x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം; ഇ​റാ​ൻ പ്ര​സി​ഡ​ന്‍റി​നെ ഇ​ന്ത്യ​യി​ലേ​ക്ക് ക്ഷ​ണി​ച്ച് മോ​ദി

ഇന്‍റർനാഷണൽ ഡെസ്ക്
Published: August 31, 2026 05:21 PM IST | Updated: August 31, 2026 05:31 PM IST

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യ​നും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു.

ബി​ഷ്കെ​ക്ക്: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യ​നും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബി​ഷ്കെ​ക്കി​ൽ ന​ട​ക്കു​ന്ന ഷാം​ഗ്ഹാ​യ്സ​ഹ​ക​ര​ണ ഉ​ച്ച​കോ​ടി​യു​ടെ ഇ​ട​വേ​ള​യി​ലാ​യി​രു​ന്നു ഇ​രു​നേ​താ​ക്ക​ളു​ടെ​യും കൂ​ടി​ക്കാ​ഴ്ച. 

ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ലേ​ക്ക് ഇ​റാ​ൻ പ്ര​സി​ഡ​ന്‍റി​നെ മോ​ദി സ്വാ​ഗ​തം ചെ​യ്തു. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ന് പി​ന്നാ​ലെ ഇ​രു​വ​രും നേ​രി​ട്ട് ന​ട​ത്തു​ന്ന ആ​ദ്യ കൂ​ടി​ക്കാ​ഴ്ച​യാ​ണി​ത്. ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യി​ദ് അ​ബ്ബാ​സ് അ​രാ​ഗ്ചി​യും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. 

പ​ശ്ചി​മേ​ഷ്യ​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യം വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്ത​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​റി​യി​ച്ചു. മേ​ഖ​ല​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​യു​ടെ പൂ​ർ​ണ പി​ന്തു​ണ മോ​ദി വാ​ഗ്ദാ​നം ചെ​യ്തു. പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​ക​ളി​ലൂ​ടെ​യും ന​യ​ത​ന്ത്ര മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യും പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് പ്ര​ധാ​ന​മ​ന്ത്രി ആ​വ​ർ​ത്തി​ച്ചു. 

സാ​ധാ​ര​ണ​ക്കാ​ർ​ക്കും ച​ര​ക്കു​ക​പ്പ​ലു​ക​ൾ​ക്കും നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സ​മു​ദ്ര​ഗ​താ​ഗ​ത സ്വാ​ത​ന്ത്ര്യ​വും വ്യാ​പാ​ര​വും സു​ര​ക്ഷി​ത​മാ​യി തു​ട​ര​ണ​മെ​ന്നും മോ​ദി വ്യ​ക്ത​മാ​ക്കി. ഇ​റാ​നു​മാ​യു​ള്ള ദീ​ർ​ഘ​കാ​ല സൗ​ഹൃ​ദം കൂ​ടു​ത​ൽ ശ​ക്ത​മാ​യി തു​ട​രു​മെ​ന്നും വി​വി​ധ മേ​ഖ​ല​ക​ളി​ലെ വ്യാ​പാ​ര സ​ഹ​ക​ര​ണം വി​പു​ലീ​ക​രി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. 

Tags : NarendraModi Iran IranPresident MasoudPezeshkian IndiaIran ModiPezeshkian

Recent News

Corehub Up