x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ കേ​സി​ല്‍ മൊ​ബൈ​ല്‍ ഷോ​പ്പ് ഉ​ട​മ അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: November 5, 2026 02:30 AM IST | Updated: November 5, 2026 02:30 AM IST

പ്രതീകാത്മക ചിത്രം

ച​ങ്ങ​നാ​ശേ​രി: എം​ഡി​എം​എ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൃ​ക്കൊ​ടി​ത്താ​നം പൊ​ലി​സ് ഒ​രാ​ളെക്കൂടി അ​റ​സ്റ്റ് ചെ​യ്തു. ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പ​ല്‍ ആ​ര്‍​ക്കേ​ഡി​ലെ മൊ​ബൈ​ല്‍ ഷോ​പ്പ് ഉ​ട​മ തൃ​ക്കൊ​ടി​ത്താ​നം പൊ​ട്ട​ശേ​രി ജോ​ഷ്‌​ന മ​ന്‍​സി​ലി​ല്‍ ജ​സീം ജ​ലാ​ല്‍ (35)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ മു​നി​സി​പ്പ​ല്‍ ആ​ര്‍​ക്കേ​ഡി​ലു​ള്ള ആ​റ് മൊ​ബൈ​ല്‍ വി​ല്പ​ന സ്ഥാ​പ​ന​ങ്ങ​ളും പൊ​ലി​സ് പൂ​ട്ടി സീ​ല്‍ ചെ​യ്തു. ഇ​യാ​ളെ ച​ങ്ങ​നാ​ശേ​രി ഫ​സ്റ്റ്ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

എം​ഡി​എം​എ കേ​സി​ല്‍ ഇ​യാ​ളു​ടെ പേ​രി​ല്‍ കേ​സെ​ടു​ത്തി​രു​ന്നെ​ങ്കി​ലും ഇ​യാ​ളെ പൊ​ലി​സി​ന് അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി എ​സ്. അ​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തൃ​ക്കൊ​ടി​ത്താ​നം സി ​ഐ എം.​ജെ.​അ​രു​ണ്‍, എ​സ് ഐ ​എ​സ് സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രും

സം​ഘ​വു​മാ​ണ് ജ​സീ​മി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.
ജ​സീ​മി​ന്‍റെ ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പ​ല്‍ ആ​ര്‍​ക്കേ​ഡി​ലെ മൊ​ബൈ​ല്‍ ഷോ​പ്പി​ലും ച​ങ്ങ​നാ​ശേ​രി പൊ​ലി​സ് സ്റ്റേ​ഷ​നി​ലും അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യും നാ​ലു പൊ​ലി​സു​കാ​രെ അ​ക്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ല്‍ ചെ​ത്തി​പ്പു​ഴ കാ​ഞ്ഞി​ര​ത്തും​മൂ​ട്ടി​ല്‍ സാ​ജു ജോ​ജോ(32), കു​റി​ച്ചി വ​ട​ക്കേ​ക്കു​ട്ട വീ​ട്ടി​ല്‍ മി​ഥു​ന്‍ തോ​മ​സ്(33), അ​ക്ര​മ​ത്തി​ല്‍ പ​ങ്കാ​ളി​യാ​യ അ​ഭി​ഭാ​ഷ​ക​ന്‍ പൂ​വം പു​ത്ത​ന്‍​വീ​ട്ടി​ല്‍ ജു​ബി​ന്‍(33) എ​ന്നി​വ​ര്‍​ക്കെ​തി​രെ ച​ങ്ങ​നാ​ശേ​രി പൊ​ലി​സ് കേ​സെ​ടു​ത്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തി​രു​ന്നു. ഈ ​സം​ഘം ജെ​സി​മി​നോ​ട് ഗു​ണ്ടാ​പ്പി​രി​വ് ചോ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് ക​ട​യി​ല്‍ ക​യ​റി അ​ക്ര​മം അ​ഴി​ച്ചു​വി​ടാ​ന്‍ കാ​ര​ണ​മെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

കേ​സി​ന്‍റെ പ​ശ്ചാ​ത്ത​ലം ഇ​ങ്ങ​നെ

തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.30ന് ​ന​ഗ​ര​ത്തി​ലെ വി​ദേ​ശ​മ​ദ്യ​ശാ​ല​യി​ലാ​ണ് മൂ​ന്നം​ഗ സം​ഘം അ​ക്ര​മം ആ​ദ്യം അ​ഴി​ച്ചു​വി​ട്ട​ത്. തു​ട​ര്‍​ന്ന് മു​ന്‍​സി​പ്പ​ല്‍ ആ​ര്‍​ക്കേ​ഡി​ലെ​ത്തി​യ സം​ഘം ജ​സീ​മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മൊ​ബൈ​ല്‍ ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​രെ അ​സ​ഭ്യം പ​റ​യു​ക​യും മാ​ര​കാ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ഉ​പ​ദ്ര​വി​ക്കു​ക​യി​രു​ന്നു. ക​ട​യി​ലെ സാ​ധ​ന​സാ​മ​ഗ്രി​ക​ളും ഫോ​ണു​ക​ളും അ​ടി​ച്ചു​ക​ർ​ത്തു.

സം​ഘ​ത്തെ പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ​സ്ഐ അ​ജി​ത് കു​മാ​ര്‍, സി​പി​ഒ റി​ജോ​മോ​ന്‍ എ​ന്നി​വ​രെ പ്ര​തി​ക​ള്‍ ആ​ക്ര​മി​ച്ചു. കൂ​ടു​ത​ല്‍ പോ​ലി​സു​കാ​രെ​ത്തി​യാ​ണ് പ്ര​തി​ക​ളെ കീ​ഴ​ട​ക്കി സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച​ത്. സ്റ്റേ​ഷ​നി​ലെ​ത്തി​യ പ്ര​തി​ക​ള്‍ അ​വി​ടെ​യും അ​ക്ര​മം തു​ട​രു​ക​യും ഒ​രു രാ​ത്രി മു​ഴു​വ​ന്‍ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു. സെ​ല്ലി​ന​ക​ത്ത് മി​ഥു​നും സാ​ജു​വും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി. സെ​ല്ലി​നു​ള്ളി​ല്‍ ക​യ​റി പൊ​ലി​സു​കാ​ര്‍ ഇ​രു​വ​രെ​യും വി​ല​ങ്ങ​ണി​യി​ച്ചു.

മി​ഥു​നെ വി​ല​ങ്ങ​ണി​യി​ക്കു​മ്പോ​ള്‍ ഇ​യാ​ള്‍ എ​സ്‌​ഐ റെ​യ്‌​നോ​ള്‍​ഡി​ന്‍റെ നെ​ഞ്ചി​ന്‍റെ ഇ​ട​തു​ഭാ​ഗത്തുക​ടി​ക്കു​ക​യും റെ​യ്‌​നോ​ള്‍​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടു​ക​യും ചെ​യ്തു. ജി​ല്ല​യി​ലെ ഗു​ണ്ടാ​ലി​സ്റ്റി​ല്‍​പ്പെ​ട്ട​വ​രാ​ണ് സാ​ജു ജോ​ജോ​യും മി​ഥു​ന്‍ തോ​മ​സും. ഇ​രു​വ​രേ​യും കാ​പ്പ കേ​സി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി ച​ങ്ങ​നാ​ശേ​രി പൊ​ലി​സ് മു​ന്നോ​ട്ടു നീ​ങ്ങു​ക​യാ​ണ്.

മു​നി​സി​പ്പ​ല്‍ ആ​ര്‍​ക്കേ​ഡ് ക്രി​മി​ന​ല്‍ ഗു​ണ്ടാസം​ഘ​ങ്ങ​ളു​ടെ താ​വ​ളം

ച​ങ്ങ​നാ​ശേ​രി: ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മു​നി​സി​പ്പ​ല്‍ ആ​ര്‍​ക്കേ​ഡ് ക്രി​മി​ന​ല്‍, ഗു​ണ്ടാ സം​ഘ​ങ്ങ​ളു​ടെ താ​വ​ള​മാ​കു​ന്നെ​ങ്കി​ല്‍ എ​ന്തോ കു​ഴ​പ്പ​മു​ണ്ട്.

ഇ​ല്ലെ​ങ്കി​ല്‍ ഇ​വി​ടെ ആ​രോ കു​ഴ​പ്പ​ക്കാ​രു​ണ്ട്. ആ​ര്‍​ക്കേ​ഡ് ക​ര്‍​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക്. ഇ​വി​ടെ തു​ട​ര്‍​ച്ച​യാ​യി സം​ഘ​ട്ട​ന​ങ്ങ​ളും അ​ക്ര​മ​ണ​ങ്ങ​ളും ഉ​ണ്ടാ​കു​ന്ന​തു​മൂ​ലം ശാ​ന്ത​മാ​യും സ്വ​സ്ഥ​മാ​യും ആ​ളു​ക​ള്‍​ക്ക് ഇ​വി​ടേ​ക്കു പ്ര​വേ​ശി​ക്കാ​നാ​കു​ന്നി​ല്ലെ​ന്നു ആ​ളു​ക​ള്‍ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ആ​ര്‍​ക്കേ​ഡി​ല്‍ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ന്ന​ത്. ഇ​വി​ടെ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്.

ഇ​വി​ടു​ത്തെ ചി​ല ക​ട​ക​ള്‍ ന​ട​ത്തു​ന്ന​വ​ര്‍​ക്ക് രാ​സ​ല​ഹ​രി മാ​ഫി​യാ ബ​ന്ധ​മു​ള്ള​താ​യി പോ​ലീ​സ് ഇ​ന്റ​ലി​ജ​ന്‍​സ് വി​ഭാ​ഗ​ത്തി​നും സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. രാ​സ​ല​ഹ​രി കൈ​മാ​റ്റ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ ചൊ​ല്ലി ഇ​വി​ടം കേ​ന്ദ്രീ​ക​രി​ച്ച് ത​ര്‍​ക്ക​ങ്ങ​ള്‍ ന​ട​ക്കു​ന്ന​താ​യും പോ​ലീ​സി​നു സൂ​ച​ന​ക​ളു​ണ്ടാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി ഇ​വി​ടു​ത്തെ മൊ​ബൈ​ല്‍ വ്യാ​പാ​ര ശാ​ല​യി​ലെ​ത്തി​യ ഗു​ണ്ടാ​സം​ഘം അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്. സാ​ഹ​ച​ര്യ​ങ്ങ​ള്‍ കൂ​ട്ടി​വാ​യി​ച്ചും പ്ര​തി​ക​ളെ ചോ​ദ്യം​ചെ​യ്ത​തി​ല്‍ നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​മാ​ണ് മൊ​ബൈ​ല്‍ ക​ട​യു​ട​മ തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി ജെ​സീ​മി​നെ ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ ആ​റു​ക​ട​ക​ളും പൊ​ലീ​സ് പൂ​ട്ടി സീ​ല്‍ ചെ​യ്തി​ട്ടു​ണ്ട്.

Tags :

Recent News

Corehub Up