മന്ത്രി ബസവരാജ് രായറെഡ്ഢി
കൊപ്പള: ഇസ്ലാം മറ്റു മതങ്ങളേക്കാൾ ശ്രേഷ്ഠമാണെന്ന് കർണാടക ഉന്നതവിദ്യാഭ്യാസ മന്ത്രി ബസവരാജ് രായറെഡ്ഢിയുടെ പ്രസ്താവന വിവാദത്തിൽ. കൊപ്പള ജില്ലയിൽ ഒരു മുസ്ലിം സംഘടന നടത്തിയ സമൂഹവിവാഹ ചടങ്ങിൽ മന്ത്രി നടത്തിയ പരാമർശങ്ങളാണ് വിവാദമായത്.
ഇസ്ലാം മതത്തെക്കുറിച്ച് പൊതുവേ തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ടെന്നു വ്യക്തമാക്കവേയാണ്, മറ്റ് മതങ്ങളേക്കാൾ ഇസ്ലാം ശ്രേഷ്ഠമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടത്.
ഇസ്ലാം വളരെ അച്ചടക്കമുള്ളതും ശാസ്ത്രീയവും മനുഷ്യത്വപരവുമായ മതമാണെന്ന് വിശേഷിപ്പിച്ച രായറെഡ്ഢി, മക്ക സന്ദർശിക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ മുസ്ലിം അല്ലാത്തതിനാൽ തനിക്കതിനു സാധിക്കില്ലെന്നും പറഞ്ഞു.
മന്ത്രിയുടെ പരാമർശത്തിനെതിരേ ബിജെപി രംഗത്തെത്തി. മറ്റെല്ലാ മതങ്ങളേക്കാൾ ശ്രേഷ്ഠമാണെന്നു പറയുന്നതിലൂടെ മന്ത്രി സനാതനധർമത്തെ താഴ്ത്തിക്കെട്ടുകയാണെന്ന് പ്രതിപക്ഷനേതാവ് ആർ. അശോക പറഞ്ഞു. കർണാടകത്തിലെ എല്ലാ ഹിന്ദുക്കളോടും മന്ത്രി മാപ്പു പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Tags : KarnatakaMinister Islam Superior Religions Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash BasavarajRayareddy