Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BasavarajRayareddy

ഇസ്‌ലാം മറ്റു മതങ്ങളേക്കാൾ ശ്രേഷ്ഠമെന്നു കർണാടക മന്ത്രി

കൊ​​​​പ്പ​​​​ള: ഇ​​​​സ്‌​​​​ലാം മ​​​​റ്റു മ​​​​ത​​​​ങ്ങ​​​​ളേ​​​​ക്കാ​​​​ൾ ശ്രേ​​​​ഷ്ഠ​​​​മാ​​​​ണെ​​​​ന്ന് ക​​​​ർ​​​​ണാ​​​​ട​​​​ക ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി ബ​​​​സ​​​​വ​​​​രാ​​​​ജ് രാ​​​​യ​​​​റെ​​​​ഡ്ഢി​​​യു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന വി​​​​വാ​​​​ദ​​​​ത്തി​​​​ൽ. കൊ​​​​പ്പ​​​​ള ജി​​​​ല്ല​​​​യി​​​​ൽ ഒ​​​​രു മു​​​​സ്‌​​​​ലിം സം​​​​ഘ​​​​ട​​​​ന ന​​​​ട​​​​ത്തി​​​​യ സ​​​​മൂ​​​​ഹ​​​​വി​​​​വാ​​​​ഹ ച​​​​ട​​​​ങ്ങി​​​​ൽ മ​​​​ന്ത്രി ന​​​​ട​​​​ത്തി​​​​യ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ളാ​​​​ണ് വി​​​​വാ​​​​ദ​​​​മാ​​​​യ​​​​ത്.

ഇ​​​​സ്‌​​​​ലാം മ​​​​ത​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് പൊ​​​​തു​​​​വേ തെ​​​​റ്റി​​​​ദ്ധാ​​​​ര​​​​ണ​​​​ക​​​​ൾ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​വേ​​​​യാ​​​​ണ്, മ​​​​റ്റ് മ​​​​ത​​​​ങ്ങ​​​​ളേ​​​​ക്കാ​​​​ൾ ഇ​​​​സ്‌​​​​ലാം ശ്രേ​​​​ഷ്ഠ​​​​മാ​​​​ണെ​​​​ന്ന് മ​​​​ന്ത്രി അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ട​​​​ത്.

ഇ​​​​സ്‌​​​​ലാം വ​​​​ള​​​​രെ അ​​​​ച്ച​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​തും ശാ​​​​സ്ത്രീ​​​​യ​​​​വും മ​​​​നു​​​​ഷ്യ​​​​ത്വ​​​​പ​​​​ര​​​​വു​​​​മാ​​​​യ മ​​​​ത​​​​മാ​​​​ണെ​​​​ന്ന് വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച രാ​​​​യ​​​​റെ​​​ഡ്ഢി, മ​​​​ക്ക സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​ൻ ആ​​​​ഗ്ര​​​​ഹ​​​​മു​​​​ണ്ടെ​​​​ന്നും എ​​​​ന്നാ​​​​ൽ മു​​​​സ്‌​​​​ലിം അ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ ത​​​​നി​​​​ക്ക​​​​തി​​​​നു സാ​​​​ധി​​​​ക്കി​​​​ല്ലെ​​​​ന്നും പ​​​​റ​​​​ഞ്ഞു.

മ​​​​ന്ത്രി​​​​യു​​​​ടെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തി​​​​നെ​​​​തി​​​​രേ ബി​​​​ജെ​​​​പി രം​​​​ഗ​​​​ത്തെ​​​​ത്തി. മ​​​​റ്റെ​​​​ല്ലാ മ​​​​ത​​​​ങ്ങ​​​​ളേക്കാ​​​​ൾ ശ്രേ​​​​ഷ്ഠ​​​​മാ​​​​ണെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​തി​​​​ലൂ​​​​ടെ മ​​​​ന്ത്രി സ​​​​നാ​​​​ത​​​​ന​​​​ധ​​​​ർ​​​​മ​​​​ത്തെ താ​​​​ഴ്ത്തി​​​​ക്കെ​​​​ട്ടു​​​​ക​​​​യാ​​​​ണെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് ആ​​​​ർ.​​​​ അ​​​​ശോ​​​​ക പ​​​​റ​​​​ഞ്ഞു. ക​​​​ർ​​​​ണാ​​​​ട​​​​ക​​​​ത്തി​​​​ലെ എ​​​​ല്ലാ ഹി​​​​ന്ദു​​​​ക്ക​​​​ളോ​​​​ടും മ​​​​ന്ത്രി മാ​​​​പ്പു പ​​​​റ​​​​യ​​​​ണ​​​മെ​​​ന്ന് അ​​​​ദ്ദേ​​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Latest News

Corehub Up