എയർ ഇന്ത്യ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ.
അഹമ്മദാബാദ്: ബോംബ് എന്നെഴുതിയ ടിഷ്യുപേപ്പർ കണ്ടെത്തിയതിനെത്തുടർന്ന് സൗദിയിലെ ദമാമിൽനിന്ന് ന്യൂഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.
32 യാത്രക്കാരെയും പുറത്തിറക്കിയശേഷം വിമാനം വിശദമായി പരിശോധി ച്ചെങ്കി ലും സംശയകരമായ ഒന്നും കണ്ടെത്താനായില്ല.
ഇന്നലെ വൈകുന്നേരമാണു വിമാനജീവനക്കാർ ടിഷ്യു പേപ്പർ കണ്ടെത്തിയത്. ഇതേത്തുടർന്ന് 4.30 ന് വിമാനം അഹമ്മദാബാദിൽ ഇറക്കുകയായിരുന്നു.
Tags : Paper Bomb Written Plane EmergencyLanding Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash