പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ച്.
പാരിപ്പള്ളി: അവശ്യ മരുന്നുകളോ ജീവൻരക്ഷാ ഉപകരണങ്ങളും ഇല്ലാതെ സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കി ആരോഗ്യ മേഖലയെ സ്വകാര്യ ആശുപത്രികൾക്ക് സ്പോൺസർ ചെയ്യുന്ന യുഡിഎഫ് സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയില ക്ക് മാർച്ച് നടത്തി.
വെന്റിലേറ്ററിലായ ആരോഗ്യ മേഖല എന്ന മുദ്രാവാക്യമുയർത്തി നടത്തിയ മാർച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ശ്യാം മോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. ഹരികൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം പി.അനന്ദു സ്വാഗതം പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റുമാരായ ഡോ. വി മിഥുൻ, അമീഷ് ബാബു, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഡോ. രേഷ്മ, മനോജ്, വി. അനീഷ്, അരവിന്ദ്, കാർത്തിക് എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് സെക്രട്ടറി എസ്. ശരത് നന്ദി പറഞ്ഞു.