x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ടെ​ക് മാ​ര​ത്ത​ൺ 2027: വെ​ബ്‌​സൈ​റ്റ് ലോ​ഞ്ചും ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​ന​വും

വെബ് ഡെസ്ക്
Published: October 14, 2026 02:54 AM IST | Updated: October 14, 2026 02:54 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം : കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ഐ​ടി ക​മ്പ​നി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ജി​ടെ​ക് സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ടെ​ക് മാ​ര​ത്ത​ൺ 2027-ന്‍റെ അ​ഞ്ചാം പ​തി​പ്പി​ന്‍റെ വെ​ബ്‌​സൈ​റ്റ് ലോ​ഞ്ചും ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​ന​വും ഇ​ന്ന് ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​നു തി​രു​വ​ന​ന്ത​പു​രം ടെ​ക്നോ​പാ​ർ​ക്കി​ലെ ട്രാ​വ​ൻ​കൂ​ർ ഹാ​ളി​ൽ മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് മു​ഖ്യാ​തി​ഥി​യാ​കു​ന്ന ച​ട​ങ്ങി​ൽ ഗ​വ​ൺ​മെ​ന്‍റ് ചീ​ഫ് വി​പ്പ് അ​ഡ്വ. അ​പു ജോ​ൺ ജോ​സ​ഫ് എം​എ​ൽ​എ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രി​ക്കും. ജി​ടെ​ക് മാ​ര​ത്ത​ൺ 2027-ന്‍റെ ഔ​ദ്യോ​ഗി​ക പ്രൊ​മോ​ഷ​ണ​ൽ വീ​ഡി​യോ പ്ര​കാ​ശ​ന​ത്തോ​ടൊ​പ്പം റ​ണ്ണിം​ഗ് ക്ല​ബു​ക​ളെ ആ​ദ​രി​ക്ക​ലും അ​നു​മോ​ദ​ന സം​വാ​ദ​വു​മു​ണ്ടാ​കും. മാ​ര​ത്ത​ണി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ​ക്ക് www.gtechmarathon.com ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് വ​ഴി ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാം.

Tags : Nattuvishesham District News DeepikaNews GTech Marathon

Recent News

Corehub Up