പ്രതീകാത്മക ചിത്രം
കിടങ്ങൂര്‍: ഓണാഘോഷങ്ങളുടെ ഭാഗമായി കിടങ്ങൂരില്‍ സംഘടിപ്പിച്ച മാസ് ജോഷി മെമ്മോറിയല്‍ ഓണം ഫുട്ബോള്‍ മേള സമാപിച്ചു. ഫൈനല്‍ മത്സരത്തില്‍ ഒന്‍പതാം വാര്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി എട്ടാം വാര്‍ഡ് വിജയിച്ചു. ഫൈനല്‍ മത്സരം മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. മേളയുടെ സമാപനസമ്മേളനം കിടങ്ങൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീലകണ്ഠന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനദാനം കെ. ബിനിമോന് എംഎല്‍എ നിര്‍വഹിച്ചു.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെയ്ജി പാലക്കലോടി, ജനറല്‍ കണ്‍വീനര്‍ ദീപു തോമസ്, ലിജോ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Football