x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒറീസ കേഡർ ഐജി ഷെഫീൻ അഹമ്മദ് അന്തരിച്ചു

വെബ് ഡെസ്ക്
Published: August 31, 2026 04:02 PM IST | Updated: August 31, 2026 04:02 PM IST

ഷെഫീൻ അഹമ്മദ്

പേരൂർക്കട: ഒറീസ കേഡർ ഐജി വട്ടിയൂർക്കാവ് കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവൻ സ്കൂളിനു സമീപം ഷാഹില ഹൗസിൽ ഷെഫീൻ അഹമ്മദ് (50) അന്തരിച്ചു. 2023 മുതൽ ശാരീരിക അവശതകളെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്ന് രാവിലെ ആറോടെയായിരുന്നു അന്ത്യം. 1998 ബാച്ചിൽപ്പെട്ട ഉദ്യോഗസ്ഥനാണ്. കുറച്ചുകാലം തിരുവനന്തപുരം റൂറൽ എസ്പിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം വഴുതക്കാട് പോലീസ് ആസ്ഥാനത്ത് ജനമൈത്രി ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. പിന്നീട് മൃതദേഹം കൊടുങ്ങാനൂരിലെ വസതിയിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച രാവിലെ കുടുംബവീടായ ഓച്ചിറയിലാണ് സംസ്കാര ചടങ്ങുകൾ.

Tags : IGShefeenAhmed PassesAway Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up