പ്രതീകാത്മക ചിത്രം
കടുത്തുരുത്തി: ഗ്രാമപ്രദേശങ്ങളിലെ യാത്രാക്ലേശം പരിഹരിക്കുവാന്‍ പുതിയ ബസ് സര്‍വീസുകള്‍ ആരംഭിക്കണമെന്ന് ആവശ്യം ശക്തം.
വര്‍ഷങ്ങളോളം ഗ്രാമീണ റൂട്ടുകളില്‍കൂടി ഓടിയിരുന്നതും ലാഭകരവുമായിരുന്ന പിറവം- കോട്ടയം കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ് സര്‍വീസ് പുനരാരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്നു നാട്ടുകാര്‍. പിറവത്തുനിന്ന് പെരുവ, മരങ്ങോലി, കുറവിലങ്ങാട് ഏറ്റുമാനൂര്‍ വഴി കോട്ടയത്തേക്ക് സര്‍വീസ് നടത്തിയിരുന്ന ബസാണിത്.
ഗ്രാമപ്രദേശങ്ങളിലൂടെ നടത്തി യിരുന്ന ബസ് സര്‍വീസ് നിരവധിയാളുകള്‍ക്ക് പ്രയോജനപ്രദമായിരുന്നു. ഈ സര്‍വീസ് നിലച്ചതോടെ മടുക്ക, മരങ്ങോലി, ശാന്തിപുരം തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ ഓട്ടോറിക്ഷയിലും കാല്‍നടയായും മറ്റു മാര്ഗങ്ങളിലൂടെയുമായി കിലോമീറ്ററുകളോളം യാത്ര ചെയ്യേണ്ട അവസ്ഥയിലാണ്. നിര്‍ത്തിപ്പോയ സര്‍വീസ് പുനരാരംഭിക്കുകയും ഗ്രാമീണ റൂട്ടുകളില്‍ കൂടി പുതിയ ബസ് സര്‍വീസുകള്‍ ആരംഭിക്കുകയും ചെയ്തു ഗതാഗത പ്രശ്നങ്ങല്ക്ക് പരിഹാരം കാണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പിറവത്ത് നിന്ന് പെരുവ, മരങ്ങോലി, മടുക്ക ,വാക്കാട് ,കുര്യനാട്, കുറവിലങ്ങാട് വഴി പാലാ അല്ലെങ്കില്‍ കോട്ടയം, പുതുപ്പള്ളിയില്‍ നിന്ന് മണര്‍കാട്, അയര്‍ക്കുന്നം, കിടങ്ങൂര്‍, കടപ്ലാമറ്റം, വെമ്പള്ളി, കുറവിലങ്ങാട്, മോനിപ്പള്ളി, മരങ്ങോലി, പെരുവ വഴി പിറവം, പിറവത്ത് നിന്ന് പെരുവ, ശാന്തിപുരം, ഞീഴൂര്‍, കുറവിലങ്ങാട് ഇലക്കാട്, കടപ്ലാമറ്റം, പാളയം ചേര്‍പ്പുങ്കല്‍ വഴി പാലാ എന്നീ റൂട്ടികളില്‍ ബസ് സര്‍വീസ് ക്രമീകരിക്കണമെന്നാണ് ആവശ്യം.
Tags :