മിഥുൻ
ചെറായി: ഒഎൽഎച്ച് കോളനിക്ക് പടിഞ്ഞാറ് റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളിൽ നന്നായി മുനമ്പം പോലീസ് 0.46 ഗ്രാം എംഡിഎംഎ പിടികൂടി. ലഹരിമരുന്ന് വില്പനക്കാരനായ കൊടുങ്ങല്ലൂർ എറിയാട് കൊച്ചാൽ വീട്ടിൽ മിഥുനെ (38) പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.
ആദ്യം പോലീസ് ജീപ്പ് കടന്നു പോയപ്പോൾ റോഡരികിൽ കിടന്നിരുന്ന കാറിൽ ഒരാൾ സംശയകരമായി ഇരിക്കുന്നത് കണ്ടു തുടർന്ന് കാർ പരിശോധിച്ചപ്പോൾ 0.26 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇതിനിടെ കുറച്ചുമാറി കിടന്നിരുന്നു മറ്റൊരു കാറിൽ നിന്ന് ഒരാൾ ഓടിപ്പോകുന്നതായി കണ്ടതിനെ തുടർന്ന് എസ്ഐ എം.എസ്. ഷെറിയുടെ നേതൃത്വത്തിൽ ഈ കാറും തുറന്നു പരിശോധിച്ചപ്പോഴാണ് സിപ്പ് ലോക്ക് കവറിലായി 0.20 ഗ്രാം ലഹരി മരുന്ന് കാറിന്റെ ഡാഷ്ബോർഡിൽ നിന്ന് കണ്ടെടുത്തത്.
രണ്ട് കാറുകളും ലഹരി വസ്തുക്കളും കസ്റ്റഡിയിലെടുത്ത പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.രണ്ട് കാറുകളും ലഹരിമരുന്ന് വിൽപ്പനക്കാരനായ യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ എറിയാട് കൊച്ചാൽ വീട്ടിൽ മിഥുൻ (38) ആണ് അറസ്റ്റിലായത്.