മുല്ലപ്പെരിയാർ അണക്കെട്ട്
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ വിലയിരുത്തുന്നതിനുള്ള സുപ്രീംകോടതി നിർദേശപ്രകാരമുള്ള സമഗ്ര സുരക്ഷാ പരിശോധന ഇന്ന് ആരംഭിക്കും.
കേന്ദ്ര ഡാം സുരക്ഷാ അഥോറിറ്റിയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രമുഖ ഡാം-ഭൂകമ്പ സുരക്ഷാ വിദഗ്ധർ ഉൾപ്പെടുന്ന അഞ്ചംഗ ഔദ്യോഗിക എൻജിനിയറിംഗ് സമിതിയിൽ ദേശീയതലത്തിൽ ശ്രദ്ധേയരായ വിദഗ്ധരാണ് പരിശോധനാ പാനലിലുള്ളത്.
നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷൻ മുൻ സിഎംഡി ബൽരാജ് ജോഷിയാണ് സമിതിയുടെ ചെയർമാൻ.
ഇന്നലെ തേക്കടിയിലെത്തിയ സംഘം ഇന്നു മുതൽ മൂന്നുവരെയുള്ള ദിവസങ്ങളിൽ മുല്ലപ്പെരിയാർ പ്രധാന ഡാം, ബേബി ഡാം, സ്പിൽവേ, ഗാലറി തുടങ്ങിയ ഭാഗങ്ങളിൽ നേരിട്ടെത്തി സമഗ്രമായ പരിശോധനകൾ നടത്തും.
Tags : Mullaperiyar Comprehensive SafetyInspection Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash