പ്രതീകാത്മക ചിത്രം
അഞ്ചല്‍ : അഞ്ചലില്‍ സൂപ്പര്‍ മാര്‍ക്കറ്റ,് ഹോട്ടല്‍, ചെരുപ്പ് കട ഉള്‍പ്പടെ അഞ്ചോളം ഇടങ്ങളില്‍ മോഷണ പരമ്പര നടത്തിയ കേസില്‍ രണ്ടു പേര് അറസ്റ്റില്‍. പന്തളത്തിനടുത്ത് നൂറനാട് കൂരന്പാറ സ്വദേശികളായ 17 കാരാണ് പിടിയിലായത്. രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലിസ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഇവര്‍ ബൈക്കുകളില്‍ പോയ കൂടുതല്‍ ഇടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ച പോലിസ് പ്രതികളെ തിരിച്ചറിയുകയായിരുന്നു. നൂറനാട് സ്വദേശി കുപ്രസിദ്ധ മോഷ്ടാവ് ഉണ്ണി കാര്ത്തികേയന് എന്നയാളാണ് കവര്‍ച്ചയുടെ സൂത്രധാരന്‍.
ഇയാളെ രണ്ടു ദിവസം മുമ്പ് എറണാകുളത്തു നിന്ന് പൊലിസ് പിടികൂടിയിട്ടുണ്ട്. കേസില്‍ ഇയാള്‍ ഉള്‍പ്പടെ മൂന്നു പേര് കൂടി അറസ്റ്റിലാകാനുണ്ട്. മൂന്നുപേരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ് എന്നാണ് പൊ ലിസിന് ലഭിച്ചിരിക്കുന്ന സൂചന. ഇവര്‍ക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. എറണാകുളത്ത് നിന്നു മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി നടന്നാണ് ജില്ലയില്‍ ഉള്‍പ്പടെ നിരവധി ഇടങ്ങളില്‍ പ്രതികള്‍ കവര്‍ച്ച നടത്തിയത്.
ഒറ്റ രാത്രിയില്‍ അഞ്ചല്‍ പട്ടണത്തിലും പരിസര പ്രദേശങ്ങളിലുമായി അഞ്ചോളം സ്ഥാപനങ്ങളില്‍ നടന്ന കവര്‍ച്ചയുടെ ഞെട്ടലിലാണ് വ്യാപാരികളും നാട്ടുകാരും. 24 മണിക്കൂറിനുള്ളില്‍ പ്രതികളെ തിരിച്ചറിയാനും രണ്ടു പേരെ അറസ്റ്റ് ചെയ്യാനും കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് അഞ്ചല്‍ പൊലിസ്. സ്ഥാപനങ്ങളുടെ ഗ്ലാസ് ഡോറുകള്‍ തകര്ത്തൂം ഇരുമ്പ് ഗ്രില്ലുകളുടെ പൂട്ടുകള്‍ തകര്‍ത്തുമായിരുന്നു കവര്‍ച്ച നടത്തിയത്.
Tags : District News Nattuvishesham thefts Anchal Two arrested