x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ട്ടാ​വേ​ലി പാ​ല​ത്തി​ന്‍റെ സ​മീ​പ​ന​പാ​ത വീ​തി​കൂ​ട്ടി പു​ന​ർ​നി​ർ​മി​ക്ക​ണം

വെബ് ഡെസ്ക്
Published: November 5, 2026 02:16 AM IST | Updated: November 5, 2026 02:16 AM IST

വെ​ള്ളൂ​ർ​ത​ട്ടാ​വേ​ലി​ പാ​ല​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള വീ​തി​കു​റ​ഞ്ഞ സ​മീ​പ​ന​പാ​ത

ത​ല​യോ​ല​പ​റ​മ്പ് : സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ജ​ന​കീ​യാ​സൂ​ത്ര​ണ​ത്തി​ലൂ​ടെ നി​ർ​മി​ച്ച ത​ട്ടാ​വേ​ലി പാ​ലം25 വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴും പ്ര​ധാ​ന​റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള സ​മീ​പ​ന​പാ​ത ഇ​നി​യും പൂ​ർ​ത്തി​യാ​കാ​തെ ചു​വ​പ്പു​നാ​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു.

8.25മീ​റ്റ​ർ വീ​തി​യി​ൽ പാ​ലം പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ലും ആ​ലി​ൻ​ചു​വ​ട്ടി​ൽ​നി​ന്നും ത​ട്ടാ​വേ​ലി പാ​ല​ത്തി​ലേ​ക്ക് 190 മീ​റ്റ​ർ ദൂ​രം വ​രു​ന്ന റോ​ഡി​ന്‍റെ വീ​തി മൂ​ന്നു​മീ​റ്റ​ർ മാ​ത്ര​മാ​യ​ത് ഗ​താ​ഗ​ത കു​രു​ക്കി​നി​ട​യാ​ക്കു​ക​യാ​ണ്.

റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളും കാ​ട് മു​ടി​യ​തോ​ടെ യാ​ത്ര​യും ദു​ഷ്ക​ര​മാ യി.​റോ​ഡി​ന് കി​ഴ​ക്ക് ഭാ​ഗ​ത്തു​നി​ന്നും എ​ട്ടു ഭൂ​വു​ട​മ​ക​ളി​ൽ​നി​ന്ന് 198.57ച​തു​ര​ശ്ര മീ​റ്റ​ർ സ്ഥ​ല​വും പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തു​നി​ന്നും ഏ​ഴ് ഭൂ​വു​ട​മ​ക​ളി​ൽ​നി​ന്നാ​യി 153.97 ച​തു​ര​ശ്ര​മീ​റ്റ​ർ സ്ഥ​ല​വും പി​ഡ​ബ്ല്യു​ഡി​ഏ​റ്റെ​ടു​ത്തു. തു​ട​ർ​ന്ന് എ​ട്ടു​മീ​റ്റ​ർ​വീ​തി​യി​ൽ ക​ല്ലി​ട്ടു.

ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​സ​റ്റ് വി​ജ്ഞാ​പ​നം ഇ​റ​ങ്ങി​യി​ട്ട് നാ​ളു​ക​ളേ​റെ​യാ​യി. എ​ന്നാ​ൽ റോ​ഡ്മാ​ത്രം യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല.

മു​വാ​റ്റു​പു​ഴ​യാ​റി​നു കു​റു​കേ വെ​ള്ളൂ​ർ, മ​റ​വ​ൻ​തു​രു​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ചാ​യി​രു​ന്നു ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ൽ പാ​ലം നി​ർ​മി​ച്ച​ത്. പൊ​തു​മ​രാ​മ​ത്ത് ആ​റ​ര​ക്കോ​ടി രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ച്ച പാ​ലം ജ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ 1.07 കോ​ടി രൂ​പ​യ്ക്ക് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു.

1998 സെ​പ്റ്റം​ബ​ർ 26ന് ​അ​ന്ന​ത്തെ സാം​സ്കാ​രി​ക മ​ന്ത്രി ടി.​കെ. രാ​മ​കൃ​ഷ്ണ​നാ​ണ് നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്.140​മീ​റ്റ​ർ നീ​ള​വും 8.25 മീ​റ്റ​ർ വീ​തി​യു​ള്ള പാ​ലം ര​ണ്ടു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കി.2001 മാ​ർ​ച്ച് അ​ഞ്ചി​ന് മ​ന്ത്രി പാ​ലൊ​ളി മു​ഹ​മ്മ​ദു​കു​ട്ടി പാ​ലം നാ​ടി​നു സ​മ​ർ​പ്പി​ച്ചു. റോ​ഡ് വീ​തി​കൂ​ട്ട​ൽ പൂ​ർ​ത്തി​ക​രി​ക്കാ​ൻ വെ​ള്ളൂ​ർ, മ​റ​വ​ൻ​തു​രു​ത്ത് പ​ഞ്ചാ​യ​ത്തു​ക​ൾ ക​മ്മി​റ്റി തീ​രു​മാ​ന മെ​ടു​ത്ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കൈ​മാ​റ​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Tags :

Recent News

Corehub Up