പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ
ന്യൂഡൽഹി: ഷാംഗ്ഹായ് സഹകരണ ഉച്ചകോടിയുടെ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനൊപ്പം കാർ പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കിർഗിസ്ഥാനിലെ ബിഷ്കെകിൽ നടന്ന വേൾഡ് നൊമാഡ് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലേക്കാണ് ഇരുനേതാക്കളും ഒന്നിച്ച് യാത്ര ചെയ്തത്. വാഹത്തിനുള്ളിൽ നിന്നുള്ള ചിത്രം പ്രധാനമന്ത്രി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്.
നേരത്തെ ചൈനയിലെ ടിയാഞ്ചിൽ നടന്ന എസ്സിഒ ഉച്ചകോടിക്ക് ശേഷവും പുടിന്റെ ഔറസ് ലിമോസിൻ കാറിൽ ഇരുനേതാക്കളും ഒന്നിച്ച് യാത്ര ചെയ്തിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തുടങ്ങി നിരവധി ലോകനേതാക്കളുമായി പ്രധാനമന്ത്രി മോദി ഇത്തരം സൗഹൃദ യാത്രകൾ പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ മോദിയുടെ വ്യക്തിപരമായ ശ്രദ്ധയെ പുടിൻ പ്രശംസിച്ചു. വരാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിക്കായി പുടിനെ പ്രധാനമന്ത്രി ക്ഷണിക്കുകയും ചെയ്തു. റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ സമാധാനപരമായ പരിഹാരത്തിനാണ് ഇന്ത്യ പിന്തുണ നൽകുന്നതെന്നും യുദ്ധത്തിന്റെ അവസാനമാണ് ലോകം ആഗ്രഹിക്കുന്നതെന്നും ഉഭയകക്ഷി ചർച്ചയിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
Tags : PMModi VladimirPutin DeepikaNews