കായികമിത്രം എന്ന കായിക പരിശീലന പദ്ധതിയുടെ ഉദ്ഘാടനം കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിക്കുന്നു.
കടുത്തുരുത്തി: സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതികളുടെ ഭാഗമായി കായികമിത്രം എന്ന കായിക പരിശീലന പദ്ധതിയുടെ ഉദ്ഘാടനം കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിച്ചു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി കായികമിത്രം എന്ന പേരില്‍ പ്രാദേശികതലത്തില്‍ സ്പോണ്‍സര്‍ഷിപ്പ് മുഖേന കായിക ഉപകരണങ്ങള്‍ സമാഹരിച്ച് കായികാധ്യാപകരുള്ള എല്ലാ സ്കൂളുകളിലും ആവശ്യമായ കായിക ഉപകരണങ്ങള്‍ ലഭ്യമാക്കി രണ്ട് കായിക ഇനങ്ങളിലെങ്കിലും കുട്ടികള്‍ക്ക് പരിശീലനം നല്കുന്ന പദ്ധതിയാണിത്.
കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് റോയ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കായിക ഉപകരണങ്ങള്‍ മന്ത്രി മോന്‍സ് ജോസഫ് സ്കൂള്‍ മാനേജര്‍ ഫാ. ഡോ. ജോണ്സണ് നീലനിരപ്പേലിനു കൈമാറി.
യോഗത്തില്‍ വാര്‍ഡ് മെംബർ ജിന്‍സി എലിസബത്ത്, കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ എ.എസ്. സിനി, കുറവിലങ്ങാട് എഇഒ ടി.എസ്. സുനിതാ റാണി, ഡയറ്റ് ഫാക്കല്‍റ്റി പി.കെ. മഞ്ചു, പ്രിന്‍സിപ്പൽ സീമ സൈമണ്‍, വൈസ് പ്രിന്‍സിപ്പൽ സിസ്റ്റര്‍ സോഫിയ എസ്വിഎം, പിടിഎ വൈസ് പ്രസിഡന്റ് ഷിജു കുര്യാക്കോസ്, കായികാധ്യാപകന് ആല്‍ഫി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
വൈക്കം: കായികമിത്രം പദ്ധതി വൈക്കം നിയോജക മണ്ഡലതല ഉദ്ഘാടനം വൈക്കം സെന്റ് ലിറ്റിൽ തെരേസാസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.
നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ. ബിനിമോൻ എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. വൈക്കം ലയൺസ് ക്ലബ്, ജന്റിൽമാൻ ചിറ്റ്സ്, പിറവം എആർകെ സ്പോർട്ടിംഗ് തുടങ്ങിയ സ്ഥാപനങ്ങളാണ് പദ്ധതിക്കാവശ്യമായ കളി ഉപകരണങ്ങൾ വാങ്ങി നൽകിയത്. സ്കൂൾ മാനേജർ ഫാ. ഡോ. ബർക്കുമാൻസ് കൊടയ്ക്കൽ, പിടിഎ പ്രസിഡന്റ് എൻ.സി. തോമസ്, ലയൺസ് ക്ലബ് പ്രസിഡന്റ് മനോജ് കുമാർ യെസ്ടെക്, വൈക്കം എഇഒ കെ.സി. ദീപ, പ്രിൻസിപ്പൽ സിൽവി തോമസ്, ഹെഡ്മിസ്ട്രസ് സിനി അലക്സ് തുടങ്ങിയവർ പ്രസംഗിച്ചു.
വിദ്യാർഥികൾക്കൊപ്പം പന്ത് തട്ടിയും ബാഡ്മിന്റൺ കളിച്ചും ഏതാനും മിനിട്ടുകൾ ചെലവഴിച്ചശേഷമാണ് എംഎൽഎ മടങ്ങിയത്.
Tags : District News Nattuvishesham Inauguration 'Kayikamithram