x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ കേ​സ്; ഭ​യ​പ്പെ​ടു​ത്താ​മെ​ന്ന​ത് വ്യാ​മോ​ഹം മാ​ത്രം: വി.​ഡി.സ​തീ​ശ​ൻ

വെബ് ഡെസ്ക്
Published: August 31, 2026 05:53 PM IST | Updated: August 31, 2026 05:53 PM IST

വി.​ഡി.​സ​തീ​ശ​ൻ.

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ ഉ​ത്ത​രാ​ഖ​ണ്ഡ് സ​ർ​ക്കാ​ർ കേ​സെ​ടു​ത്ത​തി​നെ വി​മ​ർ​ശി​ച്ച് വി.​ഡി.​സ​തീ​ശ​ൻ. അ​നീ​തി​ക്കും അ​യി​ത്താ​ചാ​ര​ത്തി​നു​മെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി​യെ കേ​സെ​ടു​ത്ത് ഭ​യ​പ്പെ​ടു​ത്താ​മെ​ന്ന​ത് സം​ഘ​പ​രി​വാ​റി​ന്‍റെ വ്യാ​മോ​ഹം മാ​ത്ര​മാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ന ഖാ​ർ​ഗെ പ​ങ്കെ​ടു​ത്ത ഹ​ൽ​ദ്വാ​നി​യി​ലെ രാം​ലീ​ല മൈ​താ​നം ശു​ദ്ധി​യാ​ക്കി​യ​ത് ജ​നാ​ധി​പ​ത്യ​ത്തി​നും ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ​ക്കും എ​തി​രാ​യ വെ​ല്ലു​വി​ളി​യാ​ണ്. ഖാ​ർ​ഗെ​യെ​പ്പോ​ലൊ​രു മു​തി​ർ​ന്ന നേ​താ​വ് പ​ങ്കെ​ടു​ത്ത വേ​ദി​യി​ൽ സം​ഘ​പ​രി​വാ​ർ ന​ട​ത്തി​യ ന​ട​പ​ടി അ​യി​ത്ത​ത്തി​ന്‍റെ ആ​ധു​നി​ക രൂ​പ​മാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

സ​മ​ത്വ​ത്തി​നും മ​നു​ഷ്യ​ന്‍റെ അ​ന്ത​സി​നും വേ​ണ്ടി​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി സം​സാ​രി​ക്കു​ന്ന​ത്. ഉ​യ​രു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ന്ന​തി​ന് പ​ക​രം പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ പീ​ഡ​ന​നി​രോ​ധ​ന നി​യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്ത് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത് സം​ഘ​പ​രി​വാ​ർ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഭീ​രു​ത്വ​മാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

Tags : Rahul Gandhi V.D.Satheesan Uttarakhand Government Congress BJP

Recent News

Corehub Up