x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണം'; നി​ല​പാ​ട് ആ​വ​ര്‍​ത്തി​ച്ച് കാ​ന്ത​പു​രം

വെബ്ഡെസ്ക്
Published: September 1, 2026 02:10 AM IST | Updated: September 1, 2026 02:10 AM IST

കാ​​ന്ത​​പു​​രം എ.​​പി. അ​​ബൂ​​ബ​​ക്ക​​ര്‍ മു​​സ്‌​​ലി​​യാ​​ര്‍

കോ​​ഴി​​ക്കോ​​ട്: വീ​​ണ്ടും വി​​വാ​​ദ പ​​രാ​​മ​​ര്‍ശ​​വു​​മാ​​യി കാ​​ന്ത​​പു​​രം. സ്ത്രീ​​ക​​ളെ രം​​ഗ​​ത്തി​​റ​​ക്കി​​യാ​​ല്‍ വ​​ലി​​യ നാ​​ശ​​മാ​​ണ് എ​​ന്നു ക​​ണ്ട​​തു​​കൊ​​ണ്ടാ​​ണ് ഇ​​സ്‌​​ലാം പ​​ര്‍ദ്ദ നി​​ര്‍ബ​​ന്ധ​​മാ​​ക്കി​​യ​​തെ​​ന്നും പെ​​ണ്ണു​​ങ്ങ​​ള്‍ വീ​​ട്ടി​​ല്‍ അ​​ട​​ങ്ങി​​യൊ​​തു​​ങ്ങി ജീ​​വി​​ക്ക​​ണ​​മെ​​ന്നും അ​​താ​​ണ് ഖു​​ര്‍ആ​​ന്‍ പ​​ഠി​​പ്പി​​ക്കു​​ന്ന​​തെ​​ന്നും കാ​​ന്ത​​പു​​രം എ.​​പി. അ​​ബൂ​​ബ​​ക്ക​​ര്‍ മു​​സ്‌​​ലി​​യാ​​ര്‍ പ​​റ​​ഞ്ഞു.

അ​​ന്യ​​പു​​രു​​ഷ​​ന്മാ​​ര്‍ക്കി​​ട​​യി​​ല്‍ വേ​​ദി​​യി​​ലോ പൊ​​തു ഇ​​ട​​ങ്ങ​​ളി​​ലോ സ്ത്രീ​​ക​​ളെ കൊ​​ണ്ടു​​വ​​ര​​രു​​തെ​​ന്നും ആ​​ഘോ​​ഷ​​ങ്ങ​​ള്‍ അ​​തി​​രു​​ക​​ട​​ക്കു​​ന്ന​​ത് ത​​ട​​യ​​ണ​​മെ​​ന്നു​​മു​​ള്ള ആ​​ദ്യ​​ത്തെ പ്ര​​സ്താ​​വ​​ന വ​​ന്‍ വി​​വാ​​ദ​​മാ​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഈ ​​വി​​ഷ​​യ​​ത്തി​​ല്‍ കൂ​​ടു​​ത​​ല്‍ നി​​ല​​പാ​​ടു​​ക​​ള്‍ കാ​​ന്ത​​പു​​രം എ.​​പി. അ​​ബൂ​​ബ​​ക്ക​​ര്‍ മു​​സ്‌​​ലി​​യാ​​ര്‍ പ​​ര​​സ്യ​​മാ​​ക്കി​​യ​​ത്.

‘സ്ത്രീ​​ക​​ള്‍ പൊ​​തു വേ​​ദി​​യി​​ല്‍ ഇ​​റ​​ങ്ങ​​രു​​ത് എ​​ന്ന് പ​​റ​​യു​​ന്ന​​ത് ബ​​ഹു​​മാ​​നം​​കൊ​​ണ്ടാ​​ണ്. സ്ത്രീ​​ക​​ള്‍ പൊ​​തു​​വേ​​ദി​​യി​​ല്‍ ഇ​​റ​​ങ്ങി​​യാ​​ല്‍ അ​​ത് വ​​ലി​​യ നാ​​ശം. അ​​താ​​ണ് ഇ​​സ്‌​​ലാം പ​​ര്‍ദ്ദ ഏ​​ര്‍പ്പെ​​ടു​​ത്തി​​യ​​ത്. അ​​താ​​ണു മ​​തം പ​​ഠി​​പ്പി​​ക്കു​​ന്ന​​ത്. ആ​​രെ​​ങ്കി​​ലും ചോ​​ദ്യം​​ചെ​​യ്താ​​ല്‍ പേ​​ടി​​ച്ച് ഓ​​ടി​​ല്ല. ഇ​​ത് പ​​റ​​യു​​മ്പോ​​ള്‍ വേ​​റെ ഏ​​തെ​​ങ്കി​​ലും സം​​ഘ​​ട​​ന കാ​​ന്ത​​പു​​ര​​ത്തി​​ന് എ​​ന്ത് അ​​ധി​​കാ​​രം എ​​ന്ന് ചോ​​ദി​​ക്കു​​ന്നു. ഞ​​ങ്ങ​​ള്‍ മ​​ത​​ത്തെ​​ക്കു​​റി​​ച്ച് പ​​ഠി​​ച്ച​​വ​​രാ​​ണ്. ഞ​​ങ്ങ​​ള്‍ക്ക് മു​​സ്‌​​ലിം സ​​മു​​ദാ​​യ​​ത്തോ​​ട് പ​​റ​​യാ​​ന്‍ ഉ​​ള്ള അ​​വ​​കാ​​ശം ഉ​​ണ്ട്. പ​​റ​​യു​​ക ത​​ന്നെ ചെ​​യ്യും. ആ​​രെ​​ങ്കി​​ലും പ​​റ​​ഞ്ഞാ​​ല്‍ പേ​​ടി​​ച്ച് ഓ​​ടി​​ല്ല’- കാ​​ന്ത​​പു​​രം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

രൂ​​ക്ഷ വി​​മ​​ര്‍ശ​​ന​​വു​​മാ​​യി പി.​​കെ. ശ്രീ​​മ​​തി

സ്ത്രീ​​ക​​ള്‍ പൊ​​തു​​വേ​​ദി​​യി​​ല്‍ ഇ​​റ​​ങ്ങി​​യാ​​ല്‍ വ​​ലി​​യ നാ​​ശ​​മു​​ണ്ടാ​​കു​​മെ​​ന്ന കാ​​ന്ത​​പു​​രം എ.​​പി. അ​​ബൂ​​ബ​​ക്ക​​ര്‍ മു​​സ്‌​​ലി​​യാ​​രു​​ടെ പ്ര​​സ്താ​​വ​​ന​​യ്ക്കെ​​തി​​രേ വീ​​ണ്ടും രൂ​​ക്ഷ വി​​മ​​ര്‍ശ​​ന​​വു​​മാ​​യി സി​​പി​​എം കേ​​ന്ദ്ര ക​​മ്മി​​റ്റി അം​​ഗം പി.​​കെ. ശ്രീ​​മ​​തി. കാ​​ന്ത​​പു​​രം വീ​​ണ്ടും സ്ത്രീ​​വി​​രോ​​ധം ഛര്‍ദ്ദി​​ച്ചു​​വെ​​ന്നാ​​യി​​രു​​ന്നു ശ്രീ​​മ​​തി ഫേ​​സ്ബു​​ക്കി​​ല്‍ പ​​ങ്കു​​വ​​ച്ച​​ത്. പ്രാ​​യാ​​ധി​​ക്യ​​ത്തി​​ന്‍റെ അ​​ത്തും പി​​ത്തു​​മാ​​യി​​ട്ട് മാ​​ത്രം ഇ​​ത്ത​​രം പ്ര​​സ്താ​​വ​​ന​​ക​​ളെ അ​​വ​​ഗ​​ണി​​ച്ച് ത​​ള്ളി​​യാ​​ല്‍ കാ​​ലം ആ​​ധുനി​​ക കേ​​ര​​ള​​ത്തി​​ന് മാ​​പ്പു ന​​ല്‍കി​​ല്ലെ​​ന്നും ശ്രീ​​മ​​തി വി​​മ​​ര്‍ശി​​ച്ചു.

ഒ​​രു ചാ​​ന​​ല്‍ പ​​രി​​പാ​​ടി​​യി​​ലും പി.​​കെ. ശ്രീ​​മ​​തി കാ​​ന്ത​​പു​​ര​​ത്തി​​നെ​​തി​​രേ രൂ​​ക്ഷ വി​​മ​​ര്‍ശ​​ന​​മ​​ഴി​​ച്ചു​​വി​​ട്ടു. ആ​​ര്‍എ​​സ്എ​​സ് എ​​ങ്ങ​​നെ​​യാ​​ണോ സ്ത്രീ​​ക​​ളെ കാ​​ണു​​ന്ന​​ത് അ​​തി​​ന് സ​​മാ​​ന​​മാ​​യാ​​ണ് കാ​​ന്ത​​പു​​ര​​ത്തി​​ന്‍റെ പ്ര​​തി​​ക​​ര​​ണം. സ്ത്രീ​​ക​​ള്‍ അ​​ടു​​ക്ക​​ള​​യി​​ല്‍ ഒ​​തു​​ങ്ങി ജീ​​വി​​ക്ക​​ണം എ​​ന്നാ​​ണ് അ​​ദ്ദേ​​ഹം പ​​റ​​യു​​ന്ന​​ത്. അ​​ദ്ദേ​​ഹം താ​​മ​​സി​​ക്കു​​ന്ന കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​യി​​ല്‍ ത​​ന്നെ​​യ​​ല്ലേ ഇ​​സ്‌​​ലാം മ​​ത​​ത്തി​​ല്‍നി​​ന്നു​​ള്ള പെ​​ണ്‍കു​​ട്ടി തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ മ​​ത്സ​​രി​​ച്ച് എം​​എ​​ല്‍എ​​യാ​​യ​​ത്? കേ​​ര​​ള​​ത്തി​​ലെ ആ​​ദ്യ​​ത്തെ ഡെ​​പ്യൂ​​ട്ടി സ്പീ​​ക്ക​​ര്‍ ഒ​​രു മു​​സ്‌​​ലിം വ​​നി​​ത​​യാ​​യി​​രു​​ന്നി​​ല്ലേ?. അ​​വ​​രോ​​ട് ആ​​ര്‍ക്കെ​​ങ്കി​​ലും ആ​​ദ​​രം​​കു​​റ​​ഞ്ഞി​​ട്ടു​​ണ്ടോ? കാ​​ന്ത​​പു​​ര​​ത്തി​​ന്‍റെ കു​​ടും​​ബ​​ത്തി​​ല്‍ നി​​ന്ന് സ്ത്രീ​​ക​​ള്‍ ആ​​രും പു​​റ​​ത്തു​​പോ​​കാ​​റി​​ല്ലേ? പി.​​കെ.​​ശ്രീ​​മ​​തി ചാ​​ന​​ല്‍ പ​​രി​​പാ​​ടി​​യി​​ല്‍ ചോ​​ദി​​ച്ചു.

പ്ര​​തി​​ക​​രി​​ച്ച് കോ​​ണ്‍ഗ്ര​​സ് മ​​ന്ത്രി​​മാ​​ര്‍

കാ​​ന്ത​​പു​​ര​​ത്തി​​ന്‍റെ വി​​വാ​​ദ പ​​രാ​​മ​​ര്‍ശ​​ത്തി​​ല്‍ വി​​യോ​​ജി​​പ്പ് പ്ര​​ക​​ടി​​പ്പി​​ച്ച് കോ​​ണ്‍ഗ്ര​​സ് മ​​ന്ത്രി​​മാ​​രാ​​യ ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല, ബി​​ന്ദു കൃ​​ഷ്ണ, സ​​ണ്ണി ജോ​​സ​​ഫ്, പി.​​സി. വി​​ഷ്ണു​​നാ​​ഥ് എ​​ന്നി​​വ​​ര്‍. സ്ത്രീ​​ക​​ള്‍ പൊ​​തു​​രം​​ഗ​​ത്തി​​റ​​ങ്ങു​​ന്ന​​ത് വ​​ലി​​യ നാ​​ശ​​മാ​​ണെ​​ന്ന കാ​​ന്ത​​പു​​രം എ.​​പി. അ​​ബൂ​​ബ​​ക്ക​​ര്‍ മു​​സ്‌​​ലി​​യാ​​രു​​ടെ പ്ര​​സ്താ​​വ​​ന​​യോ​​ട് യോ​​ജി​​ക്കാ​​നാ​​കി​​ല്ലെ​​ന്ന് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല പ​​റ​​ഞ്ഞു.

സ്ത്രീ​​ക​​ള്‍ പൊ​​തു​​രം​​ഗ​​ത്ത് വ​​ര​​രു​​തെ​​ന്ന സ​​മ​​സ്ത​​യു​​ടെ​​യോ കാ​​ന്ത​​പു​​ര​​ത്തി​​ന്‍റെ​​യോ നി​​ല​​പാ​​ടു​​ക​​ളോ​​ട് യോ​​ജി​​പ്പി​​ല്ലെ​​ന്നും അ​​ത് അ​​വ​​രു​​ടെ വ്യ​​ക്തി​​പ​​ര​​മാ​​യ അ​​ഭി​​പ്രാ​​യം മാ​​ത്ര​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.

സ്ത്രീ​​ക​​ള്‍ പു​​റ​​ത്തി​​റ​​ങ്ങ​​രു​​ത് എ​​ന്നു പ​​റ​​യു​​ന്ന​​ത് പൊ​​തു​​സ​​മൂ​​ഹ​​ത്തി​​ന് സ്വീ​​കാ​​ര്യ​​മാ​​യ നി​​ല​​പാ​​ട​​ല്ലെ​​ന്ന് ബി​​ന്ദു കൃ​​ഷ്ണ പ​​റ​​ഞ്ഞു.​​അ​​ഭി​​പ്രാ​​യ സ്വാ​​ത​​ന്ത്ര്യം എ​​ല്ലാ​​വ​​ര്‍ക്കു​​മു​​ണ്ട്, പ​​ക്ഷേ പ​​രാ​​മ​​ര്‍ശം അ​​നു​​ക​​ര​​ണീ​​യ​​മ​​ല്ല

ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളാ​​യ സ്ത്രീ​​ക​​ള്‍ സ​​ത്യ​​സ​​ന്ധ​​മാ​​യി പ്ര​​വ​​ര്‍ത്തി​​ക്കു​​ന്നു​​ണ്ടെ​​ന്നും കൂ​​ടു​​ത​​ല്‍ സ്ത്രീ​​ക​​ള്‍ പൊ​​തു​​രം​​ഗ​​ത്തേ​​ക്കു ക​​ട​​ന്നു​​വ​​ര​​ണം എ​​ന്നാ​​ണ് ത​​ന്‍റെ അ​​ഭി​​പ്രാ​​യ​​മെ​​ന്നും മ​​ന്ത്രി സ​​ണ്ണി ജോ​​സ​​ഫും പ്ര​​തി​​ക​​രി​​ച്ചു.

സ്ത്രീ​​ക​​ള്‍ സ​​മൂ​​ഹ​​ത്തി​​ന്‍റെ എ​​ല്ലാ ധാ​​ര​​ക​​ളി​​ലേ​​ക്കും വ​​രു​​ന്ന സ​​മ​​യ​​മാ​​ണി​​തെ​​ന്നാ​​യി​​രു​​ന്നു മ​​ന്ത്രി പി.​​സി. വി​​ഷ്ണു​​നാ​​ഥി​​ന്‍റെ പ്ര​​തി​​ക​​ര​​ണം.

തു​​ല്യ​​ത​​യ്ക്ക് വേ​​ണ്ടി​​യു​​ള്ള എ​​ല്ലാ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളും സ​​ര്‍ക്കാ​​ര്‍ ചെ​​യ്യു​​ന്ന കാ​​ല​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം ഓ​​ര്‍മി​​പ്പി​​ച്ചു.

പ്ര​തി​ക​രി​ക്കാ​തെ ലീ​ഗ് മ​ന്ത്രി​മാ​ര്‍

കോഴിക്കോട്: സ്ത്രീ​ക​ള്‍ പൊ​തു​വേ​ദി​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്‌​ലി​യാ​രു​ടെ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ല്‍ പ്ര​തി​ക​രി​ക്കാ​തെ മു​സ്‌​ലിം​ലീ​ഗ് മ​ന്ത്രി​മാ​ര്‍.

മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​യി പ്ര​തി​ക​രി​ക്കാ​തെ മ​ന്ത്രി​മാ​രാ​യ എ​ന്‍. ഷം​സു​ദ്ദീ​നും കെ.​എം. ഷാ​ജി​യും ഒ​ഴി​ഞ്ഞു​മാ​റി. പ​ണ്ഡി​ത​ന്മാ​ര്‍ പ​റ​ഞ്ഞ​ത​ല്ലേ, അ​തി​നു താ​ന്‍ മ​റു​പ​ടി പ​റ​യു​ന്നി​ല്ലെ​ന്നു വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​ന്‍ പ​റ​ഞ്ഞു.

വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു കെ.​എം. ഷാ​ജി​യു​ടെ മ​റു​പ​ടി. കാ​ന്ത​പു​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം സ്ത്രീ ​വി​രു​ദ്ധ​മാ​ണെ​ന്നു തോ​ന്നു​ന്നി​ല്ലേ എ​ന്ന ചോ​ദ്യ​ത്തി​ന്, ‘കു​ത്തി​ക്കു​ത്തി ചോ​ദി​ച്ചാ​ല്‍ മ​റു​പ​ടി പ​റ​യ​ണം എ​ന്ന് നി​ര്‍​ബ​ന്ധ​മി​ല്ല​ല്ലോ.​എ​നി​ക്ക് ത​ന്‍റെ അ​ഭി​പ്രാ​യം സൂ​ക്ഷി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ട്’ എ​ന്നാ​യി​രു​ന്നു കെ.​എം. ഷാ​ജി​യു​ടെ പ്ര​തി​ക​ര​ണം.

Tags : Ladies Home Kanthapuram ReiteratesStance Muslim Quran APAbubakar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up