x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​മെ​ന്ന നി​ല​പാ​ട് സ്വാ​ഗ​തം ചെ​യ്യു​ന്നു; സി​ജെ​പി​യു​ടെ ഡ​ൽ​ഹി മാ​ർ​ച്ച് മാ​റ്റി​വ​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന​ക​ൾ

വെബ് ഡെസ്‌ക്
Published: September 1, 2026 01:37 AM IST | Updated: September 1, 2026 01:38 AM IST

സൗ​ര​വ് ദാ​സ്

ന്യൂ​ഡ​ൽ​ഹി: കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി ശ​നി​യാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ഡ​ൽ​ഹി മാ​ർ​ച്ച് മാ​റ്റി​വ​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന​ക​ൾ. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഡ​ൽ​ഹി​യി​ലെ കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​മെ​ന്ന് കോ​ട​തി​യെ അ​റി​യി​ച്ച​ത് സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് സി​ജെ​പി നേ​താ​വ് സൗ​ര​വ് ദാ​സ് പ​റ​ഞ്ഞു.

എ​ല്ലാ എ​ൻ​ഡി​എ സം​സ്ഥാ​ന​ങ്ങ​ളും ഇ​തേ കാ​ര്യം സു​പ്രീം കോ​ട​തി​യെ അ​റി​യി​ക്ക​ണ​മെ​ന്നും സി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു. ജീ​വ​നൊ​ടു​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​ലും പു​രോ​ഗ​തി​യു​ണ്ടെ​ന്ന് സൗ​ര​വ് ദാ​സ് അ​റി​യി​ച്ചു.

സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ പു​തു​ച്ചേ​രി​യി​ലേ​ക്ക് പ​റ​ന്നെ​ത്തി താ​ന​ട​ക്കം സി​ജെ​പി പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്നും സൗ​ര​വ് വ്യ​ക്ത​മാ​ക്കി. സ്ഥി​തി നി​രീ​ക്ഷി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും സു​പ്രീം​കോ​ട​തി​യി​ൽ കേ​സ് കേ​ൾ​ക്കാ​നെ​ത്തു​മെ​ന്നും സൗ​ര​വ് ദാ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : CJP Delhi Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up