x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ബ്ര​ഹാം ഇ​ട്ടി​ച്ചെ​റി​യ​യു​ടെ സം​സ്കാ​രം വ്യാഴാഴ്ച

വെബ് ഡെസ്ക്
Published: September 1, 2026 04:29 AM IST | Updated: September 1, 2026 04:29 AM IST

ഏ​ബ്ര​ഹാം ഇ​ട്ടി​ച്ചെ​റി​യ

കോ​ട്ട​യം: പ​ബ്ലി​ക് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റും കു​ട്ടി​ക​ളു​ടെ ലൈ​ബ്ര​റി ചെ​യ​ര്‍​മാ​നു​മാ​യ അ​ന്ത​രി​ച്ച ച​ക്കാ​ല​യി​ല്‍ ഏ​ബ്ര​ഹാം ഇ​ട്ടി​ച്ചെ​റി​യ (88)യു​ടെ സം​സ്‌​കാ​രം മൂ​ന്നി​നു ന​ട​ക്കും.

നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു മു​ത​ല്‍ അ​ഞ്ചു വ​രെ കോ​ട്ട​യം പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വെ​ക്കും. മൂ​ന്നി​നു രാ​വി​ലെ 10നു ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം ജെ​റു​ശ​ലേം മാ​ര്‍​ത്തോ​മ്മാ പ​ള്ളി​യി​ല്‍ സം​സ്‌​കാ​രം ന​ട​ക്കും.

അ​ര​നൂ​റ്റാ​ണ്ട് ലൈ​ബ്ര​റി​യെ ന​യി​ച്ച അ​ദ്ദേ​ഹം വ്യ​വ​സാ​യി, സം​ഘാ​ട​ക​ന്‍, പ്ര​ഭാ​ഷ​ക​ന്‍, എ​ഴു​ത്തു​കാ​ര​ന്‍ എ​ന്നി നി​ല​ക​ളി​ലും മി​ക​വു തെ​ളി​യി​ച്ചു. ഏ​ബ്ര​ഹാം ഇ​ട്ടി​ച്ചെ​റി​യുടെ ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ 50-ാം വാ​ര്‍​ഷി​കം അ​ടു​ത്ത​മാ​സം ആ​ഘോ​ഷി​ക്കാ​നി​രി​ക്കെ​യാ​ണു അപ്രതീക്ഷിത വി​യോ​ഗം.

Tags : Nattuvishesham DistrictNews DeepikaNews Funeral

Recent News

Corehub Up