കാലിത്തീറ്റ വിതരണ പദ്ധതിയുടെ വിതരണോദ്ഘാടനം ബിന്ദുഅജി നിർവഹിക്കുന്നു
വെച്ചൂർ: പഞ്ചായത്തിന്റെ ജനകീയാ സൂത്രണ പദ്ധതി പ്രകാരം 2026 -27കാലിത്തീറ്റ വിതരണ പദ്ധതിയുടെ പഞ്ചായത്തുതല വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുഅജി കാലിത്തീറ്റ വിതരണോദ്ഘാടനം നടത്തി. ക്ഷീര സംഘം പ്രസിഡന്റ് അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത് അംഗം ആനന്ദ് ബാബു മുഖ്യപ്രഭാഷണം നടത്തി.ഡയറി ഇന്‍സ്ട്രക്ടര്‍ പ്രതീഷ് കുമാര്‍ പദ്ധതി വിശദീകരിച്ചു.യോഗത്തിൽ സംഘത്തിൽ കൂടുതൽ പാൽ അളക്കുന്ന മാർട്ടിൻ കൊടുതുരുത്ത്, പുഷ്പവല്ലി,മുതിർന്ന ക്ഷീര കർഷകൻ കുമാരൻ, ഏറ്റവും പ്രായംകുറഞ്ഞ ക്ഷീര കർഷക ഹരിത തുടങ്ങിയവരെ ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാസോമൻ, ബ്ലോക്ക് മെംബർ സുമേഷ്, ലൈജുകുഞ്ഞുമോന്, ജയശ്രീ ,രാഗേഷ്, അമലേന്ദു. സംഘം സെക്രട്ടറി സൗമ്യ തുടങ്ങിയവർ പ്രസംഗിച്ചു.
Tags :