x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഞെ‌​ട്ടി​ച്ച് സ​വാ​ള വി​ല കു​തി​ച്ചു​യ​രു​ന്നു

വെബ് ഡെസ്ക്
Published: September 1, 2026 04:17 AM IST | Updated: September 1, 2026 04:17 AM IST

പ്രതീകാത്മക ചിത്രം

കോ​​ട്ട​​യം: ഓ​​ണം ക​​ഴി​​ഞ്ഞി​​ട്ടും സ​​വാ​​ള വി​​ല കു​​തി​​ച്ചു​​യ​​രു​​ന്നു. ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്ള വ​​ര​​വ് കു​​റ​​ഞ്ഞ​​തോ​​ടെ വി​​പ​​ണി​​യി​​ല്‍ സ​​വാ​​ള​​യു​​ടെ വി​​ല ചി​​ല്ല​​റ വി​​പ​​ണ​​യി​​ല്‍ കി​​ലോ​​ഗ്രാ​​മി​​ന് 60മു​​ത​​ല്‍ 80 രൂ​​പ വ​​രെ​​യാ​​യി ഉ​​യ​​ര്‍​ന്നു.

മൊ​​ത്ത​​വി​​ല​​യി​​ലും വ​​ര്‍​ധ​​ന​​വു​​ണ്ട്. 50 രൂ​​പ​​യ്ക്കു ല​​ഭി​​ച്ചി​​രു​​ന്ന സ​​വാ​​ള ഗ്രേ​​ഡ് അ​​നു​​സ​​രി​​ച്ച് 54 രൂ​​പ മു​​ത​​ലു​​ള്ള മൊ​​ത്ത വി​​ല​​യി​​ലാ​​ണ് വ്യാ​​പാ​​രി​​ക​​ള്‍​ക്കു ല​​ഭി​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ ഏ​​പ്രി​​ല്‍, മേ​​യ് മാ​​സ​​ങ്ങ​​ളി​​ല്‍ കു​​റ​​ഞ്ഞ നി​​ര​​ക്കി​​ല്‍ ല​​ഭി​​ച്ചി​​രു​​ന്ന സ​​വാ​​ള​​യ്ക്ക് ഇ​​പ്പോ​​ള്‍ ഇ​​ര​​ട്ടി​​യി​​ല​​ധി​​ക​​മാ​​ണ് വി​​ല.

മ​​ഹാ​​രാ​​ഷ്‌​ട്ര​യി​​ലെ​​യും ക​​ര്‍​ണാ​​ട​​ക​​യി​​ലെ​​യും സ​​വാ​​ള ഉ​​ത്പാ​​ദ​​ന കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ ഉ​​ണ്ടാ​​യ ക​​ന​​ത്ത​മ​​ഴ​​യും കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന​​വും കൃ​​ഷി​​യെ സാ​​ര​​മാ​​യി ബാ​​ധി​​ച്ചു. ഇ​​തു സം​​സ്ഥാ​​ന​​ത്തേ​​ക്കു​​ള്ള സ​​വാ​​ള​​യു​​ടെ വ​​ര​​വ് കു​​റ​​യാ​​ന്‍ കാ​​ര​​ണ​​മാ​​യി. വി​​പ​​ണി​​യി​​ല്‍ ആ​​വ​​ശ്യ​​ത്തി​​ന് സാ​​ധ​​ന​​ങ്ങ​​ള്‍ എ​​ത്താ​​താ​​യ​​തോ​​ടെ​​യാ​​ണ് വി​​ല​​ക്ക​​യ​​റ്റം രൂ​​ക്ഷ​​മാ​​യ​​ത്.

ജി​​ല്ല​​യി​​ലെ വി​​വി​​ധ മാ​​ര്‍​ക്ക​​റ്റു​​ക​​ളി​​ല്‍ വ്യ​​ത്യ​​സ്ത ഗ്രേ​​ഡു​​ക​​ളി​​ലു​​ള്ള സ​​വാ​​ള ല​​ഭ്യ​​മാ​​ണ്. മാ​​ര്‍​ക്ക​​റ്റി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ഡി​​മാ​​ൻ​ഡു​ള്ള​​തു പൂ​​ന​യി​​ല്‍നി​​ന്നു​​ള്ള സ​​വാ​​ള​​യ്ക്കാ​​ണ്. ഇ​​തി​​ന്‍റെ വി​​ല​​യാ​​ണ് കി​​ലോ​​ഗ്രാ​​മി​​ന് 80 രൂ​​പ. മ​​റ്റു സ്ഥ​​ല​​ങ്ങ​​ളി​​ല്‍നി​​ന്നു ല​​ഭി​​ക്കു​​ന്ന സ​​വാ​​ള​​യു​​ടെ വി​​ല ഇ​​തി​​ല്‍ താ​​ഴെ​​യാ​​ണ്.

ഹോ​​ട്ട​​ലു​​ക​​ളെ​​യും ഭ​​ക്ഷ​​ണ​​ശാ​​ല​​ക​​ളെ​​യും ന​​ട​​ത്തു​​ന്ന​​വ​​രെ​​യും ഒ​​രു​​പോ​​ലെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ക്കു​​ന്ന​​താ​​ണ് ഇ​​പ്പോ​​ഴ​​ത്തെ സ​​വാ​​ള വി​​ല​​വ​​ര്‍​ധ​ന. ക​​റി​​ക​​ളി​​ല്‍ ഒ​​ഴി​​വാ​​ക്കാ​​നാ​​വാ​​ത്ത സ​​വാ​​ള​​യു​​ടെ വി​​ല​​ക്ക​​യ​​റ്റം സാ​​ധാ​​ര​​ണ​​ക്കാ​​രു​​ടെ ജീ​​വി​​ത​​ത്തെ​​യും നേ​​രി​​ട്ട് ബാ​​ധി​​ക്കു​​ന്നു​​ണ്ട്. വി​​പ​​ണി​​യി​​ലെ ഈ ​​വി​​ല​​ക്ക​​യ​​റ്റം ത​​ട​​യാ​​ന്‍ അ​​ടി​​യ​​ന്ത​​ര ഇ​​ട​​പെ​​ട​​ലു​​ക​​ള്‍ വേ​​ണ​​മെ​​ന്നാ​​ണ് സാ​​ധാ​​ര​​ണ​​ക്കാ​​രു​​ടെ ആ​​വ​​ശ്യം. വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ല്‍ വി​​ല വീ​​ണ്ടും ഉ​​യ​​രു​​മോ എ​​ന്ന ആ​​ശ​​ങ്ക​​യി​​ലാ​​ണ് ഉ​​പ​​യോ​​ക്താ​​ക്ക​​ള്‍.

Tags : Nattuvishesham DistrictNews DeepikaNews Onion prices

Recent News

Corehub Up