പ്രതീകാത്മക ചിത്രം
ചാവക്കാട്: വ്യാജസ്വർണം പണയപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. എരുമപ്പെട്ടി തയ്യൂർ രായം മരയ്ക്കാർ വീട്ടിൽ ജസ്ന(30), തമ്പുരാൻപടി നമ്പിയത്ത് ദീപ്തി(42), എരുമപ്പെട്ടി കരക്കെട്ടി ശിഹാബുദീൻ(38) എന്നിവരെയാണ് ചാവക്കാട് അറസ്റ്റ് ചെയ്തത്.
മണത്തല തച്ചപ്പുള്ളി ഗോൾഡ് ലോണിൽ എട്ടുഗ്രാം സ്വർണവള പണയംവച്ച് 80,000 രൂപ വാങ്ങിക്കുന്നതിനാണ് മൂവർസംഘം എത്തിയത്. സംശയംതോന്നിയ ജീവനക്കാരൻ സ്ഥാപന ഉടമ മനോജിനെ വിളിച്ചുവരുത്തി. മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ പോലീസിനെ അറിയിക്കുകയായിരുന്നു.
Tags : Nattuvishesham DistrictNews DeepikaNews arrested.