x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല്ല​യം സേ​ക്രഡ് ഹാ​ർ​ട്ട് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ പു​തി​യ സ്കൂ​ൾ കെ​ട്ടി​ടം കൂ​ദാ​ശ ചെ​യ്തു

വെബ് ഡെസ്ക്
Published: October 14, 2026 02:56 AM IST | Updated: October 14, 2026 02:56 AM IST

ക​ല്ല​യം സേ​ക്ര​ഡ് ഹാ​ർ​ട്ട് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ പു​തു​താ​യി നി​ർ​മിച്ച ക്ലാ​സ്മു​റി​ക​ളു​ടെ ആ​ശീ​ർ​വാ​ദം തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​യൂ​ഹാ​ന്നോ​ൻ മാ​ർ അ​ക​ല്സി​യേ

ക​ല്ല​യം: സേ​ക്ര​ഡ് ഹാ​ർ​ട്ട് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ പു​തു​താ​യി നി​ർ​മി​ച്ച ക്ലാ​സ് മു​റി​ക​ളു​ടെ ആ​ശീ​ർ​വാ​ദ ക​ർ​മം തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​താ സ​ഹാ​യ മെ​ത്രാ​ൻ ഡോ.​ യൂ ഹാ​ന്നോ​ൻ മാ​ർ അ​ലക്സി യോ​സ് എ​പ്പി​സ്കോ​പ്പ നി​ർ​വ​ഹി​ച്ചു. ഡ​ൽ​ഹി സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് സെ​ക്ക​ൻ​ഡ​റി എ​ഡ്യൂ​ക്കേ​ഷ​ൻ മി​ഡി​ൽ സ് കൂ​ൾ അം​ഗീ​കാ​രം മാ​ത്ര​മു​ണ്ടാ​യി​രു​ന്ന സ്കൂ​ളി​നെ സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​യി ഉ​യ​ർ​ത്തി​യ​തി​നെ തുടർന്നു സ്കൂ​ളി​ൽ മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യം ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യാണു പു​തി​യ ക്ലാ​സ് മു​റി​ക​ളും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യ​ത്.

കൂ​ദാ​ശക​ർ​മ​ത്തി​ലും തു​ട​ർ​ന്ന് ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ലും മേ​ജ​ർ അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ​മാ​ര​യ ഡോ.​ വ​ർ​ക്കി ആ​റ്റു​പു​റ​ത്ത് കോ​ർ​എ​പ്പി​സ്ക്കോപ്പ, റ​വ. തോ​മ​സ് ക​യ്യാ​ല​യ്ക്ക​ൽ, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ പൗ​ളി​റ്റ, സെ​ൽ​ഫ് ഫി​നാ​ൻ​സ് സ്കൂ​ളു​ക​ളു​ടെ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​ർ​ജ് മാ​ത്യു ക​രൂ​ർ എ​ന്നി​വ​രും നി​ര​വ​ധി വൈ​ദി​ക​രും പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham District News DeepikaNews school building

Recent News

Corehub Up