തൊടുപുഴ: മുല്ലപ്പെരിയാറില്‍ സുപ്രീം കോടതി നിര്‍ദേശ പ്രകാരമുള്ള ഡാമിന്റെ സമഗ്ര സുരക്ഷാ പരിശോധന സെപ്റ്റംബര്‍ ഒന്നിന് നടക്കുമെന്ന് മന്ത്രി മോന്‍സ് ജോസഫ് അറിയിച്ചു.
മുല്ലപ്പെരിയാറില്‍ കോംപ്രഹന്‍സീവ് ഡാം സേഫ്റ്റി ഇവാലുവേഷന്‍ പാനല്‍ നേരിട്ടെത്തിയാണ് പരിശോധന നടത്തുന്നത്. തുടര്‍ന്ന് രണ്ട്, മൂന്ന് തീയതികളില്‍ ചര്‍ച്ച നടക്കും.
കേരള-തമിഴ്നാട് പ്രതിനിധികളോടൊപ്പം കേരളത്തിന്റെ പ്രതിനിധി അശുതോഷ് ദാഷും പരിശോധനയില്‍ പങ്കെടുക്കും. കേന്ദ്ര തലത്തില്‍ എടുക്കുന്ന നടപടി വിലയിരുത്തിയശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കുന്നതിനാണ് ജലവിഭവ വകുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
സമഗ്ര സുരക്ഷാ പരിശോധയ്ക്കു ശേഷം സെപ്റ്റംബര്‍ അവസാനത്തോടെ ഡല്‍ഹിയില്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.