x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രാന്‍റ് കാന്യനിൽ മിന്നൽപ്രളയം; 20 പേരെ കാണാതായി

വെബ് ഡെസ്ക്
Published: August 31, 2026 04:52 PM IST | Updated: August 31, 2026 04:52 PM IST

ഗ്രാന്‍റ് കാന്യനിന്‍റെ ആകാശദൃശ്യം.

 ഫീനിക്സ്: അമേരിക്കയിലെ ഗ്രാന്‍റ് കാന്യൻ വിനോദസഞ്ചാര മേഖലയിലുണ്ടായ മിന്നൽപ്രളയത്തിൽ ഒരാൾ മരിക്കുകയും 20 പേരെ കാണാതാവുകയും ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമുണ്ടായ കനത്ത മഴയാണ് ദുരന്തത്തിനു കാരണം.

കാന്യനിലൂടെ ഒഴുകുന്ന കോളറാഡോ നദിയിൽ ചേരുന്ന ബ്രൈറ്റ് ആഞ്ചൽ അരുവിലാണ് വെള്ളം ആദ്യമുയർന്നത്. തുടർന്ന് ബ്രൈറ്റ് ആഞ്ചൽ കാന്യൻ, ഫാന്‍റം റാഞ്ച് മേഖലകളെ ബാധിച്ചു. വലിയ പാറകളും ലോഹക്കഷണങ്ങളും പ്രളയത്തിൽ ഒലിച്ചെത്തി.

വിനോദസഞ്ചാരത്തിനും മലയകറ്റത്തിനുമെത്തിയവരെയാണ് കാണാതായിരിക്കുന്നത്.

Tags : Grand Canyon Flood Flash Flood

Recent News

Corehub Up