പ്രതീകാത്മക ചിത്രം
കഴക്കൂട്ടം : വാതിലിന്റെ പൂട്ട് പൊളിച്ച് മോഷണം ഒരുലക്ഷത്തി ആയിരത്തി അഞ്ഞൂറ് രൂപ മോഷ്ടിച്ചു. പള്ളിപ്പുറം ബിനോയ് മാർബിൾസിന് സമീപം മഹാദേവമന്ദിരത്തിലാണ് മോഷണം നടന്നത്.
വീടിന്റെ മുൻവശത്തെ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത് തുടർന്ന് ബെഡ്റൂമിന്റെ പൂട്ട് പൊളിച്ചു അകത്തു കയറി ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വർക്കല ചെറിന്നിയൂർ മരക്കട പുത്തൻ വിള വീട്ടിൽ രതീഷിന്റെ ബാഗിൽ സൂക്ഷിച്ചിരുന്ന 97000 രൂപയും ഒരു പ്ലാസ്റ്റിക് കുടുക്കയിൽ സൂക്ഷിച്ചു വച്ചിരുന്ന 4500 രൂപയും മോഷ്ടിച്ചു.
ചൊവ്വാഴ്ച രതീഷും കുടുംബവും വർക്കലയുള്ള കുടുംബ വീട്ടിൽ പോയിരുന്നു.വ്യാഴാഴ്ച തിരിച്ചു വന്നപ്പോഴാണ് മോഷണം അറിയുന്നത്. തുടർന്ന് മംഗലപുരം പൊലിസിൽ പരാതി നൽകി. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മംഗലപുരം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . സമീപത്തെ സിസിടിവി കാമറ ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചു.