ​​ന്‍റ​​ണി മ​​ണ​​ക്കു​​ന്നേ​​ൽ എ​​ന്നി​​വ​​ർ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.

ഏ​​ഴി​​ന് വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന​​യെ​​ത്തു​​ട​​ർ​​ന്ന് സ്കൂ​​ൾ ഗ്രോ​​ട്ടോ​​യി​​ലേ​​ക്ക് ആ​​ഘോ​​ഷ​​മാ​​യ ജ​​പ​​മാ​​ല പ്ര​​ദ​​ക്ഷി​​ണം ന​​ട​​ക്കും. പ്ര​​ധാ​​ന തി​​രു​​നാ​​ൾ ദി​​ന​​മാ​​യ എ​​ട്ടി​​ന് വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, പ്ര​​സം​​ഗം: ഫാ. ​​മാ​​ത്യു കാ​​വ​​നാ​​ട്ട്. തു​​ട​​ർ​​ന്ന് പ​​ള്ളി ചു​​റ്റി പ്ര​​ദ​​ക്ഷി​​ണ​​വും കൊ​​ടി​​യി​​റ​​ക്കും.

Tags : Nattuvishesham DistrictNews DeepikaNews Eight-Day Fast

Recent News

Corehub Up